നാല് വയസ്സുകാരിയെ അയല്‍വാസി പീഡിപ്പിച്ചു; സംഭവം വര്‍ക്കലയില്‍!!!
തിരുവനന്തപുരം: നാല് വയസ്സുകാരിയെ അയല്‍വാസി ലൈംഗീകമായി പീഡിപ്പിച്ചെന്ന് പരാതി. അയല്‍വാസിക്കെതിരെ പോലീസ് കേസെടുത്തു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയാണ് വിവരം പുറത്ത് വിട്ടത്. വര്‍ക്കലയിലാണ് സംഭവം.
അയല്‍ വീട്ടില്‍ കളിക്കാന്‍ പോയ ശേഷം തിരിച്ചെത്തിയ കുട്ടിക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മാര്‍ച്ച് 23 നായിരുന്നു സംഭവം നടന്നത്. കുട്ടി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ചൈല്‍ഡ് വെല്‍ഫഎയര്‍ കമ്മറ്റി പോലീസിന് റിപ്പോര്‍ട്ട് കൈമാറുകയായിരുന്നു.

അതേസമയം പോലീസിനെതിരെ കുട്ടിയുടെ ബന്ധുക്കള്‍ ആരോപണം ഉന്നയിച്ചു. പോലീസ് ഗൗരവമായല്ല കേസന്വേഷണം നടത്തുന്നത്. ഇക്കാര്യത്തില്‍ മെല്ലെപ്പോക്ക് തുടരുകയാണെന്നും ശനിയാഴ്ച കേസ് രജിസ്റ്റര്‍ ചെയ്തിട്ടും പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു.












Click it and Unblock the Notifications