കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃപ്പൂണിത്തുറ ഖര്‍ വാപസി: യോഗ കേന്ദ്രത്തില്‍ ലൈംഗിക പീഡനം, നഗ്നചിത്രം എടുത്ത് ഭീഷണി? വെളിപ്പെടുത്തൽ

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

കൊച്ചി: തൃപ്പൂണിത്തുറയിലെ വിവാദ യോഗ സെന്ററിനെതിരെ ഗുരുതരമായ ആരോപവുമായി മുന്‍ യോഗ അധ്യാപകന്‍ രംഗത്ത്. അതി ഗുരതരമായ ലൈംഗിക ആരോപണങ്ങളും മുന്‍ അധ്യാപകന്‍ ഉയര്‍ത്തുന്നുണ്ട്.

ഫേസ്ബുക്കില്‍ കോടിയേരിയുടെ എമണ്ടന്‍ മണ്ടത്തരം!!! പോസ്റ്റ് 'അമിട്ടടിച്ചപ്പോള്‍' ട്രോള്‍ പൊങ്കാല...ഫേസ്ബുക്കില്‍ കോടിയേരിയുടെ എമണ്ടന്‍ മണ്ടത്തരം!!! പോസ്റ്റ് 'അമിട്ടടിച്ചപ്പോള്‍' ട്രോള്‍ പൊങ്കാല...

കുമ്മനടിക്ക് ശേഷം ബിജെപി വക അടുത്ത വാക്ക്... 'അമിട്ടടി' സോഷ്യൽമീഡിയയിൽ വൻ ഹിറ്റ്; പൊങ്കാലപ്പെരുന്നാൾകുമ്മനടിക്ക് ശേഷം ബിജെപി വക അടുത്ത വാക്ക്... 'അമിട്ടടി' സോഷ്യൽമീഡിയയിൽ വൻ ഹിറ്റ്; പൊങ്കാലപ്പെരുന്നാൾ

നേരത്തെ മീഡിയ വണ്‍ ചാനല്‍ പുറത്ത് വിട്ട വെളിപ്പെടുത്തലിലും സമാനമായ ആരോപണങ്ങള്‍ ഉണ്ടായിരുന്നു. ഇതരമതസ്ഥനെ വിവാഹം ചെയ്ത ആയുര്‍വേദ ഡോക്ടര്‍ ആയ യുവതി ആയിരുന്നു അന്ന് പരാതിയുമായി രംഗത്ത് എത്തിയത്.

യോഗ കേന്ദ്രത്തില്‍ എത്തിക്കുന്ന പെണ്‍കുട്ടികള്‍ക്ക് ലഹരി മരുന്ന് കുത്തിവയ്ക്കാറുണ്ട് എന്ന് ആരോപണവും ഇപ്പോള്‍ മുന്‍ അധ്യാപകനായ കൃഷ്ണ കുമാര്‍ ഉന്നയിക്കുന്നുണ്ട്.

ഹിന്ദു ഹെല്‍പ് ലൈന്‍

ഹിന്ദു ഹെല്‍പ് ലൈന്‍

ജാതിയോ മതമോ മാറി വിവാഹം കഴിക്കുന്ന പെണ്‍കുട്ടികളെയാണ് യോഗ സെന്ററില്‍ എത്തിക്കുന്നത് എന്നാണ് കൃഷ്ണകുമാറിന്റെ വെളിപ്പെടുത്തല്‍. ഹിന്ദു ഹെല്‍പ് ലൈന്‍ എന്ന സംഘടനയാണത്രെ ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.

ചൂരല്‍ പ്രയോഗം

ചൂരല്‍ പ്രയോഗം

കേന്ദ്രത്തില്‍ എത്തിക്കുന്ന പെണ്‍കുട്ടികളെ അതി ക്രൂരമായ മാനസിക, ശാരീരിക പീഡനങ്ങള്‍ക്കാണത്രെ വിധേയരാക്കിയിരുന്നത്. ചൂരലുകൊണ്ട് അടിക്കുകയായണത്രെ പ്രധാന പരിപാടി.

മയക്കുമരുന്ന്

മയക്കുമരുന്ന്

തടവ് പുള്ളികളെ എന്നതുപോലെ ആണ് അന്തേവാസികളെ കണ്ടിരുന്നത്. ഇവരെ മയക്കുമരുന്ന് കുത്തിവച്ച് തങ്ങളുടെ വരുതിയില്‍ കൊണ്ടുവരാനുള്ള ശ്രമവും നടത്തിയിരുന്നത്രെ

നഗ്ന ചിത്രങ്ങള്‍

നഗ്ന ചിത്രങ്ങള്‍

പെണ്‍കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ എടുത്ത് സൂക്ഷിക്കാറുണ്ടെന്നും ഇതുപയോഗിച്ച് പിന്നീട് ഭീഷണിപ്പെടുത്തുന്നതും പതിവായിരുന്നു എന്നാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍.

മതപരിവര്‍ത്തനവും

മതപരിവര്‍ത്തനവും

അഹിന്ദുക്കളെ ഹിന്ദുമതത്തിലേക്ക് മതപരിവര്‍ത്തനം നടത്തുന്നതും ഇവിടെ പതിവായിരുന്നു എന്നാണ് മറ്റൊരു ആക്ഷേപം.

എല്ലാത്തിനും സാക്ഷി

എല്ലാത്തിനും സാക്ഷി

ഇത്തരം കാര്യങ്ങള്‍ക്കെല്ലാം താന്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട് എന്നാണ് കൃഷ്ണ കുമാര്‍ പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ യോഗ കേന്ദ്രം നേരത്തെ പോലീസ് അടച്ചുപൂട്ടിയിരുന്നു.

കേസില്‍ കക്ഷി ചേരാന്‍

കേസില്‍ കക്ഷി ചേരാന്‍

യോഗ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റിനെതിരെയുള്ള കേസില്‍ കക്ഷി ചേരാന്‍ കൃഷ്ണകുമാര്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. വിശദമായ സത്യവാങ്മൂലവും സമര്‍പ്പിച്ചിട്ടുണ്ട്.

ആതിരയുടെ മതം മാറ്റം

ആതിരയുടെ മതം മാറ്റം

മതം മാറിയ ആയിഷ ആയ ആതിര എന്ന പെണ്‍കുട്ടി പിന്നീട് ഹിന്ദുമത്തിലേക്ക് തിരിച്ചെത്തിയത് ഈ യോഗ കേന്ദ്രം വഴി ആയിരുന്നു. ആതിര അവിടെ ഉണ്ടായിരുന്നു എന്നാണ് ആയുര്‍വേദ ഡോക്ടറായ യുവതിയും പറഞ്ഞിട്ടുണ്ട്.

English summary
Serious allegations against Thrippunithura Yoga and Charitable trust
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X