അച്ഛനും മകനും അടങ്ങിയ പ്രകൃതിവിരുദ്ധ പീഡന സംഘം; വീഡിയോ കാണിച്ച് പ്രലോഭനം... സൂത്രധാരന് 17 വയസ്സ്

  • Posted By: Desk
Subscribe to Oneindia Malayalam

തൊടുപുഴ: പെണ്‍വാണിഭ സംഘങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ പലപ്പോഴായി പുറത്ത് വരാറുണ്ട്. എന്നാല്‍ ഇപ്പോള്‍ തൊടുപുഴയില്‍ നിന്ന് പുറത്ത് വരുന്നത് ഒരു ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ്.

നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഉണ്ട്; അത് കോടതിയിൽ എത്തുക തന്നെ ചെയ്യും... എന്ത് സംഭവിക്കും?

അശ്ലീല വീഡിയോകള്‍ കാണിച്ച് ആണ്‍കുട്ടികളെ വശീകരിച്ച് അവരെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുന്ന സംഘത്തെയാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. അതില്‍ അച്ഛനും മകനും വരെ ഉണ്ട്.

കവിൾ കീറി ചിരിപ്പിച്ചു, വയറ് കീറിമുറിച്ചു, മാറിടംമുറിച്ച് രഹസ്യഭാഗത്ത് തള്ളി... നടിയുടെ കൊലപാതകത്തിൽ

പത്ത് പേരടങ്ങുന്ന സംഘത്തെയാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. അതില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാളും ഉണ്ട്. ഇയാളാണത്രെ ആണ്‍കുട്ടികളെ വലവീശി പിടിച്ചുകൊണ്ടിരുന്നത്.

ആണ്‍കുട്ടികളെ പീഡിപ്പിക്കാന്‍

ആണ്‍കുട്ടികളെ പീഡിപ്പിക്കാന്‍

ആണ്‍കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കുന്ന വന്‍ സംഘത്തെയാണ് തൊടുപുഴയില്‍ പോലീസ് പിടികൂടിയത്. പത്ത് പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.

മൂന്ന് വര്‍ഷം

മൂന്ന് വര്‍ഷം

പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥികളായ രണ്ട് പേരെ പീഡിപ്പിച്ച സംഭവത്തില്‍ ണ് ഇവരെ പിടികൂടതി. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇവര്‍ ഈ കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുക ആയിരുന്നു.

വീഡിയോ കാണിക്കും

വീഡിയോ കാണിക്കും

അശ്ലീല വീഡിയോകള്‍ കാണിച്ച് വിദ്യാര്‍ത്ഥികളെ ആദ്യം പ്രലോഭിപ്പിക്കുകയായിരുന്നു. അതിന് ശേഷം ആയിരുന്നു സംഘം ചേര്‍ന്നുള്ള പീഡനം.

ഭീഷണിപ്പെടുത്തി

ഭീഷണിപ്പെടുത്തി

ഇപ്പോള്‍ അറസ്റ്റിലായവരുടെ വീട്ടില്‍ എത്തിച്ചും കുട്ടികളെ പീഡിപ്പിച്ചിരുന്നു. ഇവരുടെ വാഹനത്തില്‍ വച്ചും പീഡനം നടന്നതായി തെളിഞ്ഞിട്ടുണ്ട്. ഭീഷണിപ്പെടുത്തി ആയിരുന്നു ഈ കുട്ടികളെ ക്രൂരമായ ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയാക്കിയത്.

പതിനേഴുകാരന്‍

പതിനേഴുകാരന്‍

സംഘത്തിലെ പ്രായപൂര്‍ത്തിയാകാത്ത ചെറുപ്പക്കാരന്‍ ആണ് മുഖ്യ സൂത്രധാരന്‍ എന്നാണ് റിപ്പോര്‍ട്ട്. ഇയാള് കുട്ടികളെ അശ്ലീലം വീഡിയോകള്‍ കാണിച്ച് പ്രലോഭിപ്പിച്ച് കൊണ്ടുവന്നതത്രെ.

അച്ഛനും മകനും

അച്ഛനും മകനും

തൊടുപുഴ സ്വദേശികളായ സുബ്രഹ്മണ്യന്‍, സുമേഷ്, സെബിന്‍, ബിബിന്‍, ലിബിന്‍, കിരണ്‍, ജിജീഷ്, ജിന്റോ, അനൗഷ്, പിന്നെ പ്രായപൂര്‍ത്തിയാകാത്ത യുവാവ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതില്‍ സുബ്രഹ്മണ്യന്റെ മകന്‍ ആണ് സുമേഷ്.

കൗണ്‍സിലിങ്ങിന് വിധേയരാക്കിയപ്പോള്‍

കൗണ്‍സിലിങ്ങിന് വിധേയരാക്കിയപ്പോള്‍

കുട്ടികള്‍ പഠനത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാതിരുന്ന സാഹചര്യത്തില്‍ ആയിരുന്നു അധ്യാപകര്‍ ഇവരെ കൗണ്‍സിലിങ്ങിന് വിധേയരാക്കിയത്. അപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തറിഞ്ഞത്.

കൂടുതല്‍ കുട്ടികള്‍

കൂടുതല്‍ കുട്ടികള്‍

ഈ രണ്ട് കുട്ടികള്‍ മാത്രമല്ല, കൂടുതല്‍ കുട്ടികളെ ഇവര്‍ ഇത്തരത്തില്‍ പീഡിപ്പിച്ചിരുന്നു എന്നാണ് സംശയിക്കുന്നത്. ഇത് സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്.

കുറ്റം സമ്മതിച്ചു

കുറ്റം സമ്മതിച്ചു

അധ്യാപകര്‍ വിവരം അറിയച്ചതിനെ തുടര്‍ന്നാണ് പോലീസ് അന്വേഷണം തുടങ്ങിയത്. തുടര്‍ന്ന് പ്രതികളെ പിടികൂടുകയും ചെയ്തു. ഇവര്‍ കുറ്റം സമ്മതിച്ചിട്ടും ഉണ്ട്.

പോക്‌സോ

പോക്‌സോ

കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിനുള്ള പോക്‌സോ നിയമ പ്രകാരം ആണ് ഇവര്‍ക്കെതിരെ കേസ് എടുത്തിട്ടുള്ളത്. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത യുവാവിനെ ജുവനൈല്‍ ഹോമിലേക്ക് അയച്ചു.

English summary
Sex racket arrested at Thoduouzha. The 10 member racked seduced school boys and used them for un natural sex.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്