കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംഘപരിവാറിന്റെ ചക്ക മഹോത്സവത്തില്‍ വിളമ്പിയത് ബീഫ് കറി!പരിപാടിയില്‍ കുമ്മനവും,വീഡിയോ...

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനാണ് സേവാഭാരതിയുടെ ഭക്ഷ്യമേള ഉദ്ഘാടനം ചെയ്തത്.

Google Oneindia Malayalam News

കോട്ടയം: സേവാഭാരതിയുടെ ഭക്ഷ്യമേളയില്‍ ബീഫ് വിഭവങ്ങള്‍ വിളമ്പിയത് വിവാദമാകുന്നു. ബിജെപിയുടെയും ആര്‍എസ്എസിന്റെയും ചാരിറ്റിബിള്‍ സംഘടനായി സേവാഭാരതി കോട്ടയത്ത് സംഘടിപ്പിച്ച ചക്ക മഹോത്സവത്തിലാണ് ബീഫ് വിഭവങ്ങള്‍ വിളമ്പിയത്. ചക്കയും ബീഫുമായിരുന്നു ഭക്ഷ്യമേളയിലെ പ്രധാന വിഭവം.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനാണ് സേവാഭാരതിയുടെ ഭക്ഷ്യമേള ഉദ്ഘാടനം ചെയ്തത്. രാജ്യവ്യാപകമായി ബീഫ് നിരോധിക്കണമെന്ന് ആവശ്യപ്പെടുകയും, ബീഫ് ഉപയോഗിക്കുന്നവരെ കൊലപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തതും ആര്‍എസ്എസ് സംഘപരിവാര്‍ സംഘടനകളെ പ്രതിക്കൂട്ടിലായിരുന്നു. ബീഫിനെതിരായ ആര്‍എസ്എസ് നിലപാടുകള്‍ക്കെതിരെ കേരളത്തിനകത്തും പുറത്തുമായി ഇടതുപക്ഷ യുവജന സംഘടനകള്‍ ബീഫ് ഫെസ്റ്റിവലും സംഘടിപ്പിച്ചിരുന്നു.

ചക്കയും ബീഫും...

ചക്കയും ബീഫും...

സേവാഭാരതിയും അരവിന്ദ ചാരിറ്റിബിള്‍ സൊസൈറ്റിയും സംയുക്തമായാണ് കോട്ടയം പള്ളിക്കത്തോട് കമ്മ്യൂണിറ്റി ഹാളില്‍ ഭക്ഷ്യമേള സംഘടിപ്പിച്ചത്. ചക്ക മഹോത്സവം എന്ന പേരിലായിരുന്നു പരിപാടി. എന്നാല്‍ ഭക്ഷ്യമേളയില്‍ ചക്ക വിഭവങ്ങള്‍ക്ക് പുറമേ ബീഫ് വിഭവങ്ങളും വിളമ്പിയിരുന്നു.

സോഷ്യല്‍ മീഡയയില്‍ ചര്‍ച്ച...

സോഷ്യല്‍ മീഡയയില്‍ ചര്‍ച്ച...

ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനാണ് കോട്ടയത്തെ ഭക്ഷ്യമേള ഉദ്ഘാടനം ചെയ്തത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബീഫ് വിഭവം വിളമ്പിയ ഭക്ഷ്യമേളയില്‍ പങ്കെടുത്തത് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ബിജെപിയെയും ആര്‍എസ്എസിനെയും പരിഹസിക്കുന്ന ഒട്ടേറെ പോസ്റ്റുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ആര്‍എസ്എസും സംഘപരിവാറും...

ആര്‍എസ്എസും സംഘപരിവാറും...

രാജ്യത്ത് ബീഫ് നിരോധിക്കണമെന്നാണ് ആര്‍എസ്എസിന്റെയും ബിജെപിയുടെയും നേതാക്കള്‍ ആവശ്യപ്പെടുന്നത്. ബീഫ് കൈവശം വെച്ചതിന്റെ പേരില്‍ ഉത്തരേന്ത്യയില്‍ നിരവധി പേര്‍ ആക്രമിക്കപ്പെടുകയും ചെയ്തിരുന്നു. കേരളത്തിലെ ചില നേതാക്കളും ബീഫിനെതിരെ രംഗത്തെത്തിയതും ചര്‍ച്ചയായിരുന്നു. ആര്‍എസ്എസിന്റെ ഈ നിലപാടുകള്‍ക്കെതിരെ ഇടതുപക്ഷ സംഘടനകള്‍ ബീഫ് ഫെസ്റ്റിവലുകളും സംഘടിപ്പിച്ചിരുന്നു.

English summary
Beef items served in sevabharathi food festival.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X