അരുണാചലിലെ ഹിമപാതം: കാണാതായ ഏഴ് സൈനികരും മരിച്ചു
ദില്ലി; അരുണാചൽ പ്രദേശിൽ മഞ്ഞ് വീഴ്ചയെ തുടർന്ന് കാണാതായ ഏഴ് സൈനികരും മരിച്ചതായി സൈന്യം സ്ഥിരീകരിച്ചു. ഞായറാഴ്ചയാണ് കമെംഗ് സെക്ടറിലെ മലനിരയിൽ പട്രോളിംഗിന് ഇറങ്ങിയ സൈനിക സംഘത്തിലെ ഏഴ് പേരെകാണാതായത്. തുടർന്ന് ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയിരുന്നു. ഇതിനിടയിലാണ് സൈനികരുടെ മൃതദേഹം കണ്ടെത്തിയത്.

14,500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്നപ്രദേശത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കനത്ത മഞ്ഞുവീഴ്ചയ്‌ക്കൊപ്പം പ്രതികൂല കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. കൂടുതൽ നടപടിക്രമങ്ങൾക്കായി സൈനികരുടെ മൃതദേഹങ്ങൾ ഹിമപാതമുണ്ടായ സ്ഥലത്ത് നിന്ന് അടുത്തുള്ള സൈനിക മെഡിക്കൽ ക്യാമ്പിലേക്ക് മാറ്റുകയാണെന്ന് സൈന്യം അറിയിച്ചു.












Click it and Unblock the Notifications