• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കേരളത്തിലെ ഏഴ് ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യമില്ല, പ്രതിപക്ഷം നിയമസഭയില്‍

തിരുവനന്തപുരം: കേരളത്തിലെ ഏഴ് ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ വിദ്യാഭ്യാസം ലഭ്യമല്ലാത്തതിനെ തുടര്‍ന്ന് അക്കാദമിക പരമായി പിന്നോക്കാവസ്ഥയിലാണെന്ന് പ്രതിപക്ഷം നിയമസഭയില്‍ അറിയിച്ചു. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുഡിഎഫ ഇന്ന് അടിയന്തര പ്രമേയത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

കശ്മീരില്‍ കൊല്ലപ്പെട്ട ബിജെപി കൗണ്‍സിലര്‍ രാകേഷ് പാണ്ഡ്യയുടെ ബന്ധുക്കളുടെ വിലാപം: ചിത്രങ്ങള്‍ കാണാം

കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ (കെ.എസ്.എസ്.പി) സമീപകാല പഠനത്തെ ഉദ്ധരിച്ച പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, പരമ്പരാഗതമായി പിന്നാക്കം നില്‍ക്കുന്ന പട്ടികജാതി / പട്ടികവര്‍ഗ സമുദായങ്ങള്‍, മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍, തോട്ടം മേഖല എന്നിവയില്‍ നിന്നുള്ളവരാണ് ഇവരില്‍ ഭൂരിഭാഗവുമെന്ന് വ്യക്തമാക്കി.

അവരുടെ മാതാപിതാക്കള്‍ക്ക് ലാപ്‌ടോപ്പുകള്‍, ടാബ്ലെറ്റുകള്‍ അല്ലെങ്കില്‍ മൊബൈല്‍ ഫോണുകള്‍ എന്നിവ താങ്ങാനാവില്ല. ഇവരുടെ കുടുംബങ്ങളിലേക്ക് ഇന്റര്‍നെറ്റ് സൗകര്യത്തിന്റെ ലഭ്യത കുറവുണ്ട്. ഡിജിറ്റല്‍ വിഭജനം സാധ്യമാകുന്നതിന് ഈ സര്‍ക്കാര്‍ ഒന്നും തന്നെ ചെയ്തിട്ടില്ലെന്നും വിദൂര പഠനത്തിനുള്ള തടസ്സങ്ങള്‍ ഉടനടി പരിഹരിക്കണമെന്നും വിഡി സതീശന്‍ ചൂണ്ടിക്കാണിച്ചു.

ലക്ഷദ്വീപിലേക്ക് മെഡിക്കല്‍ സംഘത്തെ അയച്ച താരം, മമ്മൂട്ടിയെ പറയുന്നവര്‍ തിരിച്ചറിയാന്‍, കുറിപ്പ്ലക്ഷദ്വീപിലേക്ക് മെഡിക്കല്‍ സംഘത്തെ അയച്ച താരം, മമ്മൂട്ടിയെ പറയുന്നവര്‍ തിരിച്ചറിയാന്‍, കുറിപ്പ്

മൊബൈല്‍ ഫോണുകള്‍ വഴി ഓണ്‍ലൈന്‍ ക്ലാസുകള്‍ ലഭ്യമാക്കുന്നതിന് മാതാപിതാക്കള്‍ ജോലിയില്‍ നിന്ന് മടങ്ങിവരുന്നതുവരെ വിദ്യാര്‍ത്ഥികള്‍ക്ക് കാത്തിരിക്കേണ്ടി വരുന്ന സംസ്ഥാനത്തുണ്ടെന്ന് വിഡി സതീശന്‍ നിയമസഭയില്‍ അറിയിച്ചു.

കോണ്‍ഗ്രസ് വിട്ട് എങ്ങോട്ടുമില്ല: എന്‍സിപിയിലേക്കെന്ന വാര്‍ത്ത നിഷേധിച്ച് മഹിള കോണ്‍ഗ്രസ് നേതാവ്കോണ്‍ഗ്രസ് വിട്ട് എങ്ങോട്ടുമില്ല: എന്‍സിപിയിലേക്കെന്ന വാര്‍ത്ത നിഷേധിച്ച് മഹിള കോണ്‍ഗ്രസ് നേതാവ്

cmsvideo
  Pinarayi government announced special package for kids who lost parents in pandemic

  അതേസമയം, ഏകദേശം 2.6 ലക്ഷം കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനുള്ള സൗകര്യം ഇല്ലെന്ന് പ്രാഥമികമായി കണ്ടെത്തിയെന്ന് പൊതുവിദ്യാഭ്യ വകുപ്പ് മന്ത്രി വി ശിവന്‍ കുട്ടി അറിയിച്ചു. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഡിജിറ്റല്‍ ക്ലാസ് എത്തുന്നു എന്ന് ഉറപ്പാക്കാനാണ് ട്രയല്‍ നടത്താന്‍ തീരുമാനിച്ചത്. ഇതിനു മുന്നോടിയായി സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തില്‍ ഡിജിറ്റല്‍ വീഡിയോ ക്ലാസ് കാണുന്നതിന് ബുദ്ധിമുട്ടുള്ള വിദ്യാര്‍ത്ഥികളെ കണ്ടെത്തുന്നതിന് ഒരു സര്‍വേ നടത്തിയെന്നും ്അദ്ദേഹം വ്യക്തമാക്കി.

  ഞെട്ടിക്കാൻ ജോസ് കെ മാണി;യുഡിഎഫിൽ നിന്ന് പ്രധാന നേതാക്കൾ എൽഡിഎഫിലെത്തും..സുപ്രധാന പദവികൾഞെട്ടിക്കാൻ ജോസ് കെ മാണി;യുഡിഎഫിൽ നിന്ന് പ്രധാന നേതാക്കൾ എൽഡിഎഫിലെത്തും..സുപ്രധാന പദവികൾ

  മാലഖയെ പോലെ തിളങ്ങി ഷെഫാലി ജരിവാലയുടെ ഫോട്ടോഷൂട്ട്, എന്തൊരു ക്യൂട്ടാണെന്ന് ആരാധകര്‍

  English summary
  Seven lakh students in Kerala do not have online study facilities, Opposition in the Assembly
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X