പഴനിയില്‍ വാഹനാപകടത്തില്‍ 7 മലയാളികള്‍ മരിച്ചു
പഴനി: തീര്‍ഥാടനകേന്ദ്രമായ പഴനിക്കടുത്തുണ്ടായ വാഹനാപകടത്തില്‍ ഏഴ് മലയാളികള്‍ കൊല്ലപ്പെട്ടു. കാറും ലോറിയും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. തൃശ്ശൂര്‍ സ്വദേശികളായ ബന്ധുക്കളാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരില്‍ രണ്ടുപേര്‍ കുട്ടികളാണ്. ഇടിയുടെ ആഘാതത്തില്‍ പൂര്‍ണമായും തകര്‍ന്ന കാര്‍ വെട്ടിപ്പൊളിച്ചാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.
ഏഴുപേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. രണ്ട് കാറുകളിലായി വേളാങ്കണ്ണിക്ക് പോകുകയായിരുന്നു സംഘം. ഇതില്‍ ഒരു കാറാണ് അപകടത്തില്‍പ്പെട്ടത്. മുന്നിലുണ്ടായിരുന്ന ലോറിയെ ഓവര്‍ടേക്ക് ചെയ്യാനുള്ള ശ്രമത്തിനിടെയായിരുന്നു അപകടം. എതിരെ വന്ന മറ്റൊരു ലോറി കാറില്‍ ഇടിക്കുകയായിരുന്നു. ലോറിയുമായി കൂട്ടിയിടിച്ച കാര്‍ തകര്‍ന്നുതരിപ്പണമായ നിലയിലാണ്.

വേളാങ്കണ്ണിക്ക് തീര്‍ഥയാത്ര പോയ സംഘം രാവിലെ പത്ത് മണിയോടെയാണ് അപകടത്തില്‍പ്പെട്ടത്. പഴനി - ഡിണ്ടിഗല്‍ റൂട്ടിലെ സത്രപ്പെട്ടിയില്വെച്ചാണ് അപകടം ഉണ്ടായത്. മധുരയില്‍ നിന്നും പൊള്ളാച്ചിയിലേക്ക് പോകുകയായിരുന്ന ലോറിയാണ് കാറിലിടിച്ചത്.
തൃശൂര്‍ സ്വദേശികളായ ഷിജോയും ഭാര്യ ജുനോയും മക്കളായ എസക്കിയേലും ഡാനിയേലും മരിച്ചവരില്‍പ്പെടുന്നു. ഷിജോയുടെ ബന്ധുവായ ജോണ്സണ്, ഭാര്യ ലിസി, മകന് അലക്സ് എന്നിവര്‍ക്കും അപകടത്തില്‍ ജീവന് നഷ്ടപ്പെട്ടു.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications