Get Updates
Get notified of breaking news, exclusive insights, and must-see stories!

നടിയെ ആക്രമിച്ച കേസ് മാത്രമല്ല...ദിലീപ് കുമരകത്ത് ചെയ്തത് ഞെട്ടിക്കും!! താരം പെടും..രക്ഷയില്ല!!

കുമരകത്ത് ദിലീപ് സ്ഥലം കൈയേറിയതായി ആരോപണം

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ ജയിലിലായ ദിലീപിനെതിരേ സര്‍ക്കാര്‍ കുരുക്ക് മുറുക്കുന്നു. ഭൂമി കൈയേറ്റം സംബന്ധിച്ച് ദിലീപിനെതിരേ ഗുരുതരമായ ആരോപണങ്ങളാണ് ഉയര്‍ന്നുവരുന്നത്. ചാലക്കുടിയിലെ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് സ്ഥാപിച്ചത് കൈയേറ്റഭൂമിയിലാണെന്ന് ആരോപണമുണ്ടായിരുന്നു. ഇതേക്കുറിച്ച് റവന്യു വകുപ്പ് അന്വേഷണവും തുടങ്ങിയിട്ടുണ്ട്. അതിനു പിറകെ മറ്റൊരു കൈയേറ്റം കൂടി സര്‍ക്കാര്‍ അന്വേഷിക്കുമെന്ന് വ്യക്തമായി. കുമരകത്തെ ഭൂമി കൈയേറ്റത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് റവന്യുമന്ത്രി ഇ ചന്ദ്രശേഖരനാണ് അറിയിച്ചത്.

കുമരകത്തെ ഭൂമി കൈയേറ്റം

കുമരകത്തെ ഭൂമി കൈയേറ്റം

കുമരകത്ത് ദിലീപ് ഭൂമി കൈയേറിയെന്ന തരത്തിലുള്ള ഗൗരവമേറിയ ആരോപണങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇതേക്കുറിച്ച് അന്വേഷിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചുകഴിഞ്ഞു.

കൈയേറിയ ഭൂമി

കൈയേറിയ ഭൂമി

കുമരകം വില്ലേജിലെ പന്ത്രണ്ടാം ബ്ലോക്കിലെ 190ാം സര്‍ലേ നമ്പറിലെ പുറമ്പോക്ക് ഭൂമിയാണ് ദിലീരപ് കൈയേറിയതെന്നാണ് ആരോപണം. ഇതിന്റെ രേഖകള്‍ അന്വേഷണസംഘത്തിനു ലഭിക്കുകയും ചെയ്തു.

സ്ഥലം വാങ്ങിയത്

സ്ഥലം വാങ്ങിയത്

2007ലാണ് ദിലീപ് ഇവിടെ സ്ഥലം വാങ്ങിയത്. അന്നു സെന്റിന് സെന്റിന് 70,000 രൂപയെന്ന നിരക്കിലാണ് താരം സ്ഥലം വാങ്ങിച്ചുകൂട്ടിയത്.

ഇടക്കാല ഉത്തരവ് ലഭിച്ചു

ഇടക്കാല ഉത്തരവ് ലഭിച്ചു

കൈയേറ്റം ഒഴിപ്പിക്കുന്നത് തടഞ്ഞ് ഹൈക്കോടതിയില്‍ നിന്നു ഇടക്കാല ഉത്തരവ് ഇതിനു ശേഷം ദിലീപ് നേടിയെടുക്കുകയുണ്ടായി. രണ്ടര ഏക്കര്‍ വരുന്ന ഈ സ്ഥലം പിന്നീട് സെന്റിന് 4.80 ലക്ഷം രൂപ നിരക്കിലാണ് താരം മറിച്ചുവിറ്റതെന്ന് പോലീസ് പറയുന്നു.

നടപടിയുണ്ടായില്ല

നടപടിയുണ്ടായില്ല

ദിലീപ് മറിച്ചുവിറ്റ സ്ഥരത്തില്‍ സര്‍ക്കാര്‍ ഭൂമിയുണ്ടെന്ന് വേണ്ടപ്പെട്ടവര്‍ കോടതിയെ അറിയിച്ചിരുന്നു. ഫയയലുകള്‍ പരിശോധിച്ച ശേഷം കൈയേറ്റ ഭൂമി തിരിച്ചുപിടിക്കാന്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ക്കു നിര്‍ദേശവും നല്‍കിയിരുന്നു. പക്ഷെ റവന്യു വകുപ്പ് ഇതുവരെ നടപടിയൊന്നും എടുത്തിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം.

ചാലക്കുടിയിലെ ഭൂമി

ചാലക്കുടിയിലെ ഭൂമി

ചാലക്കുടിയില്‍ ദിലീപിന്റെ പേരിലുള്ള ഡി സിനിമാസ് സ്ഥാപിച്ചത് പുറമ്പോക്ക് ഭൂമിയാണെന്ന് കലക്ടര്‍ റവന്യു മന്ത്രിക്കു റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടാണ് കലക്ടര്‍ ഡോ എസ് കൗശിക്ക് റവന്യു മന്ത്രിക്കു സമര്‍പ്പിച്ചത്.

പരിശോധിച്ച ശേഷം നടപടിയെന്ന് മന്ത്രി

പരിശോധിച്ച ശേഷം നടപടിയെന്ന് മന്ത്രി

1956 മുതലുള്ള ഭൂമി ഇടപാടുകളാണ് കലക്ടര്‍ പരിശോധിച്ചത്. രാജകുടുബത്തിന്റെ പേരിലായിരുന്നു ഈ ഭൂമി. പിന്നീട് ഇത് സര്‍ക്കാര്‍ ഭൂമിയാക്കി നിജപ്പെടുത്തുകയായിരുന്നു.

റീസര്‍വ്വേ നടത്തും

റീസര്‍വ്വേ നടത്തും

ഡി സിനിമാസ് നിലനില്‍ക്കുന്ന ഭൂമി വീണ്ടും സര്‍വ്വേ നടത്താനാണ് റവന്യു വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. ജില്ലാ സര്‍വ്വേ സൂപ്രണ്ടിനോട് ഭൂമി വീണ്ടും അളന്നു തിട്ടപ്പെടുത്താന്‍ കലക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

കൈയേറിയത് ഒരേക്കര്‍ ഭൂമി

കൈയേറിയത് ഒരേക്കര്‍ ഭൂമി

ഒരേക്കര്‍ ഭൂമിയാണ് ഡി സിനിമാസ് നിര്‍മിക്കാന്‍ ദിലീപ് കൈയേറിയതെന്നാണ് ആരോപണം. വ്യാജ ആധാരങ്ങള്‍ മുഖേനയാണ് സ്ഥലം കൈമാറ്റം നടന്നതെന്നും ആരോപണമുണ്ട്.

സ്ഥലത്തിന് എട്ട് ആധാരങ്ങള്‍

സ്ഥലത്തിന് എട്ട് ആധാരങ്ങള്‍

എട്ട് ആധാരങ്ങളുണ്ടാക്കി 2005ലാണ് ഈ സ്ഥലം ദിലീപ് കൈയേറിയതെന്നാണ് ആരോപണം. സംസ്ഥാന രൂപീകരണത്തിനു മുമ്പ് തിരു-കൊച്ചി മന്ത്രി സഭ ചാലക്കുടി ശ്രീധരമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിന് ഊട്ടുപുര നിര്‍മിക്കാന്‍ കൈമാറിയതാണ് ഒരേക്കര്‍ സ്ഥലമെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+