തിരുവനന്തപുരം - മംഗളൂരു വന്ദേഭാരത്, തിരുപ്പതി എക്സ്പ്രസ് ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് ഇന്ന്; വിശദവിവരം
തിരുവനന്തപുരം: വന്ദേ ഭാരത് അടക്കം മൂന്ന് ട്രെയിനുകളുടെ സർവ്വീസ് ഇന്ന് ഫ്ലാഗ് ഓഫ് ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫറൻസ് വഴിയാണ് ഉദ്ഘാടനം നിർവഹിക്കുക. മംഗളൂരു വരെ നീട്ടിയ മംഗളൂരു - തിരുവനന്തപുരം - മംഗളൂരു സെൻട്രൽ വന്ദേ ഭാരത്, പുതിയതായി പ്രഖ്യാപിച്ച മൈസൂരു - ചെന്നൈ - മൈസൂരു വന്ദേ ഭാരത് എക്സ്പ്രസ്, തിരുപ്പതി- കൊല്ലം എക്സ്പ്രസ് എന്നിവയുടെ ഉദ്ഘാടനമാണ് പ്രധാനമന്ത്രി നിർവഹിക്കുക.
ഉദ്ഘാടനത്തിന് ശേഷം രാവിലെ 9. 15 ന് മംഗളൂരുവിൽ നിന്ന് വന്ദേ ഭാരത് പ്രത്യേക വണ്ടിയായി ഓടും. വന്ദേ ഭാരത് നിർത്തുന്ന എല്ലാ സ്റ്റേഷനുകളിലും നിർത്തും. മംഗളൂരുവിൽ നിന്ന് കാസർഗോഡ് വരെ വിദ്യാർത്ഥികൾ കയറും. മാർച്ച് 13 മുതലാണ് മംഗളൂരു - തിരുവനന്തപുരം സെൻട്രൽ - മംഗളൂരു ട്രെയിൻ റെഗുലർ സർവ്വീസ് ആരംഭിക്കുന്നത്. എട്ട് കോച്ചുകൾ ഉണ്ട്.

മുൻകൂട്ടി ബുക്ക് ചെയതവർ ഉള്ളതിനാൽ ജൂലായ് നാല് വരെ ആഴ്ചയിൽ എല്ലാ ദിവസവും വന്ദേ ഭാരത് ഓടും. ജൂലായ് അഞ്ച് മുതൽ ആഴ്ചയിൽ ബുധാനാഴ്ച ഒഴികെ ബാക്കിയുള്ള ദിവസം സർവീസ് നടക്കും. രാവിലെ 6. 25 ന് മംഗളൂരുവിൽ നിന്ന് പുറപ്പെടും. ഉച്ചയ്ക്ക് 3. 5 ന് തിരുവനന്തപുരത്ത് എത്തും. വൈകീട്ട് 4. 5 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന വണ്ടി പുലർച്ചെ 12. 40 ന് മംഗളൂരുവിലേക്ക് എത്തും.
തിരുപ്പതി - കൊല്ലം - തിരുപ്പതി എക്സ്പ്രസ് ആഴ്ചയിൽ രണ്ട് ദിവസമായിരിക്കും സർവീസ് നടത്തുക. ബുധൻ, ശനി ദിവസങ്ങളിൽ കൊല്ലത്ത് നിന്ന് തിരുപ്പതിയിലേക്ക് പുറപ്പെടും. ചൊവ്വ, വെള്ളി ദിവസങ്ങളിൽ തിരുപ്പതിയിൽ നിന്നും കൊല്ലത്തേക്കും. സർവീസ് നടത്തും എന്നാണ് അറിയിപ്പ്.
കാെല്ലം - തിരുപ്പതി എക്സ്പ്രസ് രാവിലെ 9. 15 ന് യാത്ര തിരിക്കും. അടുത്ത ദിവസം രാവിലെ 4.10 ന് തിരുപ്പതിയിൽ എത്തുന്ന വിധത്തിലാണ് ഉദ്ഘാടന ദിവസത്തെ യാത്രം. വള്ളിയൂർ ഗുഡ് ഷെഡ്ഡിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. മേലോപ്പാളയം - നാഗർകോവിൽ ഇരട്ടപ്പാതയും ഇന്ന് ഉദ്ഘാടനം ചെയ്യുന്നതാണ്.












Click it and Unblock the Notifications