കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സീരിയല്‍ നടിക്കും സംഘത്തിനുമെതിരെ കുരുക്ക് മുറുക്കി സര്‍ക്കാര്‍; കേസില്‍ യുഎപിഎ ചുമത്തിയേക്കും

  • By Ajmal
Google Oneindia Malayalam News

കൊല്ലം: ഈ മാസം മൂന്നാം തിയ്യതിയായിരുന്നു സീരിയല്‍ നടി സൂര്യാ ശശികുമാറിന്റെ വീട്ടില്‍ നിന്ന് കള്ളനോട്ടുകളും നോട്ടടിയന്ത്രങ്ങളും പോലീസ് പിടികൂടിയിയത്. സംഭവത്തില്‍ നടി സൂര്യ, സഹോദരി ശ്രുതി, അമ്മ രമാദേവിയേയും മറ്റുരണ്ട്‌പേരേയും പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

<strong>ഇത്തവണ ചാണക്യതന്ത്രം കോണ്‍ഗ്രസ്സിന്റേത്; ബിജെപിയെ വെട്ടിലാക്കാന്‍ പുതിയ നീക്കം, ഇറങ്ങിപ്പോയേക്കും</strong>ഇത്തവണ ചാണക്യതന്ത്രം കോണ്‍ഗ്രസ്സിന്റേത്; ബിജെപിയെ വെട്ടിലാക്കാന്‍ പുതിയ നീക്കം, ഇറങ്ങിപ്പോയേക്കും

നോട്ട് നിര്‍മ്മാണയന്ത്രങ്ങള്‍ക്ക് പുറമെ 57 ലക്ഷത്തിന്റെ കള്ളനോട്ടുകളും ഇവരുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തിരുന്നു. ഇപ്പോള്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതികളുടെ കുരുക്ക് മുറക്കാനുള്ള നീക്കങ്ങളാണ് സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നത്.

57 ലക്ഷം

57 ലക്ഷം

ഇടുക്കി അണക്കരയില്‍ നിന്ന് പോലീസ് കള്ളനോട്ടുകള്‍ പിടിച്ചെടുത്തതുമായിബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് കൊല്ലം മനയില്‍ കുളങ്ങര വനിതാ ഐടിഐക്ക് സമീപം താമസിക്കുന്ന സൂര്യയുടെ വീട്ടില്‍ നിന്നും 57 ലക്ഷം രൂപയുടെ കള്ളനോട്ടുകളും നോട്ടടിക്കുന്ന മെഷീനും പിടിച്ചെടുത്തത്.

ഉഷസ്

ഉഷസ്

സീരിയല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും
അതീവ ദുരൂഹമായിരുന്നു നടിയുടേയും കുടുംബത്തിന്റെ ജീവിതം എന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. ഇവര് താമസിക്കുന്ന ഉഷസ് എന്ന വീടിന്റെ മുകള്‍ നിലയായിരുന്നു നോട്ടടി കേന്ദ്രം സ്ഥാപിച്ചിരുന്നത്.

2,50 ലക്ഷം

2,50 ലക്ഷം

500 ന്റെയും 200ന്റേയും നോട്ടുകളാണ് പിടിച്ചെടുത്തത്. കമ്പ്യൂട്ടര്‍, പ്രിന്റര്‍ എന്നിവയും പോലീസ് പിടിച്ചെടുത്തു. വട്ടവടയില്‍ കഴിഞ്ഞ ദിവസം പോലീസ് നടത്തിയ പരിശോധനയില്‍ 2,50 ലക്ഷം രൂപയുടെ കള്ളനോട്ടുകള്‍ പിടിച്ചെടുത്തിരുന്നു. ഇവരില്‍ നിന്നാണ് കൊല്ലത്തെ കള്ളനോട്ട് അച്ചടിയെക്കുറിച്ച് വിവരം ലഭിച്ചിരുന്നത്.

ജാമ്യാപേക്ഷ

ജാമ്യാപേക്ഷ

റിമാന്‍ഡില്‍ കഴിയുന്ന പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍ എത്തിയപ്പോള്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് നിര്‍ണ്ണായകമായ നീക്കങ്ങള്‍ ആണ് ഉണ്ടായത്. സീരിയല്‍ നടി ഉള്‍പ്പെട്ട കള്ളനോട്ട് കേസില്‍ യുഎപിഎ ചുമത്തുന്ന കാര്യം ആലോചനയിലുണ്ടെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചത്.

ഉയര്‍ന്ന നിലവാരം

ഉയര്‍ന്ന നിലവാരം

പ്രതികള്‍ നിര്‍മ്മിച്ച കള്ളനോട്ട് ഉയര്‍ന്ന നിലവാരത്തില്‍ ഉള്ളതാണ്. അത്യാധുനിക സാങ്കേതിക നിലവാരം ഉള്ള യന്ത്രങ്ങളാണ് കള്ളനോട്ട് നിര്‍മ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത് അതിനാല്‍ തന്നെ അത്യന്ത്ം ഗൗരവമേറിയ കേസാണ് ഇതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

വിദേശ സഹായം

വിദേശ സഹായം

കേരളത്തിലുള്ളവര്‍ക്ക് ഇത്തരത്തില്‍ സാങ്കേതിക നിലാവരം ഉയര്‍ന്ന കള്ളനോട്ടുകള്‍ നിര്‍മ്മിക്കുന്നതിന് വിദേശ സഹായം ലഭിച്ചിട്ടുണ്ടോ എന്നത് പരിശോധിച്ചു വരികയാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞു. സീരിയില്‍ നടിയുടെ ജാമ്യാപേക്ഷ വിധിപറയാന്‍ കോടതി മാറ്റി.

വീട്ടിലെ പരിശോധന

വീട്ടിലെ പരിശോധന

ഇടുക്കിയിലെ സംഘത്തില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇടുക്കിയില്‍ നി്ന്നുള്ള അന്വേഷണ സംഘം കൊല്ലത്തെത്തി രമാദേവിയുടെ വീട്ടില്‍ പരിശോധന നടത്തുകയായിരുന്നു. ഇവിടെ നിന്ന് പോലീസ് പിടിച്ചെടുത്ത വസ്തുക്കളില്‍ റിസര്‍വ് ബാങ്കിന്റെ വ്യാജ സീല്‍ അടക്കം ഉള്‍പ്പെട്ടിരുന്നു.

ആറുമാസം

ആറുമാസം

പരിശോധ സമയത്ത് വീട്ടില്‍ ഉണ്ടായിരുന്ന നടിയുടെ അമ്മയെ പോലീസ് സംഭവസ്ഥസത്ത് വെച്ച് തന്നെ അറസ്റ്റ് ചെയ്തു. നടിയേയും സഹോദരിയേയും പിന്നീട് കസ്റ്റഡിയില്‍ എടുക്കുകായായിരുന്നു. കഴിഞ്ഞ ആറുമാസമായി ഇവിടം കേന്ദ്രീകരിച്ച് കള്ളനോട്ടടി നടക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു. ഇവര്‍ക്ക് പുറമേ മറ്റ് രണ്ടുപേരേക്കൂടി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

കോടതി വിധി

കോടതി വിധി

കടിയന്‍കുന്നേല്‍ രവീന്ദ്രന്‍, വിരമിച്ച സൈനികന്‍ കൃഷ്ണകുമാര്‍ എന്നിവരാണ് അറസ്റ്റിലായ മറ്റുരണ്ടുപേര്‍. രവീന്ദ്രന്‍ മുന്‍പും കള്ളനോട്ടുമായി ബന്ധപ്പെട്ട് അറസ്റ്റിലായിട്ടുണ്ട്. രവീന്ദ്രനെ പിന്തുടര്‍ന്ന് 2016 ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വന്‍ കള്ളനോട്ട് മാഫിയയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ ജ്യാമാപേക്ഷയും കോടതി വിധി പറയാന്‍ മാറ്റയവിയില്‍ ഉള്‍പ്പെടും.

English summary
serial actress fake note case bail application in court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X