Get Updates
Get notified of breaking news, exclusive insights, and must-see stories!

സീരിയല്‍ താരം പ്രിയങ്കയുടെ മരണം; നിര്‍ണായക തെളിവുകള്‍ ലഭിച്ചു

കോഴിക്കോട്: സിനിമ സീരിയല്‍ താരം പ്രിയങ്ക ജീവനൊടുക്കിയ കേസില്‍ നിര്‍ണായക തെളിവായി ഫൊറന്‍സിക് പരിശോധന ഫലം. പ്രിയങ്കയുടെ മൈബൈല്‍ ഫോണില്‍ നിന്നും ലാപ് ടോപ്പില്‍ നിന്നും കാമുകനോടൊപ്പമുള്ള ചിത്രങ്ങള്‍ ലഭിച്ചു. വിവാഹ വാഗ്ദാനം നല്‍കി കൂടെത്താമസിപ്പിച്ച് ഗര്‍ഭിണിയാക്കിയ ശേഷം പ്രിയങ്കയെ കാമുകന്‍ ഉപേക്ഷിച്ചെന്നും തുടര്‍ന്ന് അവര്‍ ആത്മഹത്യ ചെയ്തുവെന്നുമാണ് കേസ്.

താമരശ്ശേരി കുടുക്കില്‍ റഹീമാണ് കേസിലെ ഒന്നാം പ്രതി. ആത്മഹത്യ പ്രേരണക്കുറ്റത്തിന് റഹീമിനെ പൊലീസ് പിടികൂടിയിരുന്നു. മരിയ്ക്കുന്ന സമയത്ത് പ്രിയങ്ക ഗര്‍ഭിണിയാണെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടും കുറ്റപത്രത്തോടൊപ്പം സമര്‍പ്പിയ്ക്കും. മനോരമ ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

തെളിവുകള്‍

തെളിവുകള്‍

റഹീമും പ്രിയങ്കയും ഫഌറ്റില്‍ ഒന്നിച്ച് കഴിഞ്ഞതിന്റെ ചിത്രങ്ങള്‍ ലാപ്‌ടോപ്പില്‍ നിന്നും മൊബൈല്‍ ഫോണില്‍ നിന്നും ലഭിച്ചു. ഇതൊടൊപ്പം റഹീം പ്രിയങ്കയ്ക്ക് അയച്ച എസ്എംഎസുകളും ഫൊറന്‍സിക് സംഘം വീണ്ടെടുത്തു.

കാമുകി കാമുകന്‍മാര്‍

കാമുകി കാമുകന്‍മാര്‍

റഹീമും പ്രിയങ്കയും കാമുകി കാമുകന്‍മാരാണെന്ന് കോടതിയില്‍ തെളിയിക്കാന്‍ ഫൊറന്‍സിക് പരിശോധന ഫലം ഉള്‍പ്പടെയുള്ളവ മതിയെന്നാണ് പൊലീസ് പറയുന്നത്. പ്രിയങ്കയെ അവസാനം ഫോണില്‍ വിളിച്ചതും റഹീമാണ്

നാട് വിട്ടു

നാട് വിട്ടു

പ്രിയങ്ക ജീവനൊടുക്കിയ ശേഷം റഹീം നാട് വിട്ടിരുന്നു. ഇയാളെ പിന്നീട് ജില്ലാ ക്രൈം ബ്രാഞ്ചാണ് പിടികൂടിയത്

വീണ്ടും കേസ്

വീണ്ടും കേസ്

ജാമ്യത്തിലിറങ്ങിയ റഹീം മറ്റൊരു വധശ്രമക്കേസിലും പ്രതിയായി. ഈ കേസില്‍ പൊലീസ് തിരയുന്നതിനാല്‍ ഒളിവിലാണ്.

കുറ്റപത്രം

കുറ്റപത്രം

പ്രിയങ്ക കേസിലെ കുറ്റപത്രം ഉടനെ കോടതിയില്‍ സമര്‍പ്പിയ്ക്കുമെന്ന് പൊലീസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+