വ്യവസായിയെ തട്ടിക്കൊണ്ടു പോവാന്‍ ശ്രമം!! അക്രമി സംഘത്തില്‍ ബിജെപി നേതാവും പോലീസും !!
പ്രവാസി വ്യവസായി റബീയുള്ളയെയാണ് തട്ടിക്കൊണ്ടുപോവാന്‍ ശ്രമിച്ചത്
ചട്ടിപ്പറമ്പ് (മലപ്പുറം): പ്രമുഖ പ്രവാസി വ്യവസായിയായ കെ ടി റബീയുള്ളയെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമം. സംഭവവുമായി ബന്ധപ്പെ്ട്ട് ഏഴു പേരെ പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം നടന്നത്. നേരത്തേ റബീയുള്ളയെ കാണാനില്ലെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അദ്ദേഹം വീട്ടുതടങ്കലിലാണെന്ന തരത്തിലും അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇതിനു മറുപടിയുമായി റബീയുള്ള രംഗത്തുവരികയും ചെയ്തു. ഫേസ്ബുക്കിലൂടെയാണ് താന്‍ ഇവിടെത്തന്നെയുണ്ടെന്നും മലപ്പുറത്തെ വീട്ടില്‍ സന്തോഷത്തോടെയുണ്ടെന്നും റബീയുള്ള അറിയിച്ചത്.

ബിജെപിക്കും പങ്ക്
റബീയുള്ളയെ തട്ടിക്കൊണ്ടു പോവാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട് ഏഴു പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബിജെപി നേതാവും ഇവരില്‍ ഉള്‍പ്പെടുന്നു.

അറസ്റ്റിലായ ബിജെപി നേതാവ്
ന്യൂനപക്ഷമോര്‍ച്ചയുടെ ദേശീയ വൈസ് പ്രസിഡന്റായ അസ്‌ലം കുരിക്കളാണ് അറസ്റ്റിലായ പ്രമുഖന്‍. ഗണ്‍മാനായ കേശവമൂര്‍ത്തി, റിയാസ്, അര്‍ഷാദ്, ഉസ്മാന്‍,് രമേശ്, സുനില്‍ എന്നിവരാണ് പിടിയിലായ മറ്റു പ്രതികള്‍.

സംഭവം നടന്നത്
തിങ്കളാഴ്ച രാവിലെ ആറു മണിക്കാണ് സംഭവം നടന്നത്. അക്രമികള്‍ റബീയുള്ളയുടെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട വാഹനം തകര്‍ക്കുകയായിരുന്നു.

ബിസിനസ് തര്‍ക്കം
ബിസിനസുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് ആക്രണത്തിന് കാരണമെന്നാണ് സംശയിക്കുന്നത്. കോഴിക്കോട്ടും കണ്ണൂരും വച്ചാണ് പ്രതികളെ പിടികൂടി മലപ്പുറത്ത് എത്തിച്ചത്.

കേസുകള്‍ ചുമത്തി
വീട്ടില്‍ അതിക്രമിച്ചു കയറല്‍, സ്വത്ത് തട്ടിയെടുക്കാന്‍ വേണ്ടി തട്ടിക്കൊണ്ടുപോവാന്‍ ശ്രമിക്കല്‍ എന്നീ കേസുകളാണ് ഇവര്‍ക്കെതിരേ പോലീസ് ചുമത്തിയിട്ടുള്ളത്. വീട്ടില്‍ കയറിയ അക്രമിസംഘം രണ്ടു തോക്കുകള്‍ കാണിച്ച് കാവല്‍ക്കാരം ഭീഷണിപ്പെടുത്തിയെന്നും പോലീസ് പറയുന്നു.

അസ്ലമിനെ പിടികൂടിയത്
കോഴിക്കോട്ട് വച്ചാണ് അസ്ലം കുരിക്കളെ പോലീസ് പിടികൂടിയത്. പ്രതികള്‍ സഞ്ചരിച്ച മൂന്നു വാഹനങ്ങളും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

സംഭവം ഇങ്ങനെ
മൂന്നു കാറുകളിലായി അക്രമിസംഘം ഈസ്റ്റ് കോഡൂരിലുള്ള റബീയുള്ളയുടെ വീട്ടിലെത്തുകയായിരുന്നു. ഗേറ്റും മതിലും ചാടി ഇവര്‍ അകത്തു കയറുകയായിരുന്നു. ഇവര്‍ അതിക്രമിച്ചു കയറുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ചോദ്യം ചെയ്തു. മറുപടിയില്‍ സംശയം തോന്നിയതിനെ തുടര്‍ന്നാണ് ഇവര്‍ പോലീസില്‍ വിവരമറിയിച്ചത്.

നാട്ടുകാര്‍ ഓടിച്ചു
അക്രമികളെ നാട്ടുകാര്‍ അടിച്ചോടിക്കുകയായിരുന്നു. ഇതേത്തുടര്‍മന്ന് വാഹനങ്ങളില്‍ കയറി രക്ഷപ്പെടാന്‍ അവര്‍ ശ്രമിച്ചു. അക്രമികള്‍ വന്ന കാറുകളിലൊന്നിന്റെ കാറ്റ് നാട്ടുകാര്‍ ഒഴിച്ചുവിട്ടതിനെ തുടര്‍ന്ന് മൂന്നു പേര്‍ ഓടി രക്ഷപ്പെടാനും ശ്രമം നടത്തി.

കര്‍ണാടക സ്വദേശികളും
പിടിയിലായവരില്‍ മൂന്നു പേര്‍ കര്‍ണാടക സ്വദേശികളാണ്. കര്‍ണാടക പോലീസില്‍ ജോലി ചെയ്യുന്ന ഒരാളും അക്രമിസംഘത്തിലുണ്ട്. അറസ്റ്റ് ചെയ്ത പ്രതികളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.












Click it and Unblock the Notifications