Get Updates
Get notified of breaking news, exclusive insights, and must-see stories!

ജോസ് കെ മാണിക്ക് വീണ്ടും തിരിച്ചടി!! ചെയര്‍മാന്‍ സ്ഥാനത്തിന് വിലക്ക് തുടരും!

ഇടുക്കി: ജോസ് കെ മാണിയെ കേരള കോണ്‍ഗ്രസ് ചെയര്‍മാനായി തെരഞ്ഞെടുത്ത നടപടിക്ക് കോടതിയില്‍ നിന്ന് വീണ്ടും തിരിച്ചടി. നടപടിയില്‍ സ്റ്റേ തുടരുമെന്ന് കോടതി വ്യക്തമാക്കി. സ്റ്റേ നീക്കണമെന്ന് ആവശ്യപ്പെട്ട് ജോസ് കെ മാണി വിഭാഗം നല്‍കിയ ഹരജിയിലാണ് ഇടുക്കി മുന്‍സിഫ് കോടതിയുടെ ഉത്തരവ്.
പാര്‍ട്ടി ഭരണഘടന പ്രകാരമാണ് ചെയര്‍മാനെ തിരഞ്ഞെടുത്തതെന്ന ജോസ് കെ മാണി വിഭാഗത്തിന്‍റെ വാദം കോടതി തള്ളുകയായിരുന്നു.

 josekmani

നേരത്തേ ജോസ് കെ മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്തത് ഭരണഘടന വിരുദ്ധമാണ് ചൂണ്ടിക്കാട്ടി പിജെ ജോസഫ് വിഭാഗം തൊടുപുഴ മുന്‍സിഫ് കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് കോടതി തിരഞ്ഞെടുപ്പ് സ്റ്റേ ചെയ്തിരുന്നു. കേസ് തീര്‍പ്പാക്കുന്നതുവരെയായിരുന്നു സ്റ്റേ. ഇതിന് പിന്നാലെ സ്റ്റേയ്ക്കെതിരെ ജോസ് കെ മാണി വീണ്ടും കോടതിയെ സമീപിച്ചു.
എന്നാല്‍ ഹരജി പരിഗണനയിലിരിക്കെ തൊടുപുഴ മുന്‍സിഫ് മജിസ്ട്രേറ്റ് കേസില്‍ നിന്നും പിന്‍മാറുകയായിരുന്നു. തുടര്‍ന്നാണ് ഇടുക്കി മുന്‍സിഫ് കോടതിയാണ് കേസ് പരിഗണിച്ചത്.

കോട്ടയത്ത് ചേര്‍ന്ന കേരള കോണ്‍ഗ്രസ് സംസ്ഥാന സമിതി യോഗത്തിലാണ് ജോസ് കെ മാണിയെ ചെയര്‍മാനായി തിരഞ്ഞെടുത്തത്. ചെയര്‍മാനെ തിരഞ്ഞെടുക്കാന്‍ സംസ്ഥാന സമിതി യോഗം വിളിക്കണമെന്ന പിജെ ജോസഫിന്‍റെ ആവശ്യം അംഗീകരിക്കാതെ ജോസ് കെ മാണി ബദല്‍ യോഗം വിളിക്കുകയായിരുന്നു.യോഗത്തില്‍ 437 അംഗ സംസ്ഥാന സമിതിയിലെ 325 അംഗങ്ങളും പങ്കെടുത്തിരുന്നു.കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനാണെന്ന് കാണിച്ച് ജോസ് കെ മാണി വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയക്കുകയും ചെയ്തിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് ഒരു തരത്തിലും അംഗീകരിക്കാന്‍ ആകില്ലെന്ന നിലപാടിലായിരുന്നു പിജെ ജോസഫ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+