'ടീ ഷര്‍ട്ടില്‍ പിടിച്ചു, മുഖത്ത് ചുംബിക്കാന്‍ ശ്രമിച്ചു'... ഉണ്ണി മുകുന്ദനെതിരെ ആരോപണം
തിരുവനന്തപുരം: പ്രമുഖ സിനിമ താരം ഉണ്ണി മുകുന്ദനെതിരെ ആരോപണവുമായി യുവതി. തിരക്കഥാകൃത്തായ യുവതിയാണ് പരാതിക്കാരി. നാല് മാസങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവങ്ങളാണ് യുവതി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് വെളിപ്പെടുത്തിയത്.
ഉണ്ണി മുകുന്ദന് ഇപ്പോള്‍ മാധ്യമങ്ങളെ ഉപയോഗിച്ച് തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണ് എന്നും യുവതി ആരോപിക്കുന്നുണ്ട്. യുവതിയുടെ പരാതിയില്‍ കോടതിയില്‍ നിന്ന് ഉണ്ണി മുകുന്ദന് നേരത്തെ ജാമ്യം നേടിയിരുന്നു.
തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കങ്ങള്‍ നടക്കുന്നു എന്ന് ഉണ്ണി മുകുന്ദന് ആക്ഷേപം ഉയര്‍ത്തിയിരുന്നു. ഈ വിഷയത്തില്‍ പരാതിയും നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് യുവതിയായ തിരക്കഥാകൃത്തിന്റെ വെളിപ്പെടുത്തലുകള്‍.

തിരക്കഥാകൃത്ത്
സിനിമയില്‍ സജീവമാകാന്‍ ആഗ്രഹിക്കുന്ന ഒരു യുവ തിരക്കഥാകൃത്താണ് പരാതിക്കാരി. എറണാകുളം സ്വദേശിനിനാണ് ഇവര്‍. സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി സമീപിച്ചപ്പോള്‍ ആയിരുന്നു ഉണ്ണി മുകുന്ദന്റെ ഭാഗത്ത് നിന്ന് മോശം സമീപനം ഉണ്ടായത് എന്നാണ് യുവതിയുടെ വെളിപ്പെടുത്തല്‍.

ഇടപ്പള്ളിയിലെ വീട്ടില്‍
സിനിമയുടെ കഥപറയാന്‍ വേണ്ടിയാണ് ഓഗസ്റ്റ് 23 ന് ഉണ്ണി മുകുന്ദന്റെ ഇടപ്പള്ളിയിലെ വീട്ടില്‍ എത്തിയത് എന്ന് യുവതി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. മുന്‍കൂട്ടി അനുവാദം വാങ്ങിയതിന് ശേഷം ആയിരുന്നു ഇത് എന്നാണ് അവര്‍ പറയുന്നത്. സുഹൃത്ത് നല്കിയ ഉറപ്പിന്റ ബലത്തിലാണ് അന്ന് ഒറ്റയ്ക്ക് പോയത് എന്നും യുവതി പറയുന്നുണ്ട്.

അവിടെ സംഭവിച്ചത്
സിനിമയുടെ കഥ കേള്‍ക്കാന്‍ വലിയ താത്പര്യം ഒന്നും ഉണ്ണി പ്രകടിപ്പിച്ചില്ലെന്നാണ് യുവതി പറയുന്നത്. തിരക്കഥ കൊണ്ടു വരാന്‍ ആവശ്യപ്പെട്ടപ്പോള്‍ അത് കൊണ്ടുവരാന്‍ വേണ്ടി ഇറങ്ങവെ ആണ് ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍ അരങ്ങേറിയത് എന്നാണ് യുവതിയുടെ വെളിപ്പെടുത്തല്‍.

ബഹളം വച്ചു
ഉണ്ണി മുകുന്ദന് തന്നെ കയറി പിടിച്ചു എന്നും ടീ ഷര്‍ട്ടില്‍ പിടിച്ചു വലിച്ചു എന്നും ബലമായി മുഖത്ത് ചുംബിക്കാന്‍ ശ്രമിച്ചു എന്നും ഒക്കെയാണ് യുവതി ആരോപിക്കുന്നത്. താന്‍ ശക്തമായി പ്രതിരോധിച്ചപ്പോള്‍ ആണ് അയാള്‍ ശ്രമം ഉപേക്ഷിച്ചത് എന്നും യുവതി പറയുന്നുണ്ട്. അവിടെ വച്ച് താന്‍ ബഹളം വച്ചതായും യുവതി വെളിപ്പെടുത്തുന്നുണ്ട്.

ചിരിച്ചുകൊണ്ട്
താന്‍ പ്രതിരോധിക്കുമ്പോഴും ഉണ്ണി മുകുന്ദന്റെ മുഖത്ത് ചിരിയായിരുന്നു എന്നാണ് യുവതിയുടെ ആരോപണം. എതിര്‍ത്താലും ഒടുവില്‍ വഴങ്ങും എന്നായിരുന്നു അയാള്‍ പ്രതീക്ഷിച്ചിരുന്നത് എന്ന രീതിയിലാണ് യുവതിയുടെ വെളിപ്പെടുത്തല്‍. ഒടുവില്‍ പ്രശ്നം രൂക്ഷമാകും എന്ന് മനസ്സിലായപ്പോള്‍ ആണത്രെ ഉണ്ണി മുകുന്ദന് യുവതിയെ വിട്ടത്.

പോലീസില്‍ അല്ല, കോടതിയില്‍
സ്വകാര്യതയെ ഭയന്ന് യുവതി പോലീസില്‍ പരാതി നല്കാന് തയ്യാറായില്ല. കാക്കനാട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ രഹസ്യ മൊഴി നല്‍കുകയായിരുന്നു ചെയ്തത്. ഈ വിഷയത്തില്‍ ഉണ്ണി മുകുന്ദനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടും ഉണ്ട്.

അകത്തായേനെ
താന്‍ കോടതിയെ സമീപിക്കാതെ നേരിട്ട് പോലീസില്‍ പരാതി നല്കിയിരുന്നെങ്കില് ഉണ്ണി മുകുന്ദന് അറസ്റ്റിലായേനെ എന്നാണ് യുവതി പറയുന്നത്. സ്വകാര്യതയെ ഭയന്ന് മാത്രമാണ് അന്ന് പോലീസില്‍ പരാതി നല്‍കാതിരുന്നത്. വീട്ടുകാര്‍ പരാതിയുമായി മുന്നോട്ട് പോകുന്നതിനോട് സഹകരിച്ചിരുന്നില്ലെന്നും യുവതി പറയുന്നുണ്ട്.

നീതി കിട്ടണം
യുവതിയുടെ പരാതിയില്‍ ഉണ്ണി മുകുന്ദനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസില്‍ ഉണ്ണി മുകുന്ദന് കോടതിയില്‍ എത്തി ജാമ്യം നേടുകയായിരുന്നു. തനിക്ക് ആരേയും തകര്‍ക്കാന്‍ ആഗ്രഹമില്ലെന്നും നീതി ലഭിക്കുകയാണ് വേണ്ടത് എന്നും യുവതി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞിട്ടുണ്ട്.

കേസ് ഒതുക്കാന്‍
സംഗതി വിവാദമായതോടെ ഉണ്ണി മുകുന്ദന് ഇടനിലക്കാരെ ഉപയോഗിച്ച് ഒത്തുതീര്‍പ്പിന് ശ്രമിച്ചു എന്നും യുവതി ആരോപിക്കുന്നുണ്ട്. സുഹൃത്തുക്കളെ ഉപയോഗിച്ച് സ്വാധീനിക്കാന്‍ ശ്രമിച്ചു എന്നും പറയുന്നുണ്ട്. കേസിന്റെ വിചാരണ ജനുവരി ആറിനാണ് തുടങ്ങുന്നത്.

ഉണ്ണി മുകുന്ദന് ചെയ്തത്
എന്തായാലും ഉണ്ണി മുകുന്ദനും യുവതിയ്ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. പീഡനക്കേസില്‍ ഉള്‍പ്പെടുത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചു എന്നാണ് ഉണ്ണി മുകുന്ദന്റെ പരാതി. ഈ പരാതിയില്‍ പോലീസ് കേസ് എടുത്തിട്ടുണ്ട്.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications