കവളപ്പാറ മണ്ണിടിച്ചിൽ; ബുധനാഴ്ച കണ്ടെടുത്തത് ഏഴ് മൃതദേഹങ്ങൾ, മരണം 30 ആയി, 29 പേരെ കണ്ടെത്തണം!
മലപ്പുറം: ശക്തമായ മഴയിൽ മണ്ണിടിഞ്ഞ് ഉണ്ടായ അപകടത്തിൽ കളപ്പാറയിൽ നിന്ന് ബുധനാഴ്ച കണ്ടെടുത്തത് ഏഴ് മൃതദേഹങ്ങൾ. കവളപ്പാറയിൽ ഇതുവരെ 30 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഇനിയും 29 പേരെ കണ്ടെത്താനുണ്ട്. ബുധനാഴ്ച രാവിലെ ശക്തമായ മഴയായിരുന്നു പ്രദേശത്ത്. പ്രതികൂല സാഹചര്യമായതിനാൽ രാവിലെ തിരച്ചിൽ ഇടയ്ക്ക് നിർത്തിവേക്കേണ്ടി വന്നിരുന്നു.
എന്നാൽ മഴ കുറഞ്ഞതോടെ രക്ഷാപ്രവർത്തനം വീണ്ടും ആരംഭിക്കുകയായിരുന്നു. ഒമ്പത് മൃതദേഹങ്ങളായിരുന്നു ചൊവ്വാഴ്ച രക്ഷാപ്രവർത്തകർ പുറത്തെടുത്തിരുന്നത്. മണ്ണിൽ പുതഞ്ഞ മൃതദേഹങ്ങൾ പലതും തിരിച്ചറിയാൻ കഴിയാത്ത വിധത്തിലായിരുന്നു. വസ്ത്രങ്ങളും ആഭരണങ്ങളും കണ്ടാണ് പലരെയും തിരിച്ചറിയുന്നതെന്നാണ് റിപ്പോർട്ട്.

മഴ തുടരുകയാണെങ്കിൽ ഇനിയും കവളപ്പാറയിൽ ഇനിയും മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങളും സൈന്യവും അഗ്നിശമന സേനാംഗങ്ങളും സന്നദ്ധപ്രവർത്തകരുമെല്ലാം ചേർന്നാണ് കവളപ്പാറയിൽ തിരച്ചിൽ നടത്തുന്നത്.
അതേസമയം പ്രളയത്തെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകളില്‍ താമസിക്കുന്ന എല്ലാവരുടേയും വീടുകള്‍ വാസയോഗ്യമാക്കുന്നതിന്റെ ഉത്തരവാദിത്ത്വം തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് നല്കാന് സര്‍ക്കാര്‍ നിര്‍ദ്ദേശം. ഇതോടൊപ്പം വ്യാപാര സ്ഥാപനങ്ങളും മാലിന്യവും ചെളിയും മാറ്റി ശുചിയാക്കേണ്ടത് അതത് തദ്ദേശഭരണ സ്ഥാപനങ്ങളുടെ ജോലിയാണെന്ന് സർക്കുലറിൽ പറയുന്നു. പ്രളയക്കെടുതിയെ തുടര്‍ന്നുള്ള ദുരിതാശ്വാസ നടപടികളുടെ ഭാഗമായി തദ്ദേശഭരണ സ്ഥാപനങ്ങള്‍ ചെയ്യേണ്ട നടപടികളെക്കുറിച്ചാണ് സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.
-
ബെംഗളൂരു യാത്രക്കാരുടെ ശ്രദ്ധയ്ക്ക്;പീനിയ ഫ്ലൈ ഓവർ 4 ദിവസത്തേക്ക് അടച്ചിടും..ഏത് വഴി പോകണം? അറിയാം -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
യുഡിഎഫിന് 102 സീറ്റ് വരെ പ്രവചനം; പിന്നാലെ തെറിവിളി..ആ പറയുന്നത് പച്ചക്കള്ളമെന്ന് സിപി റാഷിദ്,വിശദീകരണം -
മഞ്ജുവിനും എനിക്കും ഇടയിൽ സംഭവിച്ചത്..അതിന് സാക്ഷികളും തെളിവുകളും ഉണ്ട്..'; ദിലീപ് പറഞ്ഞത് -
എല്ലാ മലയാള നടന്മാരും 100 കോടി അടിച്ചു, മമ്മൂട്ടി ഒഴികെ... മമ്മൂട്ടിക്ക് ബോക്സ് ഓഫീസ് പവർ ഇല്ലേ? കുറിപ്പ് വൈറൽ -
ഗള്‍ഫില്‍ ട്വിസ്റ്റ്? ചര്‍ച്ചകള്‍ക്കിടെ പാകിസ്താന് പട്ടാളം സൗദി അറേബ്യയില്‍, യുദ്ധ വിമാനങ്ങളും -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
മമ്മൂട്ടിയുടെ ഡ്രസിന് വില കൂടുതലെന്ന്, ഇതോടെ മമ്മൂട്ടി അയാളെ ഇനി സെറ്റിൽ കാണരുതെന്ന് ഓഡറിട്ടു';ശാന്തിവിള -
രേണു സുധിക്ക് ഇന്‍സ്റ്റഗ്രാം സബ്സ്ക്രിപ്ഷന് വഴി ഒരു മാസം ലഭിക്കുന്നത് ലക്ഷങ്ങൾ! അന്ന രാജനും അലനും അതേ വഴിയേ -
'ലിപ് ലോക്ക് ചെയ്യണം.. ഇന്റിമേറ്റ് സീനെടുത്ത് അശ്ലീലസൈറ്റിലിടാനായിരുന്നു ഉദ്ദേശ്യം'; വിപിനെതിരെ രേണു












Click it and Unblock the Notifications