ഐസക്കിനോട് ഏഴാംക്ലാസുകാരന്‍ ചോദിച്ചു; കേട്ടെഴുത്തിടാന്‍ എന്ന് വരും? കത്ത് വൈറലാകുന്നു
തിരുവനന്തപുരം: തോമസ് ഐസക്കിന് ഏഴാംക്ലാസുകാരന്‍ എഴുതിയ കത്ത് വൈറലാകുന്നു. മലയാളം പഠിച്ചെന്നും കേട്ടെഴുത്തിടാന്‍ മന്ത്രി സ്്കൂളില്‍ വരുമോ എന്നും ചോദിക്കുന്ന കത്താണ് വൈറലായിരിക്കുന്നത്. തോമസ് ഐസക്ക് തന്നെയാണ് തനിക്ക് ലഭിച്ച കത്ത് ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.
കത്ത് ഫേസ്ബുക്ക് വഴി പങ്കുവച്ച് നാല് മണിക്കൂറിനുളളില്‍ 1500 പേരാണ് ഇത് ഷെയര്‍ ചെയ്തത്. 11000 പേര്‍ ഇതിനോടകം പ്രതികരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ശ്രീ ചിത്തിര മഹാരാജ വിലാസം ഗവ.യുപി സ്‌കൂളിലെ ഏഴാംക്ലാസ് വിദ്യാര്‍ഥിയായ ശ്രീഹരിയാണ് ഐസക്കിന് കത്തെഴുതിയത്.

ഈ വര്‍ഷമാണ് അണ്‍എയ്ഡഡ് സ്‌കൂളില്‍ നിന്നും സര്‍ക്കാര്‍ സ്‌കൂളിലേക്ക് വന്നതെന്നും കെട്ടിടോദ്ഘാടന സമയത്ത് മന്ത്രി പറഞ്ഞതനുസരിച്ചാണ് മലയാളം പഠിച്ചതെന്നും ശ്രീഹരി കത്തില്‍ വ്യക്തമാക്കിയിരിക്കുന്നു. മലയാളം പഠിച്ച ഞങ്ങള്‍ കുട്ടികള്‍ക്ക് കേട്ടെഴുത്തിടാന്‍ സര്‍ എന്ന് വരുമെന്നാണ് ശ്രീഹരിയുടെ ചോദ്യം.
തന്റെ മറുപടി പോസ്റ്റിനൊപ്പമാണ് ഐസക് കത്ത് ഫേസ്ബുക്കില്‍ പങ്കു വച്ചിരിക്കുന്നത്. കയര്‍ കേരളയുടെ തിരക്ക് കഴിഞ്ഞാല്‍ തൊട്ടടുത്ത ദിവസം തന്നെ സ്‌കൂളില്‍ എത്തുമെന്ന് ഐസക് പറയുന്നു.


Click it and Unblock the Notifications