• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

തൃശൂരിൽ വൻ പെൺവാണിഭം; ഇടപാട് സ്റ്റാർ ഹോട്ടലുകളിൽ, ഓരേസമയം അറുപതോളം യുവതികൾ പിടിയിൽ!

തൃശൂർ: കേരളത്തിൽ പെൺവാണിഭ സംഘങ്ങൾ വീണ്ടും വിലസുന്നു. പോലീസ് ഒരു അടിച്ചമർത്തിയ പെൺവാണിഭ സംഘങ്ങളെല്ലാം ഇപ്പോൾ തലപൊക്കുന്നുവെന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. തൃശൂരിൽ നിന്നാണ് ഇപ്പോൾ ഞെട്ടിപ്പിക്കുന്ന വാർത്ത പുറത്ത് വരുന്നത്. കഴിഞ്ഞ ദിവസമാണ് തൃശൂരിൽ പെൺവാണിഭ സംഘം പിടിയിലായത്. മുഖ്യ കണ്ണിയായാ സീമയെ ചോദ്യം ചെയ്തപ്പോൾ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നത്.

ആൾക്കൂട്ട ആക്രമണങ്ങൾ കൂടി വരുന്നു; ബിഹാറിൽ 3 മാസം കൊണ്ട് തല്ലികൊന്നത് 14 പേരെ, കേരളവും പിന്നിലല്ല!

പല സംസ്ഥാനങ്ങളിൽ നിന്ന് പെൺകുട്ടികളെ എത്തിച്ച് ഇടപാടുകാർക്ക് കാഴ്ചവെക്കുന്ന റാക്കറ്റിന്റഎ ആസ്ഥാനമായി തൃശൂരിനെ സീമയം സംഘവും മാറ്റുകയായിരുന്നു. സംഘത്തിന് വിദേശരാജ്യങ്ങലിലേക്ക് വരെ ബന്ധമുണ്ടെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഇവരുടെ കൂട്ടിത്തിലുള്ള 12 സ്ത്രീകളെ ഇതിന് മുമ്പ് തന്നെ രണ്ട് കേസുകളിലായി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഘത്തിലെ പ്രധാന കണ്ണിയായ സീമയ്ക്കെതിരെ സമാന കേസുകൾ നിലവിലുണ്ട്.

സീമയ്ക്കെതിരെ ഏഴ് കേസുകൾ

സീമയ്ക്കെതിരെ ഏഴ് കേസുകൾ

ഈസ്റ്റ്, വെസ്റ്റ്, നെടുപുഴ സ്റ്റേഷനുകളിൽ ഏഴോളം കേസുകളാണ് സീമയ്ക്കെതിരെ ഉള്ളത്. എന്നാൽ കേസിൽ കുടുങ്ങുമ്പോഴെല്ലാം ഉന്നത സ്വാധീനം ഉപയോഗിച്ച് പിഴയടച്ച് കേസിൽനിന്ന് ഊരിപോകുന്നതാണ് രീതി. തൃശൂരിലെ പ്രമുഖ ഹോട്ടലുകളിൽ ഇതര സംറികൾ സ്ഥിരവാടകയ്ക്ക് എടുത്ത് പാർപ്പിച്ചാണ് സീമയും സംഘവും ഇടപാട് നടത്തിയിരുന്നത്. നക്ഷത്ര ഹോട്ടലുകളിൽ പോലീസ് പരിഷശോധന കുറവായിരിക്കും ഇതാണ് ഇ്തരത്തിലുള്ള ഹോട്ടലുകൾ തിരഞ്ഞെടുക്കുന്നത്.

അറുപതോളം യുവതികൾ

അറുപതോളം യുവതികൾ

ഒരേസമയം അറുപതോളം യുവതികളെ തൃശൂർ നഗരത്തിലെ വിവിധ ഹോട്ടലുകളിൽ പാർപ്പിച്ചതായാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. പെൺവാണിഭത്തിനായി പെൺകുട്ടികളെ വിദേശങ്ങളിലേക്ക് കടത്തിയിട്ടുണ്ടോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. സംസ്ഥാനാന്തര പെൺവാണിഭ റാക്കറ്റിലെ മുഖ്യകണ്ണി സീമ റിമാൻഡിലാണ്.

സീമ കീഴടങ്ങി

സീമ കീഴടങ്ങി

പന്ത്രണ്ടോളം പേരെ രണ്ട് ഹോട്ടലുകളിൽ നിന്നായി പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പോസ്റ്റ് ഓഫീസിന് സമീപമുള്ള ലോഡ്ജിൽ നിന്ന് കഴിഞ്ഞ ദിവസം ഒമ്പത് യുവതികൾ അടക്കമുള്ള സംഘത്തെ ഈസ്റ്റ് പോലീസ് പിടികൂടിയിരുന്നു. ഇവരിൽ ഏഴ് പേരും ഇതര സംസ്ഥാനക്കാരാണ്. ഒരാഴ്ച മുമ്പ് നഗരത്തിലെ ഹോട്ടലിൽ നിന്ന് മൂന്ന് പേരെയും പിടികൂടി. ഇതോടെ സംഘത്തിലെ പ്രധാനി സീമതന്നെ ഈസ്റ്റ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

യുവതികളെ പറഞ്ഞ് പറ്റിച്ചു...

യുവതികളെ പറഞ്ഞ് പറ്റിച്ചു...

ഹോട്ടലിലും മറ്റും ജോലിക്ക് എന്ന പേരിലാണ് യുവതികളെ സീമ റിക്രൂട്ട് ചെയ്യുന്നത്. ഇരകളായ ഇതരസംസ്ഥാന യുവതികളെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. 2016 മുതൽ തന്നെ സീമക്കെതിരെ പെൺവാണിഭ കേസുകൾ നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ മാസമായിരുന്നു ഓൺലൈൻ പെൺവാണിഭ സംഘം കേരളത്തിൽ പിടിമുറുക്കുന്നു എന്ന വാർത്ത മംഗളം റിപ്പോർട്ട് ചെയ്തിരുന്നത്. ഇതിന് പിന്നാലെയാണ് പല ദിവസങ്ങളിലായി തൃശൂർ നഗരത്തിൽ നിന്ന് മാത്രം അറുപതോളം യുവതികളെ പിടികൂടുന്നത്.

ഓൺലൈൻ‌ സംഘവും വീണ്ടും പിടിമുറുക്കുന്നു

ഓൺലൈൻ‌ സംഘവും വീണ്ടും പിടിമുറുക്കുന്നു

ലുക്ക് ഔട്ട് ഗോൾസ്, ഹാപ്പി, ഹാപ്പി എൻഡിങ്സ് എന്നീ പോരുകളിലുള്ള ഓൺലാൻ സൈറ്റുകളിലൂടെയാണ് പെൺവാണിഭം തകൃതിയായി നടക്കുന്നതെന്നായിരുന്നു മംഗളം റിപ്പോർട്ട് ചെയ്തിരുന്നത്. പലപ്രാവശ്യം പെൺവാണിഭവുമായി ബന്ധപ്പെട്ട് കുപ്രസിദ്ധിയാർജിച്ചവർ തന്നെയാണ് പുതിയ സൈറ്റുകൾക്കും പിന്നിലെന്നാണ് മംഗളം റിപ്പോർട്ട് ചെയ്യുന്നത്. മല്ലു മൂവി ആക്ട്രസ് അവയിലബിൾ എന്ന കുറിപ്പോടെ ചില സൈറ്റുകളിൽ സിനിമ സീരിയൽ നടിമാരുടെ മുഖചിത്രങ്ങളും ചേർത്തിട്ടുണ്ട്. ആവശ്യക്കാർക്ക് എവിടെയും ആൾക്കാരെ എത്തിച്ചുകൊടുക്കുമെന്നും അല്ലാത്തപക്ഷം ഞങ്ങൾക്ക് സ്ഥലങ്ങളുണ്ടെന്നുമാണ് സൈറ്റുകളിൽ അവർ നൽകുന്ന വിവരം.

English summary
Sex racket leader Seema arrested in Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X