കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കവളപ്പാറ മണ്ണിടിച്ചിൽ; ബുധനാഴ്ച കണ്ടെടുത്തത് ഏഴ് മൃതദേഹങ്ങൾ, മരണം 30 ആയി, 29 പേരെ കണ്ടെത്തണം!

Google Oneindia Malayalam News

മലപ്പുറം: ശക്തമായ മഴയിൽ മണ്ണിടിഞ്ഞ് ഉണ്ടായ അപകടത്തിൽ കളപ്പാറയിൽ നിന്ന് ബുധനാഴ്ച കണ്ടെടുത്തത് ഏഴ് മൃതദേഹങ്ങൾ. കവളപ്പാറയിൽ ഇതുവരെ 30 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഇനിയും 29 പേരെ കണ്ടെത്താനുണ്ട്. ബുധനാഴ്ച രാവിലെ ശക്തമായ മഴയായിരുന്നു പ്രദേശത്ത്. പ്രതികൂല സാഹചര്യമായതിനാൽ രാവിലെ തിരച്ചിൽ ഇടയ്ക്ക് നിർ‌ത്തിവേക്കേണ്ടി വന്നിരുന്നു.

<strong>മുഖ്യമന്ത്രിയുടെ ഓഫീസിൽ പുതിയ നിയമനം; ശമ്പളം ഒരുലക്ഷത്തിലധികം, സ്‌പെഷ്യല്‍ ലെയ്‌സണ്‍ ഓഫീസർ!</strong>മുഖ്യമന്ത്രിയുടെ ഓഫീസിൽ പുതിയ നിയമനം; ശമ്പളം ഒരുലക്ഷത്തിലധികം, സ്‌പെഷ്യല്‍ ലെയ്‌സണ്‍ ഓഫീസർ!

എന്നാൽ മഴ കുറഞ്ഞതോടെ രക്ഷാപ്രവർത്തനം വീണ്ടും ആരംഭിക്കുകയായിരുന്നു. ഒമ്പത് മൃതദേഹങ്ങളായിരുന്നു ചൊവ്വാഴ്ച രക്ഷാപ്രവർത്തകർ പുറത്തെടുത്തിരുന്നത്. മണ്ണിൽ പുതഞ്ഞ മൃതദേഹങ്ങൾ പലതും തിരിച്ചറിയാൻ കഴിയാത്ത വിധത്തിലായിരുന്നു. വസ്ത്രങ്ങളും ആഭരണങ്ങളും കണ്ടാണ് പലരെയും തിരിച്ചറിയുന്നതെന്നാണ് റിപ്പോർട്ട്.

Kavalappara


മഴ തുടരുകയാണെങ്കിൽ ഇനിയും കവളപ്പാറയിൽ ഇനിയും മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങളും സൈന്യവും അഗ്നിശമന സേനാംഗങ്ങളും സന്നദ്ധപ്രവർത്തകരുമെല്ലാം ചേർന്നാണ് കവളപ്പാറയിൽ തിരച്ചിൽ നടത്തുന്നത്.

അതേസമയം പ്രളയത്തെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകളില്‍ താമസിക്കുന്ന എല്ലാവരുടേയും വീടുകള്‍ വാസയോഗ്യമാക്കുന്നതിന്റെ ഉത്തരവാദിത്ത്വം തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം. ഇതോടൊപ്പം വ്യാപാര സ്ഥാപനങ്ങളും മാലിന്യവും ചെളിയും മാറ്റി ശുചിയാക്കേണ്ടത് അതത് തദ്ദേശഭരണ സ്ഥാപനങ്ങളുടെ ജോലിയാണെന്ന് സർക്കുലറിൽ പറയുന്നു. പ്രളയക്കെടുതിയെ തുടര്‍ന്നുള്ള ദുരിതാശ്വാസ നടപടികളുടെ ഭാഗമായി തദ്ദേശഭരണ സ്ഥാപനങ്ങള്‍ ചെയ്യേണ്ട നടപടികളെക്കുറിച്ചാണ് സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.

English summary
Seven deadbodies were found in Kavalappara on Wednesday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X