ചന്ദനമഴയിലെ അമൃത ബിജെപി പ്രചാരണത്തില്‍ പറഞ്ഞ മണ്ടത്തരങ്ങള്‍ 'സിരിച്ച് സിരിച്ച് സാവും'കാണൂ
അരുവിക്കര: ഏഷ്യാനെറ്റിലെ ചന്ദനമഴ എന്ന സീരിയലിലെ അമൃത എന്ന കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്ന മേഘ്‌ന അരുവിക്കരയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി എത്തിയത് വാര്‍ത്തയായിരുന്നു. ബിജെപിയ്ക്ക് വോട്ട് തേടുന്നതിന് വേണ്ടിയാണ് മേഘ്‌ന അരുവിക്കരയില്‍ എത്തിയത്. മോശം പറയരുതല്ലോ സീരിയല്‍ കണ്ണീര്‍ക്കഥയാണെങ്കിലും ആളുകള്‍ക്ക് മനസ് തുറന്ന് ചിരിയ്ക്കാനുള്ള ചില മണ്ടത്തരങ്ങളൊക്കെ അരുവിക്കര പ്രസംഗത്തില്‍ വച്ച് കാച്ചിയാണ് അമൃതയെന്ന മേഘ്‌ന പോയത്.
ആ പ്രസംഗത്തിന്റെ അലയൊലികള്‍ സോഷ്യല്‍ മീഡിയയില്‍ അങ്ങിങ്ങുണ്ട്.മാത്രമല്ല റിപ്പോര്‍ട്ടര്‍ ചാനലിലെ ഡെമോക്രേസിയില്‍ പ്രസംഗത്തിന്റെ വീഡിയോ ഉള്‍പ്പെട്ടതോടെ മേഘ്‌നയുടെ പ്രസംഗം സോഷ്യല്‍ മീഡിയിയില്‍ ഹിറ്റായി. സുരാജിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഈ വീഡിയോ കണ്ടാല്‍ 'സിരിച്ച് സിരിച്ച് ചാവും'. അപ്പോ സിരിയ്ക്കാം....

ഇതാ എത്തി
എന്നെ പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യം ഇല്ലല്ലോ..ഞാന്‍ ചന്ദനമഴയിലെ അമൃത. ഇങ്ങനെയാണ് പ്രസംഗം തുടങ്ങിയത്

നിങ്ങള്‍ക്കറിയാമോ
എന്റെ കഥാപാത്രം അമൃതയെപ്പോലെയാണ ്‌നരേന്ദ്രമോദി. പാവപ്പെട്ട വീട്ടില്‍ ജനിച്ച് വലിയ വീട്ടില്‍ എത്തിയ ആള്‍. ആരും ഒരു വിശദീകരണവും ചോദിയ്ക്കരുത് മേഘ്‌ന തന്റെ മോദി ഭക്തി തുറന്ന് കാട്ടുകയാണ്

മേയ്ക്കപ്പിടാന്‍ പറ്റുന്നില്ല
അരുവിക്കരയില്‍ ഷൂട്ടിംഗിനെത്തിയാല്‍ കാറിലിരുന്ന് കണ്ണെഴുതാന്‍ പറ്റില്ല റോഡിലൊക്കെ കുഴിയാണത്രേ

വിദേശ രാജ്യങ്ങള്‍
മേഘ്‌ന പറയുന്നത് ചെന്നൈയും മുംബൈയുമൊക്കെ വിദേശ രാജ്യങ്ങളാണെന്നാണ്. ആ വിദേശ രാജ്യങ്ങളിലൊക്കെ താന്‍ പോയിട്ടുണ്ടെന്നും മേയ്ക്കപ്പ് ഒക്കെ വളരെ ഈസിയായി കാറിലിരുന്ന് ചെയ്യാമെന്നും

ഇന്ത്യക്കൊപ്പം
ഇന്ത്യയ്‌ക്കൊപ്പം പുരോഗമിയ്ക്കുന്ന മറ്റൊരു ഇന്ത്യ ഉണ്ടാക്കണമെന്നാണ് എന്റെ ആഗ്രഹം - മേഘ്‌ന പറയുന്നു

അണ്‍ എംപ്‌ളോയ്‌മെന്റ്
പ്രസംഗത്തിനിടെ എവിടെ നിന്നോ കിട്ടിയ വാക്കാണ് അണ്‍ എംപ്‌ളോയ്‌മെന്റ് പിന്നെ അത് വച്ചൊരു അലക്ക് തന്നെ

ചിരിയ്ക്കാതെ വയ്യ
മേഘ്‌നയുടെ പ്രസംഗം കേട്ടാല്‍ ചിരിയ്ക്കാതെ രക്ഷയില്ല

സീരിയല്‍
ചന്ദനമഴ കണ്ണീര്‍ പരമ്പരയാണെങ്കിലും മേഘ്‌നയുടെ പ്രസംഗം ഒരു ഒന്നൊര കോമഡി സിനിമ തന്നെയാണ്

വൈറല്‍
സോഷ്യല്‍ മീഡീയയില്‍ പ്രസംഗം വൈറലാവുന്നു

മണ്ടത്തരം
സീരിയില്‍ താരത്തില്‍ നിന്ന് ഇത്തരം മണ്ടത്തരങ്ങള്‍ ബിജെപി പ്രതീക്ഷിച്ചടിടേ ഉണ്ടാകില്ല.
ഒ രാജഗോപാലിനെ ജയിപ്പിക്കാന്‍ ചന്ദനമഴ പെയ്യിച്ച് സീരിയല്‍ നടി
Posted by Reporter Live on Tuesday, June 23, 2015












Click it and Unblock the Notifications