കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സന്തോഷ് പണ്ഡിറ്റിന്റെ നായിക പുഴയില്‍ മരിച്ച നിലയില്‍

Google Oneindia Malayalam News

തിരുവനന്തപുരം: തിരുവനന്തപുരം സ്വദേശിയായ സീരിയല്‍ നടിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ ശില്‍പയാണ് മരിച്ചത്. 19 വയസ്സായിരുന്നു. സന്തോഷ് പണ്ഡിറ്റിന്റെ സിനിമയില്‍ നായിക ആയി അഭിനയിച്ച പെണ്‍കുട്ടിയാണ് ഇത് എന്നാണ് ചില ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കരമന മരതൂര്‍ക്കടവ് പാലത്തിന് അടുത്താണ് മൃതദേഹം കണ്ടെത്തിയത്. നേമം കാരയ്ക്കാമണ്ഡപം നെടുവത്ത് ശിവക്ഷേത്രത്തിന് അടുത്താണ് ശില്‍പയും കുടുംബവും താമസിച്ചിരുന്നത്. ഷാജിയുടേയും സുമയുടേയും മകളാണ്.

Thiruvananthapuram Map

ശാസ്തമംഗലം ആര്‍കെഡി സ്മാരക ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയായിരുന്നു. ചില സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്.

ശനിയാഴ്ച രാത്രിയിലാണ് ശില്‍പയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തിയത്. അതിന് തൊട്ടുതലേന്ന് ശില്‍പയും ഒരു സുഹൃത്തും രണ്ട് യുവാക്കള്‍ക്കൊപ്പം ഒരു പരിപാടിയില്‍ പങ്കെടുത്തിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

English summary
Serial actress found dead in river at Thiruvananthapuram. The deceased was identified as 19 year old plus two student Shilp from Nemam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X