നിലമ്പൂരില്‍ സീരിയല്‍ നടി കത്തിക്കരിഞ്ഞ് മരിച്ചു; സംഭവം വാടക വീട്ടില്‍
നിലമ്പൂര്‍(മലപ്പുറം): നിലമ്പൂരില്‍ സീരിയല്‍ നടിയെ മരിച്ച നിലയില്‍ കണ്ടെത്തി. അഭിനേത്രിയായ കെവി കവിതയാണ് മരിച്ചത് എന്നാണ് റിപ്പോര്‍ട്ട്. 33 വയസ്സാണ് പ്രായം.
ഏപ്രില്‍ 22 ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം. വീട്ടിനുള്ളില്‍ നിന്ന് നിലവിളി ശബ്ദം ഉയര്‍ന്നപ്പോഴാണ് അയല്‍വാസികള്‍ വിവരം അറിഞ്ഞത്. മുറിയില്‍ നിന്ന് തീപടര്‍ന്നത് കൂടി കണ്ടതോടെ ഇവര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പത്തരയോടെ പോലീസ് സ്ഥലത്തെത്തി. വീട് അകത്ത് നിന്ന് പൂട്ടിയിരുന്നതിനാല്‍ വാതില്‍ ചവിട്ടിപ്പൊളിച്ചാണ് അകത്ത് കടന്നത്. അപ്പോഴും തീ അണഞ്ഞിട്ടുണ്ടായിരുന്നില്ല.

കവിതയുടെ ഭര്‍ത്താവ് ബെംഗളൂരിവില്‍ ആണ് ഉള്ളത്. ഇവര്‍ക്ക് നാല് വയസ്സുള്ള ഒരു മകളും ഉണ്ട്. സംഭവം ആത്മഹത്യയാണ് എന്നാണ് പ്രാഥമിക നിഗമനം. വീട്ടില്‍ നിന്ന് ഒരു ആത്മഹത്യാ കുറിപ്പും പോലീസ് കണ്ടെടുത്തിട്ടുണ്ട്. മകളെ അമ്മയുടെ വീട്ടില്‍ ആക്കിയതിന് ശേഷം ആയിരുന്നു കവിത സ്വയം തീ കൊളുത്തിയത് എന്നാണ് കരുതുന്നത്.
നിലമ്പൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനാണ് മഞ്ചേരിയിലേയോ കോഴിക്കോട്ടേയോ മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. മറ്റ് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.












Click it and Unblock the Notifications