ശബരിമല പാതയില്‍ അപകടം
കോട്ടയം: എരുമേലി മുക്കൂട്ടുതറയ്ക്കു സമീപം അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന കാര്‍, ബസുമായി കൂട്ടിയിടിച്ച് ഏഴ് പേര്‍ക്ക് പരിക്ക്. അതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവരെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പരിക്കേറ്റവരെല്ലാം തമിഴ്‌നാട്ടില്‍ നിന്നുള്ള അയ്യപ്പഭക്തരാണ്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു. റോങ് സൈഡിലൂടെ വന്ന കാര്‍ ബസിലിടിക്കുകയായിരുന്നു. അപകടത്തില്‍ കാറിലുണ്ടായിരുന്ന ഏഴുപേര്‍ക്കും പരിക്കേല്‍ക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. എരുമേലിയില്‍ നിന്നും എറണാകുളത്തേക്ക് പോയ സ്വകാര്യ ബസുമായാണ് കാര്‍ കൂട്ടി ഇടിച്ചത്. കാറില്‍ നിന്നും വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
എല്ലാ മണ്ഡലകാലത്തും ശബരിമല പാതയില്‍ അപകടങ്ങള്‍ ഉണ്ടാകാറുണ്ട്. ആവശ്യത്തിനുള്ള മുന്നറിയിപ്പ് ബോര്‍ഡുകളുടെ ആഭാവവും അശ്രദ്ധയുമാണ് മിക്ക അപകടങ്ങള്‍ക്കും കാരണം.












Click it and Unblock the Notifications