Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹര്‍ത്താലോ, അതെന്താ? മലയാളികളുടെ സ്വന്തം ആഘോഷമായ ഹര്‍ത്താല്‍ ഇല്ലാത്ത നാടും ഇവിടെയുണ്ട്...

കോഴിക്കോട് ജില്ലയിലെ നൈനാംവളപ്പില്‍ കഴിഞ്ഞ 50 വര്‍ഷമായി ഹര്‍ത്താല്‍ ഇല്ല

കൊച്ചി: കേരളം മറ്റൊരു ഹര്‍ത്താലിന്റെ ആലസ്യത്തില്‍ നില്‍ക്കവെ ഹര്‍ത്താലെന്ന ആചാരം പോലുമില്ലാത്ത സ്ഥലങ്ങള്‍ നമ്മുടെ സ്വന്തം കേരളത്തിലുണ്ട്. ഇതു കേള്‍ക്കുമ്പോള്‍ സത്യം തന്നെയോ എന്ന് പലര്‍ക്കും സംശയം തോന്നാം. എന്നാല്‍ ഹര്‍ത്താല്‍ ഒരു തരത്തിലും ബാധിക്കാത്ത സ്ഥലങ്ങളും കേരളത്തിലുണ്ടെന്നതാണ് യാഥാര്‍ഥ്യം.

കോഴിക്കോട്ടെ നൈനാംവളപ്പ്

കോഴിക്കോട്ടെ നൈനാംവളപ്പ്

ഫുട്‌ബോളിനെ ജീവവായു പോലെ കാണുന്ന കോഴിക്കോട്ടെ തീരദേശ നഗരമായ നൈനാം വളപ്പാണ് ഹര്‍ത്താലിനെ എതിര്‍ക്കുന്ന സ്ഥലങ്ങളിലൊന്ന്. ഹര്‍ത്താലും നൈനാംവളപ്പും തമ്മിലുള്ള പിണക്കത്തിനു അര നൂറ്റാണ്ട് തികയുകയാണ്.

മറ്റു സ്ഥലങ്ങള്‍

മറ്റു സ്ഥലങ്ങള്‍

നൈനാംവളപ്പ് പോലെ തന്നെ കേരളത്തില്‍ ഹര്‍ത്താലുമായി ശത്രുതയുള്ള ചില സ്ഥലങ്ങള്‍ കൂടി കേരളത്തിലുണ്ട്. എറണാകുളം പെരുമ്പാവൂരിലെ പുല്ലുവഴി, തിരുവനന്തപുരം വര്‍ക്കലയിലെ നടയറ, ഇടുക്കി തൊടുപുഴയിലെ കുമ്മംകല്ല് എന്നീ സ്ഥലങ്ങളിലും ഹര്‍ത്താലിനു പുല്ലുവിലയാണ്.

നാട്ടുകാര്‍ക്കു പോലും ഓര്‍മയില്ല

നാട്ടുകാര്‍ക്കു പോലും ഓര്‍മയില്ല

തങ്ങള്‍ അവസാനമായി ഒരു ഹര്‍ത്താലിനോടു സഹകരിച്ചതിനെ കുറിച്ചു കുമ്മംകല്ലിലെ നാട്ടുകാര്‍ക്കു പോലും ഓര്‍മയില്ലെന്നതാണ് യാഥാര്‍ഥ്യം.

സാധാരണ ദിവസം

സാധാരണ ദിവസം

രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രവര്‍ത്തിക്കുന്ന നിരവധി പേര്‍ കുമ്മം കല്ലിലുമുണ്ട്. എന്നാല്‍ ഏതു പാര്‍ട്ടി ഹര്‍ത്താല്‍ ആഹ്വാനം ചെയ്താലും നാട്ടുകാര്‍ അതിനോട് അനുകൂലിക്കാറില്ല. മറ്റൊരു സാധാരണ ദിവസം പോലെ ഇവര്‍ ഹര്‍ത്താല്‍ ദിനവും പരിഗണിക്കും.

എറണാകുളത്തെ ഗ്രാമം

എറണാകുളത്തെ ഗ്രാമം

എറണാകുളത്തുള്ള ഉള്‍നാടന്‍ ഗ്രാമമായ വല്ലത്ത് ഹര്‍ത്താല്‍ നടന്നിട്ട് ആറു വര്‍ഷങ്ങള്‍ പിന്നിടുന്നു. ഏതു തരത്തിലുള്ള വെല്ലുവിളിയുണ്ടായാലും ഇതിനെ ഒറ്റക്കെട്ടായാണ് ഈ നാട്ടുകാര്‍ നേരിടുക. ഒരിക്കല്‍ ഹര്‍ത്താല്‍ ദിനത്തില്‍ കടയടയ്ക്കണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടപ്പോള്‍ കടക്കാര്‍ സംയുക്തമായി ഇതിനെ എതിര്‍ത്ത് തോല്‍പ്പിക്കുകയായിരുന്നു.

പുല്ലുവഴിയില്‍ പുല്ലുവില

പുല്ലുവഴിയില്‍ പുല്ലുവില

ഹര്‍ത്താല്‍ ഇല്ലാത്തതിന്റെ പേരില്‍ നേരത്തേ തന്നെ ശ്രദ്ധിക്കപ്പെട്ട സ്ഥലമാണ് എറണാകുളം പെരുമ്പാവൂരിലെ പുല്ലുവഴിയയെന്ന ഗ്രാമം. ഇവിടെ ഹര്‍ത്താല്‍ നടന്നിട്ടു 25 വര്‍ഷങ്ങളെങ്കിലും പിന്നിട്ടു കഴിഞ്ഞു.

ഇനിയുമുണ്ട് സ്ഥലങ്ങള്‍

ഇനിയുമുണ്ട് സ്ഥലങ്ങള്‍

മുകളില്‍ പറഞ്ഞവ മാത്രമല്ല ഹര്‍ത്താലിനെ മുഖ്യ എതിരാളികളായി കാണുന്ന സ്ഥലങ്ങള്‍ ഇനിയുമുണ്ട് കേരളത്തില്‍. കോഴിക്കോട് ജില്ലയിലെ മാവൂര്‍, എറണാകുളത്തെ മാതംകുഴി എന്നീ സ്ഥലങ്ങളും ഹര്‍ത്താലിന് എതിരാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+