പെണ്‍വാണിഭ സംഘത്തിന്റെ ദിവസ വരുമാനം എത്ര? കേട്ടാല്‍ ഞെട്ടും
നടിയുടെ മൊഴി വനിത മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചു.
മൂവാറ്റുപുഴ: വാഴക്കുളത്തു നിന്നും പിടികൂടിയ പെണ്‍വാണിഭ സംഘത്തിന്റെ ഒരു ദിവസത്തെ വരുമാനം 30,000 രൂപ. അതേസമയം വാടക വീട്ടില്‍ പെണ്‍വാണിഭം നടത്തിയിരുന്ന സംഘത്തിലെ പിടിയിലായ നാല് പുരുഷന്മാരെ റിമാന്‍ഡു ചെയ്തു. മംഗളമാണ് പ്രതിദിന വരുമാന കണക്ക് റിപ്പോര്‍ട്ട് ചെയ്തത്.
പെണ്‍വാണിഭ സംഘത്തോടൊപ്പം ഒരു സീരിയല്‍ നടിയെയും കസ്റ്റഡിയിലെടുത്തിരുന്നു. നടിയുടെ മൊഴി വനിത മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചു. തെക്കുംഭാഗം കൊച്ചു പടിഞ്ഞാറേക്കര മോഹനന്‍(53), കരിമണ്ണൂര്‍ മുളപ്പുറം മഞ്ഞു മറ്റത്തില്‍ അജീബ്(29), മളപ്പുറം ഈന്തുങ്കല്‍ ജിത് ജോയ്(33), പാറപ്പുഴ വാഴത്തറവേലിയില്‍ ബാബു കാര്‍ത്തികേയന്‍(34) എന്നിവരെ മൂവാറ്റുപുഴ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.

നോട്ട്ബുക്ക്
പ്രതികളുടെ കയ്യിലുണ്ടായിരുന്ന നോട്ട്ബുക്കില്‍ നിന്ന് ലഭിച്ച വിവര പ്രകാരമാണ് പ്രതിദിന വരുമാനം 30,000 രൂപയാണെന്ന് കണ്ടെത്തിയിരിക്കുന്നത്.

ഫോണ്‍ നമ്പര്‍
പ്രതികളുടെ കൈയ്യിലുണ്ടായിരുന്ന നോട്ടുബുക്കുകളില്‍ നിന്ന് കണ്ടെത്തിയ ഫോണ്‍ നമ്പറുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണെന്ന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി ജയകുമാര്‍ പറഞ്ഞു.

പ്രവര്‍ത്തനം
എറണാകുളം ജില്ലയിലെ തന്നെ വാളകം, മുടവൂര്‍ എന്നിവിടങ്ങളിലും ഈ സംഘം പ്രവര്‍ത്തിച്ചിരുന്നതായി അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

താമസം
സംഘം എവിടെയും രണ്ടാഴ്ചയിലേറെ തങ്ങാറില്ല. വാഴക്കുളത്തെ വാടക വീട്ടില്‍ നിന്നും മാറാനിരിക്കെയാണ് സംഘം പോലീസ് പിടിയിലായത്.












Click it and Unblock the Notifications