Get Updates
Get notified of breaking news, exclusive insights, and must-see stories!

മസ്സാജിങ്ങിന്റെ പേരില്‍ കോവളത്ത് പെണ്‍വാണിഭം? ആയുര്‍വ്വേദവും മറവ്

തിരുവനന്തപുരം: വിനോദ സഞ്ചാര കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് പെണ്‍വാണിഭ കേന്ദ്രങ്ങള്‍ പൊട്ടിമുളയ്ക്കുന്നു എന്ന ആക്ഷേപം ഉയരാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നായ കോവളവും പെണ്‍വാണിഭ കേന്ദ്രമാകുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിയ്ക്കുന്നത്.

ആയുര്‍വ്വേദ മസ്സാജിങ്ങിന്റെ പേരില്‍ കോവളത്ത് പെണ്‍വാണിഭം നടക്കുന്നു എന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ആയുര്‍വ്വേദ മസ്സാജിങ് സെന്ററിന്റെ മറവില്‍ തിരുവനന്തപുരം നഗരത്തിലെ ഒരു ആശുപത്രി കേന്ദ്രീകരിച്ച് നടന്ന പെണ്‍വാണിഭം പുറത്ത് വന്നിട്ട് മാസങ്ങള്‍ പിന്നിട്ടതേയുള്ളൂ.

ഞെട്ടിയ്ക്കുന്ന വിവരങ്ങളാണ് ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് വിട്ടിരിയ്ക്കുന്നത്. ചില മാസ്സാജിങ് കേന്ദ്രങ്ങളില്‍ സ്ത്രീകളെ കാണാന്‍ പോലും പണം നല്‍കണം.

മസ്സാജ് പാര്‍ലറുകള്‍

മസ്സാജ് പാര്‍ലറുകള്‍

മസ്സാജ് പാര്‍ലറുകളില്‍ ക്രോസ്സ് മസ്സാജിങ് പാടില്ലന്ന് നിബന്ധനയുള്ളപ്പോഴാണ് അധികാരികളുടെ മൂക്കിന് താഴെ ഇത്തരത്തിലുള്ള സംഭവങ്ങള്‍ അരങ്ങേറുന്നത്.

ഇഷ്ടമുള്ള സ്ത്രീകള്‍

ഇഷ്ടമുള്ള സ്ത്രീകള്‍

ഇടപാടുകാര്‍ക്ക് ഇഷ്ടമുള്ള സ്ത്രീകളെ തിരഞ്ഞെടുക്കാം. പക്ഷേ എല്ലാത്തിനും വേണം പണം.

പണം നല്‍കിയാല്‍

പണം നല്‍കിയാല്‍

പണം നല്‍കിയാല്‍ സ്ത്രീകള്‍ മുറിയിലെത്തും. പലയിടങ്ങളിലും മസ്സാജിങ് അല്ല നടക്കുന്നതെന്നും ആക്ഷേപമുണ്ട്.

കാണണമെങ്കില്‍

കാണണമെങ്കില്‍

ചില സ്ഥലങ്ങളില്‍ സ്ത്രീകളെ കാണണമെങ്കില്‍ തന്നെ പണം നല്‍കണം എന്നാണ് ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണത്തില്‍ വ്യക്തമാകുന്നത്.

സാമ്പത്തിക പരാധീനത

സാമ്പത്തിക പരാധീനത

സാമ്പത്തിക പരാധീനത അനുഭവിയ്ക്കുന്ന കുടുംബങ്ങളില്‍ നിന്നുള്ള സ്ത്രീകളാണ് ഇത്തരത്തില്‍ ഈ സംഘങ്ങളുടെ കുടുക്കില്‍ പെടുന്നത് എന്നാണ് വിവരം.

പേര് ഒന്നും ജോലി മറ്റൊന്നും

പേര് ഒന്നും ജോലി മറ്റൊന്നും

മസ്സാജ് പാര്‍ലറില്‍ ജോലി എന്ന് പറഞ്ഞാണ് പല സ്ത്രീകളേയും ഇവിടെ എത്തിയ്ക്കുന്നത്. എന്നാല്‍ ഇവിടെ നിന്ന് പിന്നീട് രക്ഷപ്പെടുക എളുപ്പമല്ലെന്നാണ7. ് റിപ്പോര്‍്ട്ടുകള്‍.

അധികാരികള്‍ എവിടെ?

അധികാരികള്‍ എവിടെ?

സമാനമായ സംഭവങ്ങള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെങ്കിലും അധികാരികളുടെ ഭാഗത്ത് നിന്ന് കാര്യമായ ഇടപെടലുകള്‍ ഒന്നും ഉണ്ടാകാറില്ല എന്നതാണ് സത്യം.

എഷ്യാനെറ്റ് റിപ്പോര്‍ട്ട്

ഇതാണ് ഏഷ്യാനെറ്റ് ന്യൂസ് തയ്യാറാക്കിയ റിപ്പോര്‍ട്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+