• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പിസി ജോര്‍ജിന് കനത്ത തിരിച്ചടി; ജില്ലാ നേതാക്കള്‍ കൂട്ടത്തോടെ സിപിഐയില്‍, തിരിച്ചടിച്ചത് ആ വാക്കുകള്‍

മാനന്തവാടി: ഒരു മുന്നണിയിലും എടുക്കാതെ വന്നതോടെ ഒറ്റയ്ക്ക് മല്‍സരിക്കാന്‍ തീരുമാനിച്ച ജനപക്ഷം നേതാവ് പിസി ജോര്‍ജിന് പുതിയ തിരിച്ചടി. ജനപക്ഷം വയനാട് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടു. നേതാക്കളെല്ലാം സിപിഐയില്‍ ചേര്‍ന്നു. പിസി ജോര്‍ജിന്റെ വര്‍ഗീയ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ചാണ് രാജി എന്നാണ് നേതാക്കള്‍ നല്‍കുന്ന സൂചന.

സിപിഐയില്‍ ചേരാന്‍ തീരുമാനിച്ചുവെന്ന് ജനപക്ഷം ജില്ലാ പ്രസിഡന്റ് പി നൗഷാദ് പീച്ചങ്ങോട് പത്ര സമ്മേളനത്തില്‍ പറഞ്ഞു. ന്യൂനപക്ഷങ്ങളെ വേദനിപ്പിക്കുന്ന പ്രസ്താവനകളാണ് പിസി ജോര്‍ജിന്റേതെന്നും നൗഷാദ് പറയുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ...

ഒന്നിന് പിറകെ ഒന്നായി തിരിച്ചടി

ഒന്നിന് പിറകെ ഒന്നായി തിരിച്ചടി

എല്‍ഡിഎഫുമായും എന്‍ഡിഎയുമായും നേരത്തെ അകന്ന പിസി ജോര്‍ജ് നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫില്‍ കയറിപ്പറ്റാന്‍ ശ്രമം നടത്തിയിരുന്നു. കോണ്‍ഗ്രസും മുസ്ലിം ലീഗും എതിര്‍ത്തോടെ നീക്കം പാളി. പിസി ജോര്‍ജിനെ മുന്നണിയിലെടുത്താല്‍ അത് സംസ്ഥാനത്തുടനീളം തിരിച്ചടിക്ക് ഇടയാക്കുമെന്ന് യുഡിഎഫ് നേതൃത്വം വിലയിരുത്തി.

ഇത്തവണയും ഒറ്റയ്ക്ക്

ഇത്തവണയും ഒറ്റയ്ക്ക്

തുടര്‍ന്ന് എന്‍ഡിഎ നേതാക്കളുമായി പിസി ജോര്‍ജ് ചര്‍ച്ച നടത്തിയിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനുമായി അദ്ദേഹം ചര്‍ച്ച നടത്തി. പക്ഷേ, ബിജെപിക്കൊപ്പം ചേരേണ്ട എന്ന് ജനപക്ഷത്തെ പല പ്രവര്‍ത്തകരും നിലപാടെടുത്തു. പിസി ജോര്‍ജ് പൂഞ്ഞാര്‍ മണ്ഡലത്തില്‍ മല്‍സരിക്കാനും തീരുമാനിച്ചു. ഇവിടെ അദ്ദേഹത്തെ ബിജെപി പിന്തുണയ്ക്കുമെന്നാണ് സൂചന. ഇക്കാര്യത്തില്‍ അന്തിമ നിലപാട് ബിജെപി വ്യക്തമാക്കിയിട്ടില്ല.

ബിജെപി പിന്തുണച്ചേക്കും

ബിജെപി പിന്തുണച്ചേക്കും

പൂഞ്ഞാര്‍ മണ്ഡലത്തില്‍ മാത്രമാണ് ജനപക്ഷം മല്‍സരിക്കുന്നത്. നേരത്തെ കോട്ടയം ജില്ലയിലെ മറ്റേതെങ്കിലും മണ്ഡലത്തില്‍കൂടി പാര്‍ട്ടി മല്‍സരിക്കുമെന്ന് സൂചനയുണ്ടായിരുന്നു. പൂഞ്ഞാറില്‍ പിസി ജോര്‍ജിനെ ബിജെപി പിന്തുണയ്ക്കുമെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ കോട്ടയത്തെ മറ്റു ജില്ലകളില്‍ വോട്ട് മറിക്കുമെന്നും അഭ്യൂഹമുണ്ട്.

വനയാട്ടിലെ നേതാക്കള്‍ പറയുന്നത്

വനയാട്ടിലെ നേതാക്കള്‍ പറയുന്നത്

ബിജെപിയുമായി പിസി ജോര്‍ജ് രഹസ്യമായ ധാരണയുണ്ടാക്കി എന്ന് സൂചനയുണ്ട്. ഇതിനിടെ പിസി ജോര്‍ജ് പലപ്പോഴായി നടത്തിയ മുസ്ലിം വിരുദ്ധ പ്രസ്താവനകള്‍ വിവാദമായിരുന്നു. ഇതെല്ലാം ന്യൂനപക്ഷ സമുദായങ്ങള്‍ക്കിടയില്‍ ഏറെ ചര്‍ച്ചയാകുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് വയനാട് ജില്ലാ നേതാക്കള്‍ കമ്മിറ്റി പിരിച്ചുവിട്ട് സിപിഐയില്‍ ചേര്‍ന്നിരിക്കുന്നത്.

 കളം മാറുന്നത് ഇവര്‍

കളം മാറുന്നത് ഇവര്‍

ജനാധിപത്യ പാര്‍ട്ടികള്‍ക്ക് ചേര്‍ന്ന നിലപാടല്ല പിസി ജോര്‍ജിന്റേത് എന്ന് നൗഷാദ് പീച്ചങ്ങോട് പറയുന്നു. ജില്ലാ നേതാക്കളായ പിബി ജോസഫ്, ബെന്നി മുണ്ടുങ്കല്‍, ടോണി ജോണി, ബിനീഷ് മന്നക്കാട്, പിസി ലിനോജ് എന്നിവരും ജനപക്ഷം വിട്ടുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ സിപിഐ നേതാക്കളായ ഇജെ ബാബു, ഷിജു കൊമ്മയാട്, നിസാര്‍ മടംപള്ളി എന്നിവരും പങ്കെടുത്തു.

ഒറ്റയ്ക്ക് നിന്ന് വിജയിച്ച നേതാവ്

ഒറ്റയ്ക്ക് നിന്ന് വിജയിച്ച നേതാവ്

2016ല്‍ പിസി ജോര്‍ജ് ഒറ്റയ്ക്കാണ് മല്‍സരിച്ചത്. എല്ലാ മുന്നണികളെയും പരാജയപ്പെടുത്തി പിസി ജോര്‍ജ് 28000 വോട്ടുകള്‍ക്ക് ജയിച്ചത് ചരിത്ര സംഭവമായിരുന്നു. ഇതിന് ശേഷമാണ് മണ്ഡലത്തിലെ മുസ്ലിങ്ങള്‍ക്കെതിരെ പിസി ജോര്‍ജിന്റെ മോശം പദപ്രയോഗങ്ങളുണ്ടായത്. ഇക്കാര്യത്തില്‍ അദ്ദേഹം പിന്നീട് മാപ്പ് ചോദിച്ചെങ്കിലും സമാനമായ പ്രസ്താവനകള്‍ ആവര്‍ത്തിക്കുകയും ചെയ്തിരുന്നു.

കോണ്‍ഗ്രസിനെ ഞെട്ടിച്ച് പാലക്കാട്ടെ നേതാക്കള്‍ കൂട്ടരാജിക്ക്.. പഞ്ചായത്ത് ഭരണം വീഴും... അന്ത്യശാസനം

സിപിഎമ്മില്‍ സീറ്റ് വില്‍പ്പന; 30 കോടി എന്ന് പോസ്റ്റര്‍, പ്രതിഷേധവുമായി നേതാക്കള്‍, ശര്‍മ പറയുന്നത്...

English summary
Setback to PC George as Janapaksham Wayanad Leaders joins CPI before Kerala Assembly Election 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X