പനിയെപ്പേടിച്ച് മലയോരം; ആരോഗ്യവകുപ്പിന്റെ ഏഴിന ജാഗ്രതാനിര്‍ദേശം
കോഴിക്കോട്: പേരാമ്പ്രയില്‍ അപൂര്‍വയിനം പനി കണ്ടെത്തിയ സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ അടിയന്തരമായി സാഹചര്യങ്ങള്‍ വിലയിരുത്തി. സ്ഥലം എംഎല്‍എയും തൊഴില്‍ മന്ത്രിയുമായ ടി.പി രാമകൃ്ണന്റെ അധ്യക്ഷതയില്‍ ചങ്ങരോത്ത് പഞ്ചായത്ത് ഓഫിസില്‍ യോഗം ചേര്‍ന്നു. ആശങ്കപ്പെടാനില്ലെന്നും വായുവിലൂടെ രോഗം പകരില്ല എന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. അതേസമയം സുരക്ഷിതത്വം മുന്‍നിര്‍ത്തി ചില നിര്‍ദേശങ്ങള്‍ ആരോഗ്യവകുപ്പ് മുന്നോട്ടുവെക്കുന്നു.

1. പക്ഷിമൃഗാദികളും വവ്വാലും ഭാഗികമായി ആഹരിച്ച പേരയ്ക്ക, ചാമ്പയ്ക്ക, മാങ്ങ തുടങ്ങിയ കായ്ഫലങ്ങള്‍ കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.
2. വവ്വാലിന്റെ കാഷ്ഠം വീഴാന്‍ സാധ്യതയുള്ള ഒന്നും ഉപയോഗിക്കാതിരിക്കുക. ഉദാഹരണമായി വവ്വാലുകള്‍ ധാരാളമുള്ള സ്ഥലങ്ങളില്‍ തുറന്ന കലത്തില്‍ ശേഖരിക്കുന്ന തെങ്ങ്/പന കള്ള് ഉപയോഗിക്കാതിരിക്കുക.
3. പനി, ചുമ, മയക്കം തുടങ്ങിയ ലക്ഷണങ്ങളുമായി വരുന്ന രോഗികളുമായി ഇടപഴകുമ്പോള്‍ ആരോഗ്യപ്രവര്‍ത്തകര്‍ വ്യക്തിഗതമായ സുരക്ഷാമാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കണം.
പനി, ചുമ, മയക്കം തുടങ്ങിയ ലക്ഷണങ്ങളുള്ള രോഗികളെ പരിചരിക്കുന്നവരും ശ്രദ്ധിക്കേണ്ടതുണ്ട്.
4. രോഗികളുടെ അടുത്ത് കൂടുതല്‍ സമയം ചെലവാക്കാതിരിക്കുക.
5. പനി ഉള്ളവരെ സന്ദര്‍ശിക്കുന്നത് പരമാവധി ഒഴിവാക്കുക.
6. രോഗികളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടശേഷം സോപ്പുപയോഗിച്ച് കൈ നന്നായി കഴുകി വൃത്തിയാക്കുക.
7. പനി ബാധിച്ച് മരിച്ച മൂന്ന് പേരുടെ മൃതശരീരം കൈകാര്യം ചെയ്യുന്നവര്‍ മാസ്‌ക്, ഗ്ലൗസ് തുടങ്ങിയ വ്യക്തിഗത സുരക്ഷാമാര്‍ഗങ്ങള്‍ ഉപയോഗിക്കുക. ശരീരം സ്പര്‍ശിച്ചവര്‍ ഉടനെ സോപ്പുപയോഗിച്ച് നന്നായി കഴുകുക. മൃതദേഹ ശുശ്രൂഷ ചെയ്തവര്‍ ഉടനെതന്നെ സോപ്പുപയോഗിച്ച് നന്നായി കുളിക്കുക..












Click it and Unblock the Notifications