Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരു അപ്രതീക്ഷിത മരണം കൂടി, നടി പ്രിയയ്ക്ക് ദാരുണാന്ത്യം, 8 മാസം ഗർഭിണി, കുറിപ്പ് പങ്കുവെച്ച് കിഷോർ സത്യ

കൊച്ചി: സിനിമാ-സീരിയൽ താരം രഞ്ജുഷ മേനോന്റെ വിയോഗത്തിന്റെ ഞെട്ടൽ മാറുന്നതിന് മുൻപേ മലയാള ടെലിവിഷൻ രംഗത്തിന് മറ്റൊരു ദുഖവാർത്ത കൂടി. സീരിയൽ താരം ഡോ. പ്രിയ ഹൃദയാഘാതം മൂലം മരണപ്പെട്ടു. എട്ട് മാസം ഗർഭിണിയായിരിക്കെയാണ് പ്രിയയുടെ ദാരുണ മരണം. നടൻ കിഷോർ സത്യയാണ് പ്രിയയുടെ വിയോഗവാർത്ത സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. നിരവധി സീരിയലുകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് ഡോ. പ്രിയ.

കിഷോർ സത്യയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: മലയാള ടെലിവിഷൻ മേഖലയിൽ നൊമ്പരപെടുത്തുന്ന ഒരു അപ്രതീക്ഷിത മരണം കൂടി. Dr. പ്രിയ ഇന്നലെ ഹൃദയ സ്തംഭനം മൂലം മരിച്ചു. 8 മാസം ഗർഭിണി ആയിരുന്നു. കുഞ്ഞ് ICU വിലാണ്. മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ലായിരുന്നു. ഇന്നലെ പതിവ് പരിശോധനകൾക്ക് ആശുപത്രിയിൽ പോയതാണ്. അവിടെവച്ച് പെട്ടന്ന് cardiac arrest, ഉണ്ടാവുകയായിരുന്നു.

Actress Priya death

ഏക മകളുടെ മരണം ഉൾകൊള്ളാനാവാതെ വിതുമ്പുന്ന അമ്മ. 6 മാസമായി എങ്ങും പോകാതെ പ്രിയയോടൊപ്പം സ്നേഹ കൂട്ടാളിയായി നന്ന ഭർത്താവിന്റെ വേദന... ഇന്നലെ രാത്രിയിൽ ആശുപത്രിയിൽ ചെല്ലുമ്പോൾ കാണുന്ന കാഴ്ച മനസ്സിൽ സങ്കട മഴയായി. എന്ത് പറഞ്ഞ് അവരെ ആശ്വസിപ്പിക്കും.... വിശ്വാസികളായ ആ സാധു മനസുകളോട് എന്തിന് ദൈവം ഈ ക്രൂരത കാട്ടി.... മനസ് ചോദ്യങ്ങൾ ആവർത്തിച്ചു കൊണ്ടേയിരുന്നു.... ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ...

രഞ്ജുഷയുടെ മരണ വാർത്തയുടെ ഞെട്ടൽ മാറും മുൻപ് അടുത്ത ഒന്നുകൂടി....
35 വയസ് മാത്രമുള്ള ഒരാൾ ഈ ലോകത്തുനിന്ന് പോകുമ്പോൾ ആദരാജ്ഞലികൾ എന്ന് പറയാൻ മനസ് അനുവദിക്കുന്നില്ല.... ഈ തകർച്ചയിൽ നിന്നും പ്രിയയുടെ ഭർത്താവിനെയും അമ്മയെയും എങ്ങനെ കരകയറ്റും... അറിയില്ല.. അവരുടെ മനസുകൾക്ക് അതിനുള്ള ശക്തിയുണ്ടാവട്ടെ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+