Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇത് കൊച്ചിയിലെ മാത്രം പെണ്‍വാണിഭ സംഘമാണ്, പിടികൂടിയതിങ്ങനെ..

കൊച്ചി: കാക്കനാട് ഫഌറ്റ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തുന്ന സംഘം അറസ്റ്റില്‍. പോലീസിന് ലഭിച്ച രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് സംഘത്തിലെ അഞ്ചുപേരെ അറസ്റ്റു ചെയ്തത്.

കാക്കനാട് മനക്കക്കടവിലുള്ള ഫഌറ്റ് കേന്ദ്രീകരിച്ച് ഏറെ നാളുകളായി പെണ്‍വാണിഭം നടക്കുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. എന്നാല്‍ പോലീസിന് കൃത്യമായ തെളിവുകള്‍ ലഭിക്കാത്തതിനാല്‍ സൂക്ഷമ നിരീക്ഷണത്തിലൂടെയാണ് ഇവരെ അറസ്റ്റു ചെയ്തത്.

-sex-racket-

കൊച്ചി ഷാഡോ പോലീസും ഇന്‍ഫോപാര്‍ക്ക് പോലീസും ചേര്‍ന്ന് നടത്തിയ റെയ്ഡിലാണ് സംഘം പിടിയിലായത്. പള്ളുരുത്തി സ്വദേശി സീനത്ത്, സഹായി ഹരീഷ്, നിലമ്പൂര്‍ സ്വദേശി സുജാത, തിരുവല്ല സ്വദേശി സിന്ധു, ഇടപാടിനെത്തിയ കാലടി സ്വദേശി ബിനു എന്നിവരാണ് അറസ്റ്റിലായത്.

ഇടപാടുകാരെ എത്തിക്കാന്‍ ഇവര്‍ ഉപയോഗിച്ചിരുന്ന വാഹനങ്ങളും കണ്ടെത്തിയിട്ടുണ്ട്. സീനത്ത് ഇതിന് മുമ്പും സമാനമായ കേസില്‍ അറസ്റ്റിലായിട്ടുണ്ട്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+