കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സീരിയല്‍ നടിയുടെ വീട്ടില്‍ അടിമുടി ദുരൂഹത! കള്ളനോട്ടടിയുടെ കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ

  • By Desk
Google Oneindia Malayalam News

സീരിയല്‍ നടി സൂര്യാ ശശികുമാറിന്‍റെ വീട്ടിലെ കള്ളനോട്ടടിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. 57 ലക്ഷത്തിന്‍റെ കള്ളനോട്ടുകള്‍ പിടിച്ചെടുത്ത മുളങ്കാടത്തെ ആഡംബര വീട് ദുരൂഹത നിറഞ്ഞ സ്ഥലമായിരുന്നെന്നും നടിയോ കുടുംബമോ നാട്ടുകാരുമായോ അയല്‍വാസികളുമായോ യാതൊരു ബന്ധവും പുലര്‍ത്തിയിട്ടില്ലെന്നും പോലീസ് പറയുന്നു.

കഴിഞ്ഞ ദിവസമാണ് സീരിയല്‍ നടി സൂര്യ, സഹോദരി ശ്രുതി, അമ്മ രമാദേവി എന്നിവരെ കള്ളനോട്ടടിയുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ വീട്ടില്‍ നിന്ന് കള്ളനോട്ടുകളും നോട്ട് നിര്‍മ്മാണ യന്ത്രവും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

കള്ളനോട്ടുകള്‍

കള്ളനോട്ടുകള്‍

ഇടുക്കി അണക്കരയില്‍ നിന്ന് പോലീസ് കള്ളനോട്ടുകള്‍ പിടിച്ചെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് കൊല്ലം മനയില്‍ കുളങ്ങര വനിതാ ഐടിഐക്ക് സമീപം താമസിക്കുന്ന സൂര്യയുടെ വീട്ടില്‍ നിന്നും 57 ലക്ഷം രൂപയുടെ കള്ളനോട്ടുകളും നോട്ടടിക്കുന്ന മെഷീനും പിടിച്ചെടുത്തത്. അതീവ രഹസ്യമായി പുലര്‍ച്ചെ നാല് മണിക്കായിരുന്നു പോലീസ് കൊല്ലത്തെ വീട്ടില്‍ എത്തിയത്.

ഉഷസ്

ഉഷസ്

അതീവ ദുരൂഹമായിരുന്നു നടിയുടേയും കുടുംബത്തിന്‍റെ ജീവിതം എന്ന് പോലീസ് പറയുന്നു. ഇവര്‌ താമസിക്കുന്ന ഉഷസ് എന്ന വീടിന്‍റെ മുകള്‍ നിലയായിരുന്നു നോട്ടടിക്കാനായി സൂര്യയും സംഘവും ഉപയോഗിച്ചതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

ബെംഗളൂരുവില്‍

ബെംഗളൂരുവില്‍

സീരിയല്‍ നടിയായ സൂര്യ ബെംഗളൂരുവിലാണ് താമസിച്ചത്. അതുകൊണ്ട് തന്നെ പിടിക്കപ്പെടുന്നത് വരെ മൂവരും ബെംഗളൂരുവിലാണെന്നാണ് നാട്ടുകാര്‍ കരുതിയിരുന്നത്. അയല്‍വാസികളുമായി യാതൊരു ബന്ധവും ഇവര്‍ പുലര്‍ത്തിയിരുന്നില്ല.

ദുരൂഹത

ദുരൂഹത

ഉഷസ് എന്ന് പേരിട്ട വീട് രമാദേവിയുടെ തറവാട് വീടായിരുന്നു. പിന്നീട് പുതിയ രീതിയില്‍ മാറ്റി പണിയുകയായിരുന്നു. വീട്ടില്‍ എന്ത് നടക്കുന്നെന്ന് പുറം ലോകം അറിയാതിരിക്കാനായി വീടിന്‍റെ മതില്‍ ഉയരത്തിലാണ് പണിതിരിക്കുന്നത്. കൂടാതെ വീട്ടിലെ കാഴ്ചകള്‍ മറയ്ക്കാനായി വലിയ ഉയരത്തില്‍ ബോഗന്‍വില്ല ചെടികളും നട്ടു വളര്‍ത്തിയിട്ടുണ്ട്.

പുലര്‍ച്ചെ

പുലര്‍ച്ചെ

കുറേ ദിവസങ്ങളായി ഗേറ്റ് പൂട്ടിയിട്ടിരിക്കുകയായിരുന്നു. എന്നാല്‍ ഞായയറാഴ്ച വീട്ടില്‍ വെളിച്ചം കണ്ടിരുന്നതായി അയല്‍വാസികള്‍ പോലീസിനോട് പറഞ്ഞു. പോലീസ് വീട്ടില്‍ നടത്തിയ തിരച്ചലില്‍ 500ന്‍റേയും 200 ന്‍റേയും നോട്ടുകളാണ് പിടിച്ചെടുത്തത്.

ആധുനിക സംവിധാനങ്ങള്‍

ആധുനിക സംവിധാനങ്ങള്‍

അണക്കരയില്‍ നിന്ന് പിടിയിലായവരില്‍ നിന്നാണ് കൊല്ലത്തെ രമാദേവിയുടെ വീട്ടില്‍ കള്ളനോട്ടി ഉണ്ടെന്ന് പോലീസിന് വിവരം ലഭിച്ചത്. അണക്കരയില്‍ നിന്ന് പിടിയിലായ ലിയോ അഞ്ച് വര്‍ഷം മുന്‍പാണ് കള്ളനോട്ടടി യന്ത്രം വാങ്ങിയത്. ഇതില്‍ കൂടുതല്‍ മാറ്റങ്ങള്‍ വരുത്തി പുതിയ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയാണ് രമാദേവിയുടെ വീട്ടില്‍ നിന്നും സംഘം കളളനോട്ട് അടിച്ചതെന്ന് മാതൃഭൂമി വാര്‍ത്തയില്‍ പറയുന്നു.

ഹൈദരാബാദില്‍ നിന്ന്

ഹൈദരാബാദില്‍ നിന്ന്

ഹൈദരാബാദില്‍ നിന്ന് കൊണ്ടുവന്ന ഗുണമേന്‍മയുള്ള പേപ്പറും പ്ലാസ്റ്റിക് ഷീറ്റും നോട്ടടിക്കാനായി ഉപയോഗിച്ചിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തി. കൂടാതെ വാട്ടര്‍മാര്ക്ക് ഉണ്ടാക്കാനും ആര്‍ബിഐ മുദ്ര രേഖപ്പെടുത്താനുള്ള യന്ത്രങ്ങളും കംമ്പ്യൂട്ടര്‍ പ്രിന്‍ററും കൊല്ലത്തെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

പരിശോധന

പരിശോധന

ഈ മെഷിയനില്‍ നിര്‍മ്മിച്ച കള്ളനോട്ടുകള്‍ സാധരണ പരിശോധനയില്‍ കണ്ടെത്താന്‍ സാധിക്കില്ല. അള്‍ട്രാ വയലറ്റ് രശ്മികള്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ മാത്രമേ ഇവ തിരിച്ചറിയാന്‍ കഴിയൂവെന്നാണ് റിപ്പോര്‍ട്ട്.

രണ്ട് പേരെ കൂടി

രണ്ട് പേരെ കൂടി

കൊല്ലത്തെ നടിയുടെ വീട് കേന്ദ്രീകരിച്ച് കഴിഞ്ഞ ആറ് മാസമായി നോട്ടടി നടക്കുന്നുണ്ടെന്നാണ് വിവരം. സംഭവത്തില്‍ മറ്റ് രണ്ട് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കടിയന്‍കുന്നേല്‍ രവീന്ദ്രന്‍, വിരമിച്ച സൈനികന്‍ കൃഷ്ണകുമാര്‍ എന്നിവരാണ് അറസ്റ്റിലായ മറ്റുരണ്ടുപേര്‍. രവീന്ദ്രന്‍ മുന്‍പും കള്ളനോട്ടുമായി ബന്ധപ്പെട്ട് അറസ്റ്റിലായിട്ടുണ്ട്. രവീന്ദ്രനെ പിന്തുടര്‍ന്ന് 2016 ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വന്‍ കള്ളനോട്ട് മാഫിയയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

കേസ്

കേസ്

സൂര്യയുടെ അമ്മ രമാദേവിയുടെ പേരില്‍ വേറേയും കേസുകള്‍ നിലവില്‍ ഉണ്ടെന്നാണ് വിവരം. വീട് വില്‍ക്കാനായി 15 ലക്ഷം രൂപ മുന്‍കൂര്‍ വാങ്ങി മുളങ്കാടം സ്വദേശിയെ പറ്റിച്ചെന്നാണ് കേസ്. അതേസമയം കള്ളനോട്ടടിയുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റുകള്‍ ഉടന്‍ ഉണ്ടായേക്കുമെന്നാണ് വിവരം.

English summary
serial actress arrested for printing fake currency
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X