Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രമുഖ സീരിയൽ സംവിധായകന്റെ ഭാര്യ കുളിമുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ... സംഭവം തിരുവനന്തപുരത്ത്...

രാവിലെ പത്തു മണിയോടെ വീട്ടിലെ കുളിമുറിയിൽ കയറിയ ശരണ്യ കുളിമുറിക്കുള്ളിൽ തൂങ്ങുകയായിരുന്നു.

തിരുവനന്തപുരം: പ്രമുഖ സീരിയൽ സംവിധായകന്റെ ഭാര്യയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. സിനിമ-സീരിയൽ-പരസ്യ സംവിധായകൻ രഞ്ജിത്ത് മൗക്കോടിന്റെ ഭാര്യ ശരണ്യയെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.

ജനുവരി 27 ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. രാവിലെ പത്തു മണിയോടെ വീട്ടിലെ കുളിമുറിയിൽ കയറിയ ശരണ്യ കുളിമുറിക്കുള്ളിൽ തൂങ്ങുകയായിരുന്നു. സംഭവം നടന്ന് അൽപസമയത്തിന് ശേഷമാണ് ശരണ്യയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഗുരുതരാവസ്ഥയിലായിരുന്ന ഭാര്യയെ രഞ്ജിത് ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 സീരിയൽ സംവിധായകൻ...

സീരിയൽ സംവിധായകൻ...

പ്രമുഖ സീരിയൽ-സിനിമ-പരസ്യ സംവിധായകൻ രഞ്ജിത് മൗക്കോടിന്റെ ഭാര്യ ശരണ്യയെയാണ് കഴിഞ്ഞദിവസം തിരുവനന്തപുരത്തെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂർ പയ്യന്നൂർ സ്വദേശിയായ ശരണ്യ ഭർത്താവിനോടൊപ്പം തിരുവനന്തപുരത്താണ് താമസം.

പത്തു മണിയോടെ...

പത്തു മണിയോടെ...

ശനിയാഴ്ച രാവിലെ പത്തുമണിയോടെ വീടിനുള്ളിലെ ബാത്ത് റൂമിലാണ് ശരണ്യയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ ശരണ്യയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കണ്ണൂരിലേക്ക്...

കണ്ണൂരിലേക്ക്...

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം കഴിഞ്ഞദിവസം വൈകീട്ടോടെ ശരണ്യയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സ്വദേശമായ കണ്ണൂരിലായിരിക്കും സംസ്കാര ചടങ്ങുകൾ.

കാരണം...

കാരണം...

സാമ്പത്തിക പ്രശ്നങ്ങളെ ചൊല്ലിയുണ്ടായ വഴക്കാണ് ശരണ്യയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സംശയിക്കുന്നതായി വിളപ്പിൽ ശാല പോലീസ് അറിയിച്ചു. മംഗളം ദിനപ്പത്രത്തിന്റെ ഓൺലൈൻ എഡിഷനിലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

അയലത്തെ സുന്ദരി...

അയലത്തെ സുന്ദരി...

സീരിയൽ-സിനിമ-പരസ്യ സംവിധായകനായ രഞ്ജിത് മൗക്കോട് നിലവിൽ സൂപ്പർ ഹിറ്റായ രണ്ട് സീരിയലുകളിൽ സഹ സംവിധായകനായി പ്രവർത്തിക്കുകയാണ്. കെകെ രാജീവിന്റെ അയലത്തെ സുന്ദരി എന്ന സീരിയലിലും, മഴവിൽ മനോരമയിലെ മറ്റൊരു സീരിയലിലുമാണ് രഞ്ജിത് മൗക്കോട് സഹസംവിധാനം നിർവഹിക്കുന്നത്.

പരസ്യങ്ങളും...

പരസ്യങ്ങളും...

നിലവിൽ സഹസംവിധായകനായി പ്രവർത്തിക്കുന്ന രഞ്ജിത് മൗക്കോട് സ്വതന്ത്ര സിനിമകളും പരസ്യ ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+