കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെഎം ഷാജിക്ക് തിരിച്ചടിയായത് അദ്ദേഹം തന്നെ സമർപ്പിച്ച രേഖകള്‍: റിപ്പോർട്ട് തിരഞ്ഞെടുപ്പ് കമ്മീഷനും

Google Oneindia Malayalam News

കോഴിക്കോട്: കണ്ണൂരിലെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത പണം തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് മുൻ എം എൽ എയും മുസ്‌ലിം ലീഗ് നേതാവുമായ കെ എം ഷാജി സമർപ്പിച്ച ഹർജി കഴിഞ്ഞ ദിവസം കോഴിക്കോട് കോടതി തള്ളിയിരുന്നു.

വീട്ടില്‍ നിന്നും പിടിച്ചെടുത്തത് തിരഞ്ഞെടുപ്പ് ഫണ്ടാണെന്ന വാദത്തിന് ബലം നല്‍കാനായി കെഎം ഷാജി സമർപ്പിച്ച തെളിവുകള്‍ കോടതിയില്‍ അദ്ദേഹത്തിന് തന്നെ തിരിച്ചടിയാവുകയായിരുന്നു. കെ എം ഷാജി തെരഞ്ഞെടുപ്പ് ഫണ്ട്‌ സ്വീകരിച്ചത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചട്ടങ്ങള്‍ ലംഘിച്ചാണെന്ന റിപ്പോർട്ട് വിജിലന്‍സ് തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറുകയും ചെയ്തു.

കെഎം ഷാജി കോടതിയില്‍ സമർപ്പിച്ച രേഖകള്‍

കെഎം ഷാജി കോടതിയില്‍ സമർപ്പിച്ച രേഖകള്‍ സഹിതമാണ് വിജലന്‍സ് തിരഞ്ഞെടുപ്പ് കമ്മീഷനില്‍ റിപ്പോർട്ട് നല്‍കിയിരിക്കുന്നത്. 20000 രൂപയുടെ രസീതുകളായിരുന്നു കെഎം ഷാജി കോടതിയില്‍ ഹാജരാക്കിയത്. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗ നിര്‍ദേശ പ്രകാരം ഫണ്ട് വാങ്ങുമ്പോള്‍ പതിനായിരം രൂപയ്ക്ക് മുകളില്‍ വരുന്ന തുക പണമായി കൈപ്പറ്റാന്‍ പാടില്ലെന്നാണ് ചട്ടം.

സജേഷിന് 50 കോടി അടിച്ചത് വെറുതെ കിട്ടിയ ടിക്കറ്റിന്: ബിഗ് ടിക്കറ്റില്‍ പുതു ചരിത്രം,രണ്ട് മലയാളികള്‍സജേഷിന് 50 കോടി അടിച്ചത് വെറുതെ കിട്ടിയ ടിക്കറ്റിന്: ബിഗ് ടിക്കറ്റില്‍ പുതു ചരിത്രം,രണ്ട് മലയാളികള്‍

ഇക്കാര്യം വിജിലന്‍സ് കോടതിയില്‍

ഇക്കാര്യം വിജിലന്‍സ് കോടതിയില്‍ ചൂണ്ടിക്കാട്ടിയതാണ് പൈസ വിട്ടുകിട്ടുന്നതില്‍ ഷാജിക്ക് തിരിച്ചടിയായി മാറിയത്. വിജിലന്‍സ് കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് കെഎം ഷാജിയുടെ അഭിഭാഷകന്‍ വ്യക്തമാക്കിയിരിക്കുന്നത്. അഴീക്കോട് സ്കൂളിലെ പ്ലസ്ടു നിയമനവുമായി ബന്ധപ്പെട്ട കേസിലായിരുന്നു കെ എം ഷാജിയുടെ വീട്ടില്‍ നിന്നും 47 ലക്ഷം രൂപ പിടിച്ചെടുത്തത്.

മഞ്ജു വാര്യർ വീണ്ടും വരുന്നത് ദിലീപിന് വലിയ കുരുക്കാവും: കാരണം വ്യക്തമാക്കി ബൈജു കൊട്ടാരക്കരമഞ്ജു വാര്യർ വീണ്ടും വരുന്നത് ദിലീപിന് വലിയ കുരുക്കാവും: കാരണം വ്യക്തമാക്കി ബൈജു കൊട്ടാരക്കര

കെഎം ഷാജിയുടെ വാദത്തെ വിജിലന്‍സ് കോടതിയില്‍

കെഎം ഷാജിയുടെ വാദത്തെ വിജിലന്‍സ് കോടതിയില്‍ ശക്തമായി എതിർത്തിരുന്നു. പിടിച്ചെടുത്ത പണം തിരികെ നല്‍കിയാല്‍ അനധികൃത സ്വത്ത് സമ്പാദന കേസിനേയടക്കം ബാധിക്കുമെന്നും വിജിലന്‍സ് കോടതിയില്‍ വാദിച്ചു. രസീതുകളില്‍ പലതും ഇരുപതിനായിരത്തിന്റേയും പതിനായിരത്തിന് മുകളിലുള്ള തുകയുടേതുമാണ്. ഇത് കൃത്രിമായി ഉണ്ടാക്കിയ തെറ്റായ രേഖകളാണെന്നുമുള്ള വിജലന്‍സ് വാദവും അന്ന് കോടതി അംഗീകരിച്ചു.

vastu tips: വീട് തെക്ക് ദർശനമാണോ: എങ്കില്‍ ഉമ്മറവാതില്‍ മുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്- വാസ്ദു വിദ്യയില്‍ പറയുന്നത്

2020 ജനുവരിയിലാണ് ഷാജിയെ പ്രതി ചേര്‍ത്ത്

2020 ജനുവരിയിലാണ് ഷാജിയെ പ്രതി ചേര്‍ത്ത് വിജിലന്‍സ് കോഴക്കേസ് രജിസ്റ്റര്‍ ചെയ്തത്. അഴീക്കോട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്ലസ്ടു അനുവദിക്കാനായി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നാണ് കെ എം ഷാജിക്കെതിരായ കേസ്. അതേസമയം, അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ഷാജിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണവും ഒരുവശത്ത് പുരോഗമിക്കുന്നുണ്ട്.

English summary
setback for km Shaji was documents submitted by himself: the report and the Election Commission
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X