ബിജെപിക്ക് തിരിച്ചടി; നാരങ്ങാനം പഞ്ചായത്ത് ഭരണം നഷ്ടമായി, കോണ്‍ഗ്രസും സിപിഎമ്മും കൈകോര്‍ത്തു

പത്തനംതിട്ട: സംസ്ഥാനത്ത് ആദ്യമായി ബിജെപിക്ക് പഞ്ചായത്ത് ഭരണം നഷ്ടമായി. പത്തനംതിട്ട നാരങ്ങാനം പഞ്ചായത്ത് ഭരണമാണ് ബിജെപിക്ക് നഷ്ടമായത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന പഞ്ചായത്തില്‍ ടോസിലൂടെയാണ് ബിജെപിക്ക് ഭരണം ലഭിച്ചിരുന്നത്. ആറ് മാസത്തെ കാലാവധി കഴിഞ്ഞ പിന്നാലെ യുഡിഎഫ് അവിശ്വാസ പ്രമേയം അവതരിപ്പിക്കുകയായിരുന്നു. ഇടതുപക്ഷം പിന്തുണച്ചതോടെ ബിജെപി വീണു.

ഭരണത്തിലെ കെടുകാര്യസ്ഥ ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. ഇന്ന് കൗണ്‍സില്‍ യോഗം ചേര്‍ന്ന വേളയില്‍ പ്രമേയത്തില്‍ ചര്‍ച്ച നടന്നു. പിന്നാലെ നടന്ന വോട്ടെടുപ്പില്‍ യുഡിഎഫിന്റെ ആറ് അംഗങ്ങളും ഇടതുപക്ഷത്തിന്റെ രണ്ട് അംഗങ്ങളും പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപിയെ പുറത്താക്കാന്‍ യുഡിഎഫ് നീക്കം നടത്തുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് നാരങ്ങാനം വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുന്നത്.

naranganam panchayat bjp rule lose

തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ യുഡിഎഫിന് 6, എന്‍ഡിഎക്ക് 6, എല്‍ഡിഎഫിന് 2 എന്നിങ്ങനെയായിരുന്നു കക്ഷിനില. യുഡിഎഫിന് ഭരിക്കണം എങ്കില്‍ പുറത്തുനിന്നുള്ള പിന്തുണ അനിവാര്യമായിരുന്നു. അന്ന് ഇടതുപക്ഷം പിന്തുണയ്ക്കാന്‍ തയ്യാറായില്ല. തുടര്‍ന്നാണ് ടോസിലേക്ക് പോയതും പ്രസിഡന്റ് സ്ഥാനം ബിജെപിക്ക് ലഭിച്ചതും. വൈസ് പ്രസിഡന്റ് സ്ഥാനം യുഡിഎഫിനാണ് കിട്ടിയിരുന്നത്.

പുതിയ ഭരണസമിതി അധികാരത്തിലേറിയാല്‍ ആറ് മാസം കഴിഞ്ഞാല്‍ അവിശ്വാസം കൊണ്ടുവരാന്‍ സാധിക്കും. തുടര്‍ന്നാണ് കോണ്‍ഗ്രസ് പ്രമേയം അവതരിപ്പിച്ചതും ഇടതുപക്ഷം പിന്തുണച്ചതും. ഇനി ഒരു മാസം കഴിഞ്ഞാല്‍ പുതിയ പ്രസിഡന്റിനെ കണ്ടെത്താന്‍ അംഗങ്ങള്‍ വോട്ട് ചെയ്യും. ഇടതുപക്ഷം സമാനമായ രീതിയില്‍ പിന്തുണച്ചാല്‍ യുഡിഎഫ് അംഗം പ്രസിഡന്റാകും. ഇത് ബിജെപി രാഷ്ട്രീയ ആയുധമാക്കും.

എല്‍ഡിഎഫും ബിജെപിയും ഒരുപോലെയാണ് എന്നാണ് എല്‍ഡിഎഫ് പ്രതിനിധി പ്രതികരിച്ചത്. പിന്നെ എന്തിന് പിന്തുണച്ചു എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കിയില്ല. കുത്തഴിഞ്ഞ ഭരണമാണ് നടന്നിരുന്നത് എന്നും പ്രസിഡന്റും വൈസ് പ്രസിഡന്റും വ്യത്യസ്ത പാര്‍ട്ടിക്കാരാകുന്നത് ഭരണ സ്തംഭനത്തിന് കാരണമാകുമെന്നും യുഡിഎഫ് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. ജനങ്ങള്‍ ആഗ്രഹിച്ച ഭരണം വരുമെന്നും അവര്‍ പ്രതികരിച്ചു.

അതേസമയം, ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യ സഖ്യം കേരളത്തിലും വരികയാണ് എന്ന് ബിജെപി പറയുന്നു. ബിജെപിയെ താഴെ ഇറക്കാന്‍ എല്‍ഡിഎഫും യുഡിഎഫും കൈകോര്‍ത്തിരിക്കുകയാണ് എന്നും അവര്‍ പ്രതികരിച്ചു. ഇനി നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നിലപാട് എന്ത് എന്നതാണ് ഏറെ ശ്രദ്ധിക്കപ്പെടുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+