അച്ഛന്‍ വാങ്ങിയ മദ്യം കഴിച്ച് 8വയസുകാരന്‍ മരിച്ചു
കൊല്ലം: അമിതമായി മദ്യം കഴിച്ച എട്ട് വയസുകാരന്‍ മരിച്ചു. കൊല്ലം പത്തനാപുരത്ത് മഞ്ഞക്കാലയിലാണ് സംഭവം. കുട്ടിയുടെ അച്ഛന്‍ വാങ്ങി വച്ച മദ്യമാണ് ദിതിന്‍ കുടിച്ചത്. ജനവരി 19 ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. മഞ്ഞക്കാല സ്വദേശിയാണ് ജിതിന്‍.
മദ്യം കഴിച്ച് അവശനിലയിലായ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടുത്തുള്ള കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ് എത്തിച്ചതെങ്കിലും ജീവന്‍ രക്ഷിയ്ക്കാനായില്ല.

കുട്ടിയുടെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിയ്ക്കുകയാണ്. കുട്ടി അമിതമായ അളവില്‍ മദ്യം കഴിച്ചുവെന്നാണ് പറയുന്നത്. ജനവരി 20 തിങ്കളാഴ്ച രാവിലെ പൊലീസെത്തി ഇന്‍ക്വസ്റ്റ് തയ്യാറാക്കിയശേഷം പോസ്റ്റ് മോര്‍ട്ടം നടത്തും. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications