കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല വിമാനത്താവളം: കേരളത്തിന് തിരിച്ചടി, തിരഞ്ഞെടുത്ത സ്ഥലം പ്രായോഗികമല്ലെന്ന് ഡിജിസിഎ റിപ്പോർട്ട്

Google Oneindia Malayalam News

ദില്ലി: കേരളത്തിന്റെ ശബരിമല വിമാനത്താവളം എന്ന നിർദ്ദേശത്തിന് തിരിച്ചടിയായി ഡിജിസിഎ റിപ്പോർട്ട്. ശബരിമല വിമാനത്താവളം നിർമിക്കാനുള്ള നീക്കത്തെ എതിർത്ത് ഡിജിസിഎ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് റിപ്പോർട്ട് നൽകുകയായിരുന്നു. വിമാനത്താവളം നിർമിക്കുന്നതിനായി കണ്ടെത്തിയിട്ടുള്ള സ്ഥലം പ്രായോഗികമല്ലെന്നാണ് റിപ്പോർട്ടിലെ വിലയിരുത്തൽ.

ആ ഡോക്ടര്‍ എന്നെ ആശുപത്രിയില്‍ വെച്ച് തിരിച്ചറിഞ്ഞു, യുഎസ്സിലെ സര്‍ജറിയെ കുറിച്ച് ബാബു ആന്റണിആ ഡോക്ടര്‍ എന്നെ ആശുപത്രിയില്‍ വെച്ച് തിരിച്ചറിഞ്ഞു, യുഎസ്സിലെ സര്‍ജറിയെ കുറിച്ച് ബാബു ആന്റണി

ശബരിമല വിമാനത്താവളത്തിന് വേണ്ടി കേരളം തയ്യാറാക്കി കേന്ദ്രത്തിന് നൽകിയിട്ടുള്ള റിപ്പോർട്ട് വിശ്വസനീയമല്ലെന്ന് ചൂണ്ടിക്കാണിച്ച ഡിജിസിഎ ചെറുവള്ളി എസ്റ്റേറ്റിൽ ചട്ടം അനുസരിച്ചുള്ള റൺവേ തയ്യാറാക്കാൻ സാധിക്കില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. കേരളം സമർപ്പിച്ചിട്ടുള്ള റിപ്പോർട്ട് അടക്കം പരിശോധിച്ച ശേഷമാണ് കേന്ദ്രവ്യോമയാന മന്ത്രാലയത്തിന് ഡിജിസിഎ ഇപ്പോൾ റിപ്പോർട്ട് നൽകിയിട്ടുള്ളത്.

 photo-2021-07

വിമാനത്താവളത്തിന് ആവശ്യമായ റൺവേയുടെ നീളം ഉറപ്പുവരുത്താനുള്ള സ്ഥലം അവിടെയില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്. മംഗലാപുരത്തിനും കോഴിക്കോടിനും സമാനമായ സാഹചര്യങ്ങളാണ് ചെറുവള്ളിയിലുമുള്ളതെന്നും വിമാനത്താവളം നിർമിച്ചാൽ ഇത് രണ്ടു ഗ്രാമങ്ങളെ വിമാനത്താവളം ബാധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. കേരളം മുന്നോട്ടുവെച്ചിട്ടുള്ള നിർദ്ദിഷ്ട വിമാനത്താവള പരിസരത്ത് നിന്ന് 48 കിലോമീറ്റർ അകലെയാണ് ശബരിമലയെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.

നേരത്തെ യുഡിഎഫ് സർക്കാർ കൊണ്ടുവരാൻ ശ്രമിക്കുകയും പിന്നീട് പാതിവഴിയിൽ ഉപേക്ഷിക്കുകയും ചെയ്ത ആറന്മുള വിമാനത്താവളത്തിന് ശേഷം കേരളത്തിൽ എൽഡിഎഫ് സർക്കാർ മുന്നോട്ടുവെച്ച പദ്ധതികളിലൊന്നാണ് ശബരിമല വിമാനത്താവളം. ഡിജിസിഎ റിപ്പോർട്ടോടെ ഇതും അടഞ്ഞ അധ്യായമാകുമെന്നാണ് കരുതുന്നത്. പദ്ധതിയെക്കുറിച്ച് ചർച്ചകൾ ആരംഭിച്ചപ്പോൾ മുതൽ തന്നെ പലരും വിമർശനങ്ങളുന്നയിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. പദ്ധതിയുമായി സംസ്ഥാന സർക്കാർ മുന്നോട്ടുപോകുമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചത്.

Recommended Video

cmsvideo
കുട്ടികൾ ഈ വാക്സിൻ എടുക്കുക..ഇല്ലെങ്കിൽ ആപത്ത് | Oneindia Malayalam

ആലപ്പുഴയില്‍ ടിപിആര്‍ 20ന് മുകളില്‍; ഇന്ന് 1270 പേര്‍ക്ക് കൊവിഡ് പോസിറ്റീവായിആലപ്പുഴയില്‍ ടിപിആര്‍ 20ന് മുകളില്‍; ഇന്ന് 1270 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി

English summary
Setback for Kerala's attempt to build Sabarimala airport, DGCA report against Kerala move
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X