കൊച്ചി നാവിക സേന വിമാനത്താവളത്തിൽ നിന്നും തിങ്കളാഴ്ച മുതൽ ചെറുയാത്രാവിമാനങ്ങൾ സർവീസ് നടത്തും
തിരുവനന്തപുരം: നെടുമ്പാശേരി വിമാനത്താവളത്തിൽ സർവീസ് ഓണത്തിന് ശേഷം മാത്രം പുനരാരംഭിക്കുകയൊള്ളു. കൊച്ചി നാവിക സേന വിമാനത്താവളത്തിൽ നിന്ന് തിങ്കളാഴ്ച മുതൽ വിമാനങ്ങൾ സർവീസ് നടത്തും. ചെറുയാത്രാ വിമാനങ്ങളാണ് സർവീസ് നടത്തുക.
അലയൻസ് എയർ ബെംഗളൂരുവിൽ നിന്ന് കൊച്ചി നാവിക സേന വിമാനത്താവളത്തിലേക്ക് സർവീസ് നടത്തും. കൊച്ചി-കോയമ്പത്തൂർ റൂട്ടീൽ ഒന്നും കൊച്ചി-ബെംഗളൂരു റൂട്ടിൽ രണ്ടും സർവീസുകളാണ് തിങ്കളാഴ്ച ഉണ്ടാവുക. 70 സീറ്റുകളുള്ള വിമാനങ്ങളാണ് സർവീസ് നടത്തുന്നത്.

8.10ന് ബെംഗളൂരുവിലേക്കും തിരിച്ച് 10 മണിക്ക് ഈ വിമാനം കൊച്ചിയിലേക്കും തിരിക്കും. 11.30ന് കൊച്ചിയിലെത്തുന്ന വിമാനം 12.10ന് തിരിച്ച് പോകും. 2.10ന് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് 4.25ന് കൊച്ചിയിലെത്തും. 5.15ന് ഈ വിമാനം കോയമ്പത്തൂരിലേക്ക് സർവീസ് നടത്തും. കോയമ്പത്തൂരിൽ നിന്ന് 6.30ന് യാത്രപുറപ്പെട്ട് 7.30ന് കൊച്ചിയിലെത്തും. എയർ ഇന്ത്യാ എക്സ്പ്രസിന്റെ എല്ലാ സർവീസുകളും തിരുവനന്തപുരത്ത് നിന്ന് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications