കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയരാജനെ കൊല്ലാന്‍... സുധാകരന്റെ ഗൂഢാലോചനക്ക് സാക്ഷിയെന്ന് വെളിപ്പെടുത്തല്‍; ചില്ലറക്കാരനല്ല സുധാകരൻ

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: ഷുഹൈബ് വധത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നിരാഹാര സമരം നടത്തിയ ആളാണ് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. എന്നാല്‍ സര്‍ക്കാര്‍ ആ ആവശ്യം അംഗീകരിച്ചില്ല. ഒടുവില്‍ സുധാകരന് നിരാഹാര സമരവും അവസാനിപ്പിക്കേണ്ടി വന്നു.

സിപിഎം അക്രമങ്ങളെ കുറിച്ച് ചാനല്‍ ചര്‍ച്ചകളില്‍ വാതോരാതെ സംസാരിച്ച ആളാണ് സുധാകരന്‍. എന്നാല്‍ കെ സുധാകരനെതിരെ അദ്ദേഹത്തിന്റെ തന്നെ മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബു ആണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായ ഇപി ജയരാജനെ വധിക്കാന്‍ കെ സുധാകരന്‍ നടത്തിയ ഗൂഢാലോചനക്ക് താന്‍ സാക്ഷിയാണ് എന്നാണ് പ്രകാശ് ബാബുവിന്റെ വെളിപ്പെടുത്തല്‍. വേറേയും ഉണ്ടാ സുധാകരന്റെ ചരിത്രങ്ങള്‍ പ്രകാശിന് പറയാന്‍....

ഇപി ജയരാജന്‍

ഇപി ജയരാജന്‍

ഇപ്പോള്‍ സിപിഎം കേന്ദ്ര കമ്മിറ്റി അംഗമാണ് ഇപി ജയരാജന്‍. ഇദ്ദേഹത്തിന് നേര്‍ക്ക് വധശ്രമം ഉണ്ടായിട്ടുണ്ട് മുമ്പ്. 1995 ഏപ്രില്‍ 12 ന് തീവണ്ടിയില്‍ വച്ചായിരുന്നു അത്. വിജയവാഡയില്‍ പാര്‍ട്ടി സമ്മേളനം കഴിഞ്ഞ് മടങ്ങുകയായിരുന്നു ഇപി ജയരാജന്‍.

കഴുത്തില്‍ വെടിയുണ്ട

കഴുത്തില്‍ വെടിയുണ്ട

അന്ന് കഴുത്തിലായിരുന്നു ജയരാജന് വെടിയേറ്റത്. ജീവന്‍ തിരിച്ചുകിട്ടിയത് തന്നെ ഭാഗ്യം. ഇപ്പോഴും ആ വെടിയുണ്ടയുടെ അവശേഷിപ്പുകള്‍ ജയരാജന്റെ ശരീരത്തില്‍ ഉണ്ട്. അത് നീക്കം ചെയ്യുന്നത് അപകടകരമാണെന്നാണ് മെഡിക്കല്‍ ഉപദേശം. അതിന്റെ അസ്‌ക്യതകള്‍ ജയരാജന്‍ അനുഭവിക്കുന്നും ഉണ്ട്. ജയരാജനെ വധിക്കാന്‍ ശ്രമിച്ചതിന് പിന്നില്‍ കെ സുധാകരന്‍ ആണെന്നാണ് ആരോപണം.

ഗൂഢാലോചനയ്ക്ക് സാക്ഷി

ഗൂഢാലോചനയ്ക്ക് സാക്ഷി

ഇപി ജയരാജനെ വധിക്കാനുള്ള ഗൂഢാലോചനക്ക് താന്‍ സാക്ഷിയാണ് എന്നാണ് പ്രശാന്ത് ബാബു വെളിപ്പെടുത്തുന്നത്. ഏഴ് വര്‍ഷത്തോളം കെ സുധാകരന്റെ ഡ്രൈവര്‍ ആയിരുന്നു പ്രകാശ്.

പ്രതിയായിരുന്നോ?

പ്രതിയായിരുന്നോ?

ഇപി ജയരാജന്‍ വധശ്രമ കേസില്‍ കെ സുധാകരന്റെ പേര് ആദ്യം മുതലേ ഉയര്‍ന്നുകേട്ടിരുന്നു. തോക്ക് പ്രതികള്‍ക്ക് എത്തിച്ചുകൊടുത്തത് സുധാകരന്‍ ആയിരുന്നു എന്നാണ് പോലീസ് ആദ്യം കണ്ടെത്തിയത്. എന്നാല്‍ കേസില്‍ പിന്നീട സുധാകരനെതിരെ നടപടിയൊന്നും ഉണ്ടായില്ല. കേസിലെ പ്രതിയെ പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്തു.

നാണു വധക്കേസ്

നാണു വധക്കേസ്

കണ്ണൂരില്‍ സേവറി ഹോട്ടലിന് നേര്‍ക്ക് ബോംബ് എറിഞ്ഞ കേസിലും സുധാകരന് പങ്കുണ്ടെന്ന് പ്രശാന്ത് വെളിപ്പെടുത്തിയിട്ടുണ്ട്. ആ ആക്രമണത്തില്‍ സിപിഎം പ്രവര്‍ത്തകനായ നാണു കൊല്ലപ്പെട്ടു. എറണാകുളത്ത് നിന്ന് ക്വട്ടേഷന്‍ സംഘത്തെ എത്തിച്ചത് കെ സുധാകരന്‍ ആയിരുന്നു എന്നാണ് ആരോപണം. 1992 ല്‍ ആയിരുന്നു ഈ സംഭവം.

നാല്‍പാടി വാസു വധം

നാല്‍പാടി വാസു വധം

സിപിഎം പ്രവര്‍ത്തകനായ നാല്‍പാടി വാസുവിനെ വെടിവച്ചുകൊന്നത് 1993 ല്‍ ആയിരുന്നു. കെ സുധാകരന്റെ ഗണ്‍മാന്റെ തോക്ക് ഉപയോഗിച്ചായിരുന്നു കൊലപാതകം. കേസില്‍ സുധാകരന്‍ പ്രതിയായിരുന്നെങ്കിലും ഒടുവില്‍ വെറുതേ വിട്ടു.

പുഷ്പരാജന്റെ കാലുകള്‍

പുഷ്പരാജന്റെ കാലുകള്‍

കെ സുധാകരനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച ആള്‍ ആയിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൂടിയായ പുഷ്പരാജന്‍. സഹോദരിയെ സുധാകരന്‍ തട്ടിക്കൊണ്ടുപോയി പാര്‍പ്പിച്ചു എന്നായിരുന്നു ആരോപണം. ഒടുവില്‍ പുഷ്പരാജന്റെ രണ്ട് കാലുകളും അക്രമികള്‍ തല്ലിത്തകര്‍ത്തു. ഈ വിഷയത്തിലും ആരോപണം ഉയര്‍ന്ന് കെ സുധാകരനെതിരെ തന്നെ.

കൊളച്ചേരി ബാലകൃഷ്ണന്‍

കൊളച്ചേരി ബാലകൃഷ്ണന്‍

കൊളച്ചേരി ബാലകൃഷ്ണന്റെ മരണത്തിലും കെ സുധാകരന് പങ്കുണ്ടെന്നാണ് പ്രശാന്ത് ബാബുവിന്റെ ആരോപണം. ജനത പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച് വന്ന ബാലകൃഷ്ണന് സുധാകരന്‍ ബോംബ് നല്‍കി എന്നാണ് ആരോപണം. പിന്നീട് ബാലകൃഷ്ണന്‍ മരിക്കുന്നത് ബോംബ് പൊട്ടിത്തെറിച്ചാണ്.

സജിത്ത് ലാല്‍

സജിത്ത് ലാല്‍

കെ സുധാകരന്റെ അടുത്ത ആള്‍ ആയിരുന്നു സജിത്ത് ലാല്‍. സജിത്ത് ലാലിനെ സുധാകരന്‍ കൊലക്ക് കൊടുക്കുകയായിരുന്നു എന്നാണ് പ്രശാന്ത് ബാബു ഉന്നയിക്കുന്ന മറ്റൊരു ആരോപണം. കെ സുധാകരന്‍ ചെറുപ്പക്കാരെ ആക്രമണത്തിന് പ്രേരിപ്പിക്കുകയാണെന്നും പ്രശാന്ത് ബാബു ആരോപിക്കുന്നുണ്ട്.

സമരത്തിനെതിരെ സമരം

സമരത്തിനെതിരെ സമരം

ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കെ സുധാകരന്‍ നടത്തിയ നിരാഹാര സമരത്തിനെതിരെ 48 മണിക്കൂര്‍ ഉപവാസ സമരം നടത്തിയ ആളാണ് പ്രശാന്ത് ബാബു. കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ ആയിരുന്നു പ്രശാന്തിന്ററെ ഉപവാസം സമരം.

ഷുഹൈബിനെ കൊല്ലാന്‍ പിന്തുടര്‍ന്നത് രണ്ടുദിവസം; വാള്‍ നഷ്ടമായി, വിവാഹവും!! ആകാശ് എത്തിയപ്പോള്‍...ഷുഹൈബിനെ കൊല്ലാന്‍ പിന്തുടര്‍ന്നത് രണ്ടുദിവസം; വാള്‍ നഷ്ടമായി, വിവാഹവും!! ആകാശ് എത്തിയപ്പോള്‍...

ശ്രീദേവിയുടേത് 'കൊലപാതകം'; ഉറപ്പിച്ചത് ദുബായ് പോലീസ് അല്ല... ഇന്ത്യക്ക് നാണക്കേടുണ്ടാക്കി മാധ്യമങ്ങൾശ്രീദേവിയുടേത് 'കൊലപാതകം'; ഉറപ്പിച്ചത് ദുബായ് പോലീസ് അല്ല... ഇന്ത്യക്ക് നാണക്കേടുണ്ടാക്കി മാധ്യമങ്ങൾ

ബോണി കപൂറിന്റെ ഭാര്യമാർ... മരണത്തിൽ യാദൃശ്ചിക സാദൃശ്യങ്ങൾ; ആറ് വർഷത്തിന്റെ വ്യത്യാസം, പിന്നെ സിനിമബോണി കപൂറിന്റെ ഭാര്യമാർ... മരണത്തിൽ യാദൃശ്ചിക സാദൃശ്യങ്ങൾ; ആറ് വർഷത്തിന്റെ വ്യത്യാസം, പിന്നെ സിനിമ

English summary
Serious allegations against Congress leader K Sudhakaran. His former driver Prasanth babu alleged that, K Sudhakaran behind the murder attempt of CPM leader EP Jayarajan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X