Get Updates
Get notified of breaking news, exclusive insights, and must-see stories!

ലക്ഷ്മി നായര്‍ക്കെതിരെ കാവ്യ... നായർ കുട്ടി എന്തിന് ചോവന്‍ ചെക്കനോട് മിണ്ടി? മകന്റെ കാമുകിയുടെ ഭരണം

ജാതീയമായി സംസാരിച്ചു എന്നും ഇന്റേണല്‍ മാര്‍ക്ക് നിഷേധിച്ചു എന്നും തുടങ്ങി ഒട്ടേറെ ആരോപണങ്ങളാണ് ലക്ഷ്മി നായര്‍ക്കെതിരെ ഉയരുന്നത്

തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പാളും കൈരളി ടിവിയിലെ കുക്കറി ഷോ അവതാരകയും ആയ ലക്ഷ്മി നായര്‍ക്കെതിരെ ഗുരുതര ആരോപണവുമായി വിദ്യാര്‍ത്ഥിനി രംഗത്ത്. ലക്ഷ്മി നായര്‍ ജാതി പറഞ്ഞ് സംസാരിച്ചതായാണ് വിദ്യാര്‍ത്ഥിനി ആരോപിക്കുന്നത്.

പരിഹാസം മുതല്‍ ലൈംഗിക അധിക്ഷേപം വരെ.... ഓണ്‍ലൈന്‍ ട്രോളിംഗിനെതിരെ കാവ്യ മാധവന്‍ വീണ്ടും പരാതിനല്‍കി

ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ടാണ് കാവ്യ രാജീവ് എന്ന വിദ്യാര്‍ത്ഥിനി ലക്ഷ്മി നായര്‍ക്കെതിരെ ആരോപണം ഉന്നയിച്ചത്. ലക്ഷ്മി നായരുടെ മകന്റെ കാമുകിയാണ് കോളേജില്‍ ഭരണം നടത്തുന്നത് എന്നും കാവ്യ ആരോപിക്കുന്നുണ്ട്.

ലോ അക്കാദമിയിലെ പ്രശ്‌നങ്ങള്‍ക്കെതിരെ എസ്എഫ്‌ഐ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തില്‍ വന്‍ പ്രക്ഷോഭം നടന്നുകൊണ്ടിരിക്കുകയാണ്.

 ലക്ഷ്മി നായര്‍

ലക്ഷ്മി നായര്‍

കൈരളി ടിവിയിലെ മാജിക് ഓവന്‍ എന്ന പരിപാടിയിലൂടെ സെലിബ്രിറ്റി ഷെഫ് എന്ന ഇമേജ് സ്വന്തമാക്കിയ ആളാണ് ലക്ഷ്മി നായര്‍. തിരുവനന്തപുരം ലോ അക്കാദമിയുടെ പ്രിന്‍സിപ്പാള്‍ കൂടിയാണ് ലക്ഷ്മി നായര്‍.

ആരോപണങ്ങള്‍ അനവധി

ആരോപണങ്ങള്‍ അനവധി

ലക്ഷ്മി നായര്‍ക്കും ലോ അക്കാദമി മാനേജ്‌മെന്റിനും എതിരെ ഒട്ടേറെ ആരോപണങ്ങള്‍ ഇതിനകം തന്നെ ഉയര്‍ന്നുകഴിഞ്ഞിട്ടുണ്ട്. വിദ്യാര്‍ത്ഥിവിരുദ്ധവും ഏകപക്ഷീയവും ആണ് മാനേജ്‌മെന്റ് നടപടികള്‍ എന്നാരോപിച്ച് വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ സമരത്തിലാണ്.

ജാതി പറഞ്ഞ് ആക്ഷേപമെന്ന്

ജാതി പറഞ്ഞ് ആക്ഷേപമെന്ന്

പരസ്യമായി ജാതിപറയാന്‍ പോലും ലക്ഷ്മി നായര്‍ തയ്യാറായി എന്നാണ് വിദ്യാര്‍ത്ഥിനിയായ കാവ്യ ആരോപിക്കുന്നത്. തന്നെ ഏറെ വിഷമിപ്പിച്ച സംഗതി ആയിരുന്നു അതെന്നും വിദ്യാര്‍ത്ഥിനി പറയുന്നു.

നായര്‍ പെണ്‍കുട്ടി എന്തിന് ചോവന്‍ ചെക്കനോട്

നായര്‍ പെണ്‍കുട്ടി എന്തിന് ചോവന്‍ ചെക്കനോട്

സഹപാഠിയായ ആണ്‍ വിദ്യാര്‍ത്ഥിയുമായി സംസാരിച്ചതിന് തന്റെ വീട്ടുകാരെ കോളേജില്‍ വിളിച്ചുവരുത്തി എന്നാണ് കാവ്യ പറയുന്നത്. നിങ്ങള്‍ നായരല്ലേ, പിന്നെന്തിനാണ് നിങ്ങളുടെ മകള്‍ ഒരു ചോവന്‍ ചെക്കനോട് സംസാരിക്കുന്നത്. ഒരു നായര്‍ കൂട്ടുകാരനെ കിട്ടിയില്ലേ എന്ന് വരെ ചോദിച്ചു എന്നാണ് ആക്ഷേപം.

മകന്റെ കാമുകിയുടെ ഭരണം

മകന്റെ കാമുകിയുടെ ഭരണം

കോളേജില്‍ ലക്ഷ്മി നായരുടെ മകന്റെ കാമുകിയുടെ ഭരണമാണ് എന്നും വിദ്യാര്‍ത്ഥിനി ആരോപിക്കുന്നുണ്ട്. കാവ്യയുടെ സഹപാഠിയാണത്രെ ഈ വിദ്യാര്‍ത്ഥിനി.

വീട്ടില്‍ പോകണമെങ്കില്‍ പോലും

വീട്ടില്‍ പോകണമെങ്കില്‍ പോലും

പ്രിന്‍സിപ്പാള്‍ സ്ഥലത്തിലാത്ത സമയങ്ങളില്‍ വീട്ടില്‍ പോകണമെങ്കില്‍ പോലും പ്രിന്‍സിപ്പാളിന്റെ മകന്റെ കാമുകിയുടെ അനുവാദം വാങ്ങേണ്ട ഗതികേടാണ് തങ്ങള്‍ക്കെന്നും കാവ്യ പറയുന്നു.

ഹോസ്റ്റല്‍ ഭരിക്കുന്നതും മകന്റെ കാമുകി?

ഹോസ്റ്റല്‍ ഭരിക്കുന്നതും മകന്റെ കാമുകി?

ലക്ഷ്മി നായരുടെ മകന്റെ കാമുകിയാണ് ഹോസ്റ്റല്‍ ഭരിക്കുന്നത് എന്നും കാവ്യ ആരോപണം ഉന്നയിക്കുന്നുണ്ട്. ഇതിനെല്ലാം ലക്ഷ്മി മേനോന്‍ അവസരം ഉണ്ടാക്കിക്കൊടുക്കുകയാണ് എന്നാണ് ആരോപണം.

പരീക്ഷയുടെ തലേന്ന് പോലും

പരീക്ഷയുടെ തലേന്ന് പോലും

നാലാം സെമസ്റ്ററിന്റെ പരീക്ഷയുടെ തലേന്ന് പോലും രാത്രി വീട്ടില്‍ വിളിച്ചു വരുത്തി 'ടോര്‍ച്ചര്‍' ചെയ്തിട്ടുണ്ടെന്നാണ് കാവ്യയുടെ ആരോപണം. എല്ലാം കൃത്യമായി ചെയ്തിട്ടും തനിക്ക് ഇന്റേണല്‍ മാര്‍ക്ക് കുറച്ചാണ് നല്‍കിയതെന്നും കാവ്യ ആരോപിക്കുന്നുണ്ട്.

21 പേര്‍ ഇയര്‍ ഔട്ട്, അഞ്ച് പേര്‍ പഠനം ഉപേക്ഷിച്ചു

21 പേര്‍ ഇയര്‍ ഔട്ട്, അഞ്ച് പേര്‍ പഠനം ഉപേക്ഷിച്ചു

കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ 21 പേരെ ഇയര്‍ ഔട്ട് ആക്കിയിട്ടുണ്ട് എന്നതാണ് മറ്റൊരു ആരോപണം. ഇന്റേണല്‍ മാര്‍ക്ക് സംബന്ധിച്ച കാര്യങ്ങള്‍ ചോദ്യം ചെയ്തതാണ് ഇതിന് കാരണം എന്നും ആരോപണം ഉയരുന്നുണ്ട്. അഞ്ച് വിദ്യാര്‍ത്ഥികള്‍ പഠനം ഉപേക്ഷിക്കുകയും ചെയ്തിട്ടുണ്ടത്രെ.

സിപിഎമ്മുമായി അടുത്ത ബന്ധം

സിപിഎമ്മുമായി അടുത്ത ബന്ധം

സിപിഎം സംസ്ഥാന നേതാവായ കോയിലക്കോട് കൃഷ്ണന്‍ നായരുടെ സഹോദരന്റെ മകളാണ് ലക്ഷ്മി നായര്‍. കോയിലക്കോട് കൃഷ്ണന്‍ നായരുടെ സഹോദരന്‍ കോയിലക്കോട് നാരാണന്‍ നായരാണ് ലോ അക്കാദമിയുടെ സ്ഥാപകന്‍. ഇതുകൊണ്ടാണ് ലോ അക്കാദമി സമരത്തില്‍ സിപിഎം നേതാക്കള്‍ ഇടപെടാത്ത് എന്നും ആക്ഷേപം ഉണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ച കാണാം

ഏഷ്യാനെറ്റ് ന്യൂസില്‍ നടന്ന ചര്‍ച്ചയില്‍ കാവ്യ രാജീവ് പറയുന്നത് കേള്‍ക്കാം

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+