പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ ഉപയോഗിച്ച് ഓണ്‍ലൈന്‍ വാണിഭം; കൂട്ടുകാര്‍ക്കും കാഴ്ചവെച്ചു!
തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഓണ്‍ലൈന്‍ ഇടപാടിലൂടെ ആളുകള്‍ക്ക് എത്തിച്ചുകൊടുത്ത സംഘത്തെ പോലീസ് പിടികൂടി. പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്കി കൊണ്ടുപോയ ശേഷം പലര്‍ക്കും കാഴ്ചവെക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. 11 പേരെയാണ് കേസില്‍ പോലീസ് അറസ്റ്റ് ചെയ്തത്.
Read Also: അപ്പൂപ്പനെ കെട്ടിപ്പിടിച്ചാൽ പോലും ഈ മനോരോഗികൾക്ക് അവിഹിതബന്ധം.. താരയുടെ നടുവിരൽ നമസ്കാരം അവർക്കുള്ളതാണ്!
കാമുകനും കൂട്ടുകാരനും ചേര്‍ന്നാണ് കുട്ടിയെ ആദ്യം പീഡിപ്പിച്ചത്. കന്യാകുമാരി, നഗര്‍കോവില്‍, തിരുവനന്തപുരം കൊല്ലം തുടങ്ങിയ സ്ഥലങ്ങളില്‍ കൊണ്ടുപോയി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഓണ്‍ലൈന്‍ സംവിധാനം വഴി ആവശ്യക്കാര്‍ക്ക് കുട്ടിയെ എത്തിച്ചുകൊടുത്തു. പലരില്‍ നിന്നും പെണ്‍കുട്ടിയെ കാഴ്ചവെച്ച് സംഘം പണംവാങ്ങിയെന്നാണ് അറിയുന്നത്.

വിവാഹവാഗ്ദാനം നല്കി വഞ്ചിച്ച കാമുകന്
വിവാഹംകഴിക്കാം എന്ന് പറഞ്ഞാണ് പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ കാമുകന് വീട്ടില്‍നിന്നും ഇറക്കിക്കൊണ്ടുപോയത്. പറവൂരുള്ള കൂട്ടുകാരന്റെ വീട്ടിലേക്കാണ് കാമുകന് തന്നെ കൊണ്ടുപോയതെന്ന് പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. അവിടെവെച്ച് കാമുകനും പിന്നീട് കൂട്ടുകാരനും തന്നെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

ഇടനിലക്കാരുടെ കയ്യിലേക്ക്
തുടര്‍ന്ന് പെണ്‍കുട്ടിയെയും കൊണ്ട് ഇവര്‍ ആറ്റിങ്ങലുള്ള ഒരു ഓട്ടോഡ്രൈവറുടെ അടുത്തെത്തി. ഇയാളായിരുന്നു ഇടനിലക്കാരന്. കേസില്‍ അറസ്റ്റിലായ പ്രിയ, സുനില്‍ എന്നിവര്‍ താമസിക്കുന്ന വെട്ടുകാട്ട് റോഡിലെ വീട്ടിലേക്കാണ് ഇവര്‍ പിന്നീട് പെണ്‍കുട്ടിയെ കൊണ്ടുപോയത്. ഈ വീട്ടില്‍ വെച്ച് ഇടനിലക്കാരനായ ഓട്ടോഡ്രൈവറും സുനിലും പെണ്‍കുട്ടിയെ പീഡിപ്പിച്ചത്രെ.

തമിഴ്നാട്ടിലേക്ക് കൊണ്ടുപോയി
ഇവിടെ നിന്നും പ്രിയയും സുനിലും ചേര്‍ന്ന് പെണ്‍കുട്ടിയെ തമിഴ്നാട്ടില്‍ കൊണ്ടുപോയി അവിടെ ഒരു തമിഴന് കാഴ്ചവെച്ചു എന്ന് പറയുന്നു. നിന്നും തിരികെ കൊണ്ടുവന്ന് ഫ്ളാറ്റില്‍ താമസിപ്പിച്ച് 10 മുതല്‍ 13 വരെയുള്ള പ്രതികള്‍ക്ക് കാഴ്ചവെക്കുകയും പണംകൈപ്പറ്റുകയും ചെയ്തു. ഓണ്‍ലൈന്‍ വഴിയായിരുന്നു ഇടപാടുകള്‍ എന്നാണ് അറിയുന്നത്.

ഒളിപ്പിച്ചത് വീട്ടില്‍
കേസിലെ പതിനഞ്ചാം പ്രതിയുടെ വീട്ടിലായിരുന്നു പെണ്‍കുട്ടിയെ പിന്നീട് താമസിപ്പിച്ചത്. ഇയാളെ ഇനിയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. മറ്റ് പല പെണ്‍കുട്ടികളെയും ഇവിടെ താമസിപ്പിച്ചിരുന്നത്രെ. രണ്ടാഴ്ച കൊണ്ട് പതിനാറു പേര് പീഡിപ്പിച്ചതായിട്ടാണ് പെണ്‍കുട്ടി പോലീസിന് വിവരം നല്‍കിയത്.

നാടകീയമായ രക്ഷപ്പെടല്‍
ഒളിച്ച് താമസിപ്പിച്ച വീട്ടില്‍ നിന്നും രക്ഷപ്പെട്ട് കഴക്കൂട്ടത്ത് എത്തിയ പെണ്‍കുട്ടി ഫോണില്‍ ബന്ധപ്പെട്ട് വീട്ടില്‍ വിവരം അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് രക്ഷിതാക്കള്‍ പെണ്‍കുട്ടിയുമായി പോലീസിലെത്തി പരാതി നല്കി. പരാതിയുടെ അടിസ്ഥാനത്തില്‍ 11 പേരെ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ച് പേരെ കൂടി പിടികിട്ടാനുണ്ട്.

പിടിയിലായത് ഇവര്‍
കഴക്കൂട്ടം സ്വദേശി ഫിലോമിന, അഞ്ചാം പ്രതി സുനില്‍ ജോണ്‍, ഏഴാം പ്രതി പ്രവീണ്‍, എട്ടാം പ്രതി അനൂപ് കൃഷ്ണന്, ഒമ്പതാം പ്രതി അനീബ് റാഫി, പത്താം പ്രതി അബു, പതിനൊന്നാം പ്രതി ഷാക്കീര്‍, പന്ത്രണ്ടാം പ്രതി പ്രമോദ്, പതിമൂന്നാം പ്രതി ഷെരീഫ്, അജയകുമാര്‍ എന്നിവരാണ് പിടിയിലായത്. അഞ്ച് പേരെക്കൂടി പോലീസ് തിരയുകയാണ്. ആറ്റിങ്ങല്‍ എ എസ് പി ആര് ആദിത്യയാണ് കേസ് അന്വേഷിക്കുന്നത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications