സീരിയലിലെ പൊലീസ് വാഹനം യഥാര്‍ത്ഥ പൊലീസിന്‍റെ പിടിയില്‍, 'ദീപ്തി ഐപിഎസിന്‍റെ' കാര്‍?
തിരുവനന്തപുരം: പ്രമുഖ സീരിയലിലെ ഐപിഎസ് ഉദ്യോഗസ്ഥയുടെ വാഹനം പൊലീസ് പിടിയില്‍. യഥാര്‍ത്ഥ പൊലീസ് വാഹനത്തെ വെല്ലുന്ന തരത്തില്‍ സ്റ്റിക്കര്‍ പതിപ്പിച്ച് സീരിയല്‍ ചിത്രീകരണത്തിന് ഉപയോഗിച്ച് വന്ന വാഹനമാണ് ഒറിജിനല്‍ പൊലീസിന്റെ പിടിയിലായത്. ഒരു ഐപിഎസ് ഉദ്യോഗസ്ഥയുടെ കഥ പറയുന്ന പ്രമുഖ മലയാളം ചാനലിലെ സീരയലില്‍ ഉപയോഗിച്ച വാഹനമാണ് പൊലീസ് പിടിയിലായത്.
നമ്പര്‍ പ്‌ളേറ്റിന് മുകളില്‍ മറ്റൊരു നമ്പര്‍ പ്‌ളേറ്റ് ഘടിപ്പിച്ചിരിയ്ക്കുന്നത് ശ്രദ്ധയില്‍പ്പെട്ട പൊലീസ്, യാത്രയ്ക്കിടെ വാഹനം തടഞ്ഞ് നിര്‍ത്തി പരിശോധിയ്ക്കുകയായിരുന്നു. സീരിയല്‍ ചിത്രീകരണത്തിന് ഉപയോഗിയ്ക്കുന്ന വാഹനമാണെന്ന് അപ്പോഴാണ് മനസിലായത്. വഴുതക്കാട് വച്ചാണ് സീരിയല്‍ പൊലീസ് ഒറിജിനല്‍ പൊലീസിന്റെ പിടിയിലാകുന്നത്.

തിങ്കളാഴ്ച
തിങ്കളാഴ്ച വഴുതക്കാട്ട് വച്ചാണ് സീരിയല്‍ പൊലീസ് പിടിയിലായത്. യഥാര്‍ത്ഥ നമ്പര്‍ പ്‌ളേറ്റിന് മുകളില്‍ കെഎല്‍ വണ്‍ രജിസ്‌ട്രേഷനിലുള്ള വ്യാജ നമ്പര്‍ പ്‌ളേറ്റ് പതിപ്പിച്ചാണ് സീരിയല്‍ ചിത്രീകരണത്തിന് ഉപയോഗിച്ചത്. യാത്രയ്ക്കിടെ വ്യാജ നമ്പര്‍ പ്‌ളേറ്റ് ഇളകി മാറിയതാണ് തട്ടിപ്പ് പുറത്തറിയാന്‍ കാരണം

വിവരം ലഭിച്ചു
രണ്ട് നമ്പര്‍ പ്‌ളേറ്റുള്ള പൊലീസ് വാഹനം പോകുന്നതായി വിവരം ലഭിച്ചതോടെയാണ് വാഹനത്തെ പൊലീസ് പിടികൂടിയത്

ഐപിഎസ്
പ്രമുഖ ചാനലിലെ ജനപ്രിയമായ സീരിയലിലെ ഐപിഎസ് ഉദ്യോഗസ്ഥയുടെ കഥാപാത്രം ഉപയോഗിയ്ക്കുന്ന വാഹനമാണ് പിടിയിലായത്.

ചട്ടം ലംഘിച്ചു
പൊലീസ്, ഫയര്‍ ഫോഴ്‌സ് തുടങ്ങ സര്‍ക്കാര്‍ വാഹനങ്ങള്‍ സിനിമ, സീരിയല്‍ ചിത്രീകരണത്തിന് ഉപയോഗിയ്ക്കുമ്പോള്‍ ആര്‍ടിഒമാരുടെ അനുമതി വാങ്ങണം. എന്നാല്‍ പൊലീസ് പിടികൂടിയ വാഹനത്തിന് ഇത്തരത്തില്‍ അനുമതി നേടിയിട്ടില്ല. ആര്‍ടിഒയുടെ അനുമതി വാങ്ങണമെന്ന് നിര്‍ദ്ദേശം നല്‍കി വാഹനം വിട്ടുകൊടുത്തു

വഴുതക്കാട്
വഴുതക്കാട് വച്ചാണ് സീരിയല്‍ പൊലീസിനെ യഥാര്‍ത്ഥ പൊലീസ് പിടികൂടിയത്.












Click it and Unblock the Notifications