ഹൗസ് ബോട്ടുകളില്‍ ആയിരത്തോളം വേശ്യകള്‍; പോലീസ് റെയ്ഡിനൊരുങ്ങുന്നു
ആലപ്പുഴ: ആയിരക്കണക്കിന് വിദേശികളും സ്വദേശികളുമെത്തുന്ന ആലപ്പുഴയിലെ ഹൗസ് ബോട്ടുകള്‍ കേന്ദ്രീകരിച്ച് ലൈംഗിക വ്യാപാരം കൊഴുക്കുന്നതായി പോലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. ബോട്ടുകള്‍ തീവ്രവാദികള്‍ കേന്ദ്രമാക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് സെക്‌സ് ടൂറിസത്തിന്റെ വ്യാപ്തി പുറത്തുവന്നത്.
ആലപ്പുഴയിലെ ഹൗസ് ബോട്ടുകളില്‍ ആയിരത്തോളം സ്ത്രീകള്‍ ലൈംഗിക തൊഴിലിലേര്‍പ്പെട്ടിരിക്കുന്നുണ്ടെന്നാണ് വിവരം. കോളേജ് വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവരെ ആവശ്യക്കാര്‍ക്ക് എത്തിച്ചു കൊടുക്കാന്‍ ഇടനിലക്കാരും സജീവമാണ്. 1,000 രൂപ മുതല്‍ 25,000 രൂപവരെയാണ് ഒരു രാത്രിക്ക് ടൂറിസ്റ്റുകളില്‍ നിന്നും ഈടാക്കുന്നത്.

രഹസ്യാന്വേഷണ വിവരം പുറത്തുവന്നതോടെ സപ്തംബര്‍ മാസം മുതല്‍ ബോട്ടുകള്‍ റെയ്ഡ് നടത്താനാണ് പോലീസ് തീരുമാനം. രജിസ്‌ട്രേഷന്‍ സമയത്ത് സമ്മതിക്കുന്ന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ മിക്ക ബോട്ടുകളും പാലിക്കുന്നില്ല. പോലീസ് ഇക്കാര്യത്തില്‍ കാണിക്കുന്ന നിഷ്‌ക്രിയത്വവും ബോട്ടുടമകള്‍ക്ക് തുണയാകുന്നുണ്ടെന്നാണ് ആക്ഷേപം.
പോലീസിന്റെയും തുറമുഖ അതോറിറ്റിയുടെയും സഹായത്തോടെ സപ്തംബര്‍ മാസം മുതല്‍ റെയ്ഡ് നടത്താന്‍ ജില്ലാ കലക്ടര്‍ എന്‍.പ്രേമചന്ദ്രന്‍ പൊലീസിന് നിര്‍ദേശം നല്‍കിക്കഴിഞ്ഞു. ഹൗസ് ബോട്ടുകള്‍ നിരീക്ഷണത്തിന് സ്ഥിരം സംവിധാനം ഒരുക്കാനും പദ്ധതിയുണ്ട്. അതേസമയം, കഴിഞ്ഞ വര്‍ഷം ആലപ്പുഴയില്‍ 58,000 വിദേശ ടൂറിസ്റ്റുകളും 2,59,000 ആഭ്യന്തര ടൂറിസ്റ്റുകളും എത്തിയിരുന്നു. റെയ്ഡ് നടത്തുകയാണെങ്കില്‍ അത് ടൂറിസത്തെ കാര്യമായി ബാധിച്ചേക്കാമെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു.












Click it and Unblock the Notifications