കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തുഷാർ വെള്ളാപ്പളളിക്ക് തിരിച്ചടി; കേസ് തീരും വരെ യുഎഇയിൽ തുടരണം, കേസിൽ ഇടപെടില്ലെന്ന് യൂസഫലി

Google Oneindia Malayalam News

അജ്മാൻ: തുഷാർ വെള്ളാപ്പള്ളിക്കെതിരായ വണ്ടിച്ചെക്ക് കേസിൽ ഇനി ഇടപെടില്ലെന്ന് പ്രമുഖ വ്യവസായി എം എ യൂസഫലി. തുഷാറിന് ജാമ്യത്തുക നൽകി എന്ന ബന്ധം മാത്രമാണ് കേസുമായുളളതെന്ന് പറഞ്ഞ യൂസഫലി തുടർ നടപടികളിൽ ഇടപെടില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. യുഎഇയിലെ കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന വിഷയമാണിത്. കേസിൽ ബാഹ്യ ഇടപെടലുകൾ സാധ്യമല്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും യൂസഫലിയുടെ ഓഫീസ് വ്യക്തമാക്കി.

 തുഷാറിന് പിറകേ മറ്റൊരു പ്രമുഖന്‍; ഗോകുലം ഗോപാലന്റെ മകന്‍ 2 കോടി ദിര്‍ഹത്തിന്റെ കേസില്‍ യുഎഇ ജയിലിൽ തുഷാറിന് പിറകേ മറ്റൊരു പ്രമുഖന്‍; ഗോകുലം ഗോപാലന്റെ മകന്‍ 2 കോടി ദിര്‍ഹത്തിന്റെ കേസില്‍ യുഎഇ ജയിലിൽ

ന്യായത്തിനും നീതിക്കും മാത്രം അനുസരിച്ചാണ് യുഎഇയുടെ നിയമവ്യവസ്ഥ പ്രവർത്തിക്കുന്നത്. നിയമം നിയമത്തിന്റെ വഴിക്ക് മാത്രമെ പോകുകയുള്ളു. തുഷാർ വെള്ളാപ്പള്ളിക്ക് ജാമ്യത്തുക നൽകി എന്നത് മാത്രമാണ് ഈ കേസിൽ എംഎ യൂസഫലിക്കുണ്ടായ ഏകബന്ധം. അതല്ലാതെ അദ്ദേഹം ഈ കേസിൽ ഏതെങ്കിലും തരത്തിൽ ഇടപെടുകയോ ഇടപെടാൻ ഉദ്ദേശിക്കുകയോ ചെയ്യുന്നില്ലെന്ന് യൂസഫലിയുടെ ഓഫീസ് വിശദീകരിച്ചു.

main

അതേസമയം തുഷാർ വെള്ളാപ്പള്ളിയുടെ യാത്രാ വിലക്ക് തുടരുകയാണ്. കേസ് അവസാനിക്കാതെ തുഷാറിന് ഇന്ത്യയിലേക്ക് മടങ്ങി വരാൻ സാധിക്കില്ല. സ്വദേശിയുടെ പാസ്പോർട്ട് സമർപ്പിച്ച് സ്വന്തം പാസ്പോർട്ട് തിരികെ നൽകണമെന്ന തുഷാറിന്റെ അപേക്ഷ കോടതി തള്ളി. ഇതോടെ കേസ് അവസാനിക്കാതെ തുഷാറിന് യുഎഇ വിടാനാകില്ല.

Recommended Video

cmsvideo
തുഷാര്‍ ജാമ്യത്തിലിറങ്ങിയത് എങ്ങനെയെന്ന് വെളിപ്പെടുത്തി യൂസഫലി | Oneindia Malayalam

കോടതിക്ക് പുറത്ത് ഒത്തുതീർപ്പ് ശ്രമങ്ങൾ തുടരുകയാണ്. പരാതിക്കാരനായ നാസിൽ അബ്ദുള്ള 6 കോടി രൂപ വേണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ്. രണ്ട് ദിവസം കഴിഞ്ഞ് കേസ് വീണ്ടും പരിഗണിക്കുന്നുണ്ട്. നേരത്തെ എംഎ യൂസഫലി ഇടപെട്ടതിനെ തുടർന്നാണ് വണ്ടിച്ചെക്ക് കേസിൽ അറസ്റ്റിലായ തുഷാർ വെള്ളാപ്പള്ളിക്ക് ജാമ്യം ലഭിച്ചത്.

English summary
Set back for Thushar Vellappally, Yusafali says he will not interfere in case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X