ഏഴു വയസ്സുകാരിയെ പീഡിപ്പിച്ച് കൊന്ന പ്രതി ചില്ലറക്കാരനല്ല... ഞെട്ടിക്കുന്ന വിവരങ്ങള്‍
സ്വകാര്യ ബസ് ജീവനക്കാരനായിരുന്ന ഇയാള്‍ക്കെതിരേ വേറെയും കേസുകള്‍
കൊല്ലം: ഭാര്യ സഹോദരി പുത്രിയായ ഏഴു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെക്കുറിച്ച് പോലീസ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടു.
കൊല്ലം കുളത്തുപുഴയിലാണ് എല്‍കെജി വിദ്യാര്‍ഥിനി പീഡനത്തിന് ഇരയായി മരിച്ചത്. ചിറ്റപ്പനായ രാജേഷിനെ സംഭവുമായി ബന്ധപ്പെട്ട് പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

സ്വകാര്യ ബസിലെ ജീവനക്കാരന്
അഞ്ചല്‍-പുനലൂര്‍ റൂട്ടിലോടുന്ന സ്വകാര്യ ബസിലെ കിളിയായിരുന്നു രാജേഷ്. കൊല്ലപ്പെട്ട ഏഴു വയസ്സുകാരിയുടെ അമ്മയുടെ സഹോദരിയെ ഇയാള്‍ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോയെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. മംഗളമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

മോശം പെരുമാറ്റത്തിനു പരാതി
ബസില്‍ ജോലിക്കിടെ പെണ്‍കുട്ടികളോട് രാജേഷ് പലപ്പോഴും മോശമായി പെരുമാറിയിരുന്നതായാണ് പോലീസിനു ലഭിച്ച വിവരം. ഇയാള്‍ക്കെതിരേ ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികളും ഉയര്‍ന്നിരുന്നു.

ലഹരി ഉപയോഗിച്ചിരുന്നു
സ്ഥിരമായി മദ്യപിക്കുന്ന വ്യക്തിയായിരുന്നു രാജേഷെന്നാണ് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞത്. മാത്രമല്ല, ഇയാള്‍ കഞ്ചാവും ഉപയോഗിച്ചിരുന്നതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.

വേറെയും കേസുകള്‍
കുളത്തൂപ്പുഴയില്‍ നേരത്തേ രണ്ടു കേസുകളും രാജേഷിനെതിരേയുണ്ടായിരുന്നു. ഒരു വാഹനമോഷണ കേസിലും മറ്റൊരു കേസിലും ഇയാള്‍ പ്രതിയായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.

ഇയാളുടെ സ്ഥിരം താവളം
പെണ്‍കുട്ടിയുടെ മൃതദേഹം കാണപ്പെട്ട പ്രദേശം രാജേഷിന്റെ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായിരുന്നുവെന്നും പോലീസ് സംശയിക്കുന്നുണ്ട്.

കുട്ടി പോവാറുള്ളത് അമ്മൂമ്മയോടൊപ്പം
പെണ്‍കുട്ടിയെ അമ്മൂമ്മയമാണ് സ്ഥിരമായി സ്കൂളില്‍ പോയിരുന്നത്. എന്നാല്‍ ചില ദിവസങ്ങളില്‍ രാജേഷും കുട്ടിയെ സ്കൂളില്‍ കൊണ്ടു വിടാന്‍ പോവാറുണ്ടായിരുന്നതായും വിവരം ലഭിച്ചു.

ബുധനാഴ്ച മുതല്‍ കാണാതായി
ബുധനാഴ്ച മുതലാണ് കുഞ്ഞിനെ കാണാതായത്. രാജേഷിനൊപ്പമാണ് കുട്ടി അവസാനമായി പോയത്. കുഞ്ഞിനെ താന്‍ സ്കൂളില്‍ കൊണ്ടു വിടാമെന്ന് പറഞ്ഞ് ഇയാള്‍ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.

കുറ്റം സമ്മതിച്ച് പ്രതി
കുട്ടിയെ താന്‍ ലൈംഗികമായി പീഡിപ്പിച്ചതായി പോലീസിന്റെ ചോദ്യം ചെയ്യലില്‍ രാജേഷ് മൊഴി നല്‍കിയിരുന്നു. മാത്രമല്ല കുഞ്ഞ് മരിച്ച ശേഷവും താന്‍ പീഡനം തുടര്‍ന്നതായും ഇയാള്‍ വെളിപ്പെടുത്തി.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications