എസ്ഐയ്ക്കൊപ്പം പിടിയിലായ ആ നടി ഞാനല്ല, പ്രചാരണങ്ങള്‍ക്കെതിരെ സീരിയല്‍ നടി ലക്ഷ്മി രംഗത്ത്
തിരുവനന്തപുരം: സീരിയല്‍ നടിയുടെ വീട്ടില്‍ നിന്നും സംശയകരമായ
സാഹചര്യത്തില്‍ കണ്ടെത്തിയ എസ്ഐ അറസ്റ്റിലായ സംഭവത്തില്‍ വിവാദത്തിലായി നടി ലക്ഷ്മി. എസ്ഐ നടി ലക്ഷ്മിയുടെ വീട്ടിലാണ് എത്തിയത് എന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ലക്ഷ്മിയുടെ ചിത്രത്തോടൊപ്പമാണ് ഇത്തരം പ്രചാരണങ്ങള്‍ ഉണ്ടായത്.
ഇതോടെ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിരിയ്ക്കുകയാണ് സീരിയലുകളിലും സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത ലക്ഷ്മി. ഫേസ്ബുക്കിലും വാട്സ് ആപ്പിലൂമാണ് ചിലര്‍ നടിയ്ക്കെതിരെ കുപ്രചരണം നടത്തിയത്. കഴിഞ്ഞ ദിവസമാണ് കോലഞ്ചേരിയില്‍ സീരിയില്‍ നടിയുടെ വീട്ടില്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തിയ എസ്ഐയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്.

സീരിയലില്‍
സ്ത്രീധനം ഉള്‍പ്പടെയുള്ള ടെലിവിഷന്‍ പരമ്പരകളിലും പാവാട, ഗോസ്റ്റ് വില്ല തുടങ്ങിയ സിനിമകളിലും അഭിനയിച്ച ലക്ഷ്മിയാണ് ആ നടിയെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ സംഭവത്തെത്തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി.

വ്യാപകമായി
എസ്ഐയ്ക്കൊപ്പം അറസ്റ്റിലായത് ലക്ഷ്മിയാണെന്ന തരത്തില്‍ പ്രചാരണം വ്യാപകമായിരുന്നു

സംഘടന പറയുന്നു
ഏത് കേസ് വന്നാലും അതില്‍ സീരിയല്‍ നടി ഉണ്ടെന്ന് പ്രചരിപ്പിയ്ക്കുന്നത് പതിവാണെന്നും ഇത് അപമാനകരമാണെന്നും സീരിയല്‍ താരങ്ങളുടെ സംഘടനയായ ആത്മയുടെ ജനറല്‍ സെക്രട്ടറി ദിനേശ് പണിക്കര്‍ പറഞ്ഞു.

നിയമ നടപടി
നിയമനടപടികളുമായി വ്യാജ പ്രചാരണത്തിനെതിരെ മുന്നോട്ട് പോകാനാണ് ലക്ഷ്മിയുടെ തീരുമാനം.
-
വീഡിയോ പകർത്തിയാൽ അകത്താകും; അബുദാബി പൊലീസിന്റെ കർശന നടപടി -
സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന് വില അറിയാം -
കാത്തിരുന്ന രാജയോഗം വന്നെത്തി... ഇനി പ്രശ്നങ്ങള്‍ക്കെല്ലാം വിട; ആഗ്രഹിക്കുന്നതെന്തും നടക്കും -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത്












Click it and Unblock the Notifications