കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊള്ളപ്പലിശക്കാരനെ ഇറക്കാൻ പോലീസിന് 50 ലക്ഷം രൂപ കൈക്കൂലി; ഇടനിലക്കാരിയായത് സീരിയൽ നടി!

Google Oneindia Malayalam News

തിരുവനന്തപുരം: കൊള്ളപ്പലിശക്കാരൻ മഹാരാജ മഹാദേവനെ കേസിൽ നിന്ന് രക്ഷിച്ചത്തെടുത്തത് സീരിയൽ നടിയും കേരള പോലീസിലെ ഉന്നതനും ചേർന്നെന്ന് റിപ്പോർട്ട്. മംഗളമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കേരള പോലീസ് ചെന്നൈയിൽവെച്ച് വളരെ സാഹസികമായാണ് മഹാദേവനെ പിടികൂടിയത്. 500 കോടി രൂപയുടെ പണമിടപാടുമായി ബന്ധപ്പെട്ട കേസിലാണ് മഹാരാജയെ ചെന്നൈയിലെത്തി പോലീസ് പിടികൂടിയത്.

ആൾക്കൂട്ട ആക്രമണത്തിനെതിരെ കത്ത്; മോദിയുടെ പ്രതിച്ഛായ നഷ്ടപ്പെട്ടു, അടൂർ അടക്കമുള്ളവർക്കെതിരെ കേസ്!ആൾക്കൂട്ട ആക്രമണത്തിനെതിരെ കത്ത്; മോദിയുടെ പ്രതിച്ഛായ നഷ്ടപ്പെട്ടു, അടൂർ അടക്കമുള്ളവർക്കെതിരെ കേസ്!

കൊച്ചി സ്വദേശി ഫിലിപ് ജേക്കബ് നൽകിയ പരാതിയെ തുടർന്നായിരുന്ന നട
ത്തിയ അനന്വേഷണത്തിലാണ് മഹാരാജയുടെ കൊള്ളപ്പലിശ ശൃംഖലയെ കുറിച്ച് പോലീസിന് വിവരം ലഭിക്കുന്നത്. തുടർന്ന് മൂന്ന് ഏജന്റ്മാരെ പോലീസ് പിടികൂടുകയായിരുന്നു. അതിനുശേഷം പോലീസ് സംഘൺ ചെന്നൈയിലെത്തി മഹാരാജെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Money

അറസ്റ്റിലായ രാജയെ കോഴിക്കോട് സ്വദേശിനിയായ സീരിയൽ നടിയും കേരള പോലീസിലെ ഉന്നതനും ചേർന്നാണ് കേസിൽ നിന്ന് മഹാരാജയെ ഊരിയെടുത്തതെന്നാണ് മംഗളം പത്രം റിപ്പോർട്ട് ചെയ്യുന്നത്. ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയത് സംബന്ധിച്ച് സിബിസിഐഡി അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് ഇത് സംബന്ധിച്ച നിർണ്ണായക വിവരങ്ങൾ പുറത്ത് വരുന്നത്.

കൊച്ചിയിലെ ഒരു പോലീസ് ഉദ്യോഗസ്ഥൻ ആദ്യ പടിയായി അഞ്ച് ലക്ഷം വാങ്ങി. ഇക്കാര്യം മഹാരാജ തന്നെ സമ്മതിച്ചിട്ടുണ്ട്. പിന്നീടാണ് സീരിയൽ നടയുടെ പിതാവ് ഇടപെട്ട് പലർക്കായി 50 ലക്ഷം രൂപയുടെ ഇടപാട് നടതതിയത്. നടിക്കും പിതാവിനും ഈ സംഭവത്തിൽ കമ്മീഷനും നകിയെന്നാണ് റിപ്പോർട്ടുകൾ. അമിതി പലിശ ഈടാക്കി പണം നൽകൽ, വ്യാജ രേഖ ചമക്കൽ, ചതി, വാഹനങ്ങൾ തട്ടിയെടുക്കൽ തുടങ്ങിയ കുറ്റങ്ങളാണ് മഹാരാജയ്ക്ക് മേൽ ചുമത്തിയിരുന്നത്. ഇതിന് പിന്നാലെയാണ് നടിയും പിതാവും ഇടനിലക്കാരായി രംഗത്തെത്തിയത്.

English summary
Serial actress involved in Maharaja case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X