'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം
വയനാട്ടില്‍ ദുരന്തബാധിതക്കാര്‍ സര്‍ക്കാര്‍ നിര്‍മ്മിച്ച ടൗണ്‍ഷിപ്പിലേക്കുളള മമ്മൂട്ടിയുടെ സന്ദര്‍ശനം ആഘോഷത്തിനപ്പുറം വലിയ വിവാദമായി മാറിയിരിക്കുകയാണ്. സിപിഎം വയനാട് ജില്ലാ സെക്രട്ടറി റഫീഖിനോട് മാറി നില്‍ക്കാന്‍ മമ്മൂട്ടി പറയുന്ന വീഡിയോ വൈറലായതോടെ രൂക്ഷമായ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ നടന് നേരെ ഉയര്‍ന്നത്.
പിന്നാലെ മമ്മൂട്ടി തന്നെ റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിക്കുകയും ചെയ്തു. ഏറ്റവും ഒടുവില്‍ മമ്മൂട്ടിയോട് മുഖ്യമന്ത്രി പിണറായി വിജയന്‍ പരസ്യമായി മാപ്പ് പറയുന്നതിലേക്ക് വരെ കാര്യങ്ങള്‍ എത്തുകയും ചെയ്തു.
അതിനിടെ വിവാദ വിഷയം ചര്‍ച്ച ചെയ്ത ന്യൂസ് 18 കേരളത്തിലെ പൊതുവേദി എന്ന പരിപാടിയിലേക്ക് മമ്മൂട്ടിയുടെ അയല്‍ക്കാരന്‍ എന്ന് അവകാശപ്പെട്ട് വിളിച്ച ആള്‍ ഉന്നയിച്ച ആരോപണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. വൈറ്റിലയില്‍ നിന്നുളള രാധാകൃഷ്ണന്‍ എന്നയാളാണ് മമ്മൂട്ടിയുടെ വീട്ടില്‍ നിന്ന് കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കിയെന്നും അത് പ്രതിഷേധത്തിന് ഇടയാക്കിയെന്നും എന്നാല്‍ മാധ്യമങ്ങളില്‍ വാര്‍ത്തയായില്ലെന്നും ആരോപിച്ച് രംഗത്ത് വന്നത്.

രാധാകൃഷ്ണന്റെ വാക്കുകള്‍ ഇങ്ങനെയാണ്: '' പൊതുപ്രവര്‍ത്തകര്‍ ജനങ്ങള്‍ക്ക് ആവശ്യം വരുമ്പോള്‍ ഓടി വരുന്നവരാണ്. സിനിമാ നടന്മാര്‍ക്ക് മീഡിയയെ കാണുമ്പോള്‍ മാത്രമാണ് ജനങ്ങളോട് സ്‌നേഹം. അല്ലെങ്കില്‍ ജനങ്ങളോട് പുച്ഛമാണ്. പ്രത്യേകിച്ച് മമ്മൂട്ടിക്ക്. നടന്‍ എന്ന നിലയില്‍ മമ്മൂട്ടി നല്ലതാണ്, പക്ഷേ വ്യക്തി എന്ന നിലയില്‍ അങ്ങനെയല്ല. പെരുമാറ്റം അത്രയും താഴ്ന്ന നിലയ്ക്കാണ്.
മമ്മൂട്ടിയുടെ വീട്ടില്‍ നിന്ന് കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കിയപ്പോള്‍ തങ്ങള്‍ അവിടെ ചെന്ന് പ്രതിഷേധിച്ചിരുന്നു. അത് മാധ്യമങ്ങളൊന്നും വാര്‍ത്തയാക്കിയില്ല. അവിടുടെ റസിഡന്‍സ് അസോസിയേഷനില്‍ ഇത് പരാതിയായി വന്നിരുന്നു. ഇത്ര വൃത്തികെട്ട പരിപാടി ചെയ്യുന്ന നടന്മാര്‍ വേറെയില്ല.
നടന്മാര്‍ പൊതുവേ ജനങ്ങളുമായി ബന്ധം ഉളളവരല്ല. ജനങ്ങളോട് സ്‌നേഹമോ സഹതാപമോ തോന്നണമെങ്കില്‍ അവര്‍ക്ക് മീഡിയ വേണം. മമ്മൂട്ടിയുടെ വീടിന് സമീപത്താണ് താമസിക്കുന്നത്. മമ്മൂട്ടി ഒരു നല്ല അയല്‍ക്കാരനല്ല, അവിടുത്തെ ജനങ്ങളുമായി അത്ര നല്ല ബന്ധമല്ല അദ്ദേഹത്തിനുളളത്. ഇത്ര മോശം രീതിയില്‍ പെരുമാറുന്ന മറ്റൊരു നടനില്ല. കേരളം മാലിന്യ മുക്തമാക്കണം എന്നൊക്കെ പുറത്ത് പറയും. പക്ഷേ കാണിക്കുന്നത് ഇത് പോലുളള പരിപാടികളാണ്''.












Click it and Unblock the Notifications