സുനിത സ്കൂട്ടറോടിക്കും... പിറകിൽ ബിജു; പിന്നെ മാല പൊട്ടിക്കൽ, വിൽപന! ഒടുവിൽ നമ്പറിൽ കുടുങ്ങി വലയിൽ
മാവേലിക്കര: സ്ത്രീകള്‍ ഉള്‍പ്പെടുന്ന കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്. കേരളത്തിലെ പണ് ക്വട്ടേഷന്‍ സംഘങ്ങളെ കുറിച്ചുള്ള വാര്‍ത്തകളും കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ മറ്റൊരു വാര്‍ത്ത കൂടി പുറത്ത് വരികയാണ്.
കാമുകനും കാമുകിയും ചേര്‍ന്ന് സ്കൂട്ടറില്‍ എത്തി നടത്തുന്ന മാല മോഷണങ്ങളെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്ത് വരുന്നത്. 36 കാരിയായ സുനിതയും 33 കാരനായ ബിജു വര്‍ഗ്ഗീസും ആണ് പോലീസിന്റെ പിടിയില്‍ ആയത്.
മാല നഷ്ടപ്പെട്ട വീട്ടമ്മ നല്കിയ നിര്‍ണായക വിവരം ആയിരുന്നു ഇവരുടെ അറസ്റ്റിന് വഴിവച്ചത്. സ്കൂട്ടറിന്റെ നമ്പര്‍ മുഴുവനും ഉണ്ടായിരുന്നില്ലെങ്കിലും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പോലീസ് രണ്ട് പേരേയും പിടികൂടുകയായിരുന്നു.

സുനിതയും ബിജുവും
36 കാരിയായ സുനിത മാന്നാര്‍ എണ്ണക്കാട് സ്വദേശിയാണ്. ബിജു ഹരിപ്പാട് സ്വദേശിയും. രണ്ട് പേരും ചേര്‍ന്ന് ഒരുപാട് മാലമോഷണങ്ങള്‍ നടത്തിയിട്ടുണ്ട് എന്നാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്. എന്തായാലും രണ്ട് പേരും പോലീസിന്റെ പിടിയില്‍ ആയിക്കഴിഞ്ഞു.

മൂന്ന് കുട്ടികളുടെ അമ്മ
വിവാഹിതയാണ് സുനിത. മൂന്ന് കുട്ടികളുടെ അമ്മയും ആണ്. ബിജു വര്‍ഗ്ഗീസിനെ പരിചയപ്പെടുന്നത് സോഷ്യല്‍ മീഡിയ വഴി ആയിരുന്നു. ഒന്നര വര്‍ഷം മുമ്പാണ് ഇവര്‍ പരസ്പരം പരിചയപ്പെട്ടത്. ആ ബന്ധം പിന്നീട് ഇത്തരത്തില്‍ വളരുകയായിരുന്നു.

ഗള്‍ഫില്‍ നിന്ന് നാട്ടില്‍
ദുബായില്‍ ആയിരുന്നു ബിജു വര്‍ഗ്ഗീസ് ജോലി ചെയ്തിരുന്നത്. പിന്നീട് നാട്ടില്‍ എത്തി ടിപ്പര്‍ ലോറി ഡ്രൈവര്‍ ആയി. ബുധനൂരിലും ഉമ്പര്‍നാട്ടും വാടക വീടുകളില്‍ ആയിരുന്നു ഇയാള്‍ താമസിച്ചിരുന്നത്. അതിനൊപ്പം തന്നെ മാലമോഷണങ്ങളും തുടര്‍ന്നു.

സുനിത ഓടിക്കും, ബിജു പിറകില്‍
സുനിത ആയിരിക്കും ബൈക്ക് ഓടിക്കുക. ബിജു പിറകില്‍ ഇരിക്കും. വഴി ചോദിക്കാനെന്ന വ്യാജേന ഒറ്റയ്ക്ക് നടക്കുന്ന സ്ത്രീകളുടെ അരികില്‍ വണ്ടി നിര്ത്തു. അതിനിടെ ബിജു മാല പൊട്ടിച്ചിട്ടുണ്ടാകും. സുനിത അതി വേഗത്തില്‍ സ്കൂട്ടര്‍ ഓടിച്ച് രക്ഷപ്പെടുകയും ചെയ്യും.

മൂന്ന് കേസുകള്‍
മൂന്ന് കേസുകള്‍ ആയിരുന്നു ഇവര്‍ക്കെതിരെ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ജൂണില്‍ കല്ലിമേല്‍ വീട്ടമ്മയുടെ രണ്ടരപ്പവന്റെ മാല മോഷ്ടിച്ചിരുന്നു. പിന്നീട് ജൂലായില്‍ ചെട്ടിക്കുളങ്ങരയില്‍ വൃദ്ധയുടെ മാല പൊട്ടിച്ച് രക്ഷപ്പെട്ടു. ഒരിക്കല്‍ വീട്ടമ്മയുടെ മുഖത്തേക്ക് മുളകുപൊടി എറിഞ്ഞ് മാല മോഷ്ടിക്കാനും ശ്രമം നടത്തി. പക്ഷേ, അത് വിജയിച്ചില്ല.

നിര്‍ണായക നമ്പര്‍
ഇവരുടെ സ്കൂട്ടറിന്റെ നമ്പര്‍ മാല നഷ്ടപ്പെട്ട ഒരു വീട്ടമ്മ ശ്രദ്ധിച്ചിരുന്നു. 586 എന്ന നമ്പര്‍ ആണ് ഇവര്‍ നല്‍കിയത്. എന്നാല്‍ ആ നമ്പറില്‍ ഒരു സ്കൂട്ടര്‍ ഉണ്ടായിരുന്നില്ല. പിന്നീട് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് വണ്ടി നമ്പര്‍ കണ്ടെതത്തി. മോഷണം നടന്ന സ്ഥലങ്ങളില്‍ എല്ലാം ഈ സ്കൂട്ടര്‍ ഉണ്ടായിരുന്നു എന്ന സത്യവും മനസ്സിലാക്കി.

രണ്ടിടത്ത് അറസ്റ്റ്
രണ്ട് സ്ഥലങ്ങളില്‍ വച്ചാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. സുനിതയെ ബുധനൂരില്‍ നിന്നാണ് പിടികൂടിയത്. ബിജു വര്ഗ്ഗീസനെ ഹരിപ്പാട് നിന്നും.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications