കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാര്‍ട്ടി കുടംബമായിട്ടും ആരും സഹായിച്ചില്ല; പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍ പുറത്ത്

  • By Desk
Google Oneindia Malayalam News

പാര്‍ട്ടിയുടേയും പോഷക സംഘടനയുടേയും നേതാക്കള്‍ക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണങ്ങള്‍ സിപിഎമ്മിനെയാകെ ഉലച്ചിരിക്കുകയാണ്. സിപിഎം നേതാവും ഷൊര്‍ണ്ണൂര്‍ എംഎല്‍എയുമായ പികെ ശശിക്കെതിരെ ഡിവൈഎഫ്ഐ നേതാവായ വനിത നല്‍കിയ പരാതിയായിരുന്ന് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിക്കൊണ്ട് പുറത്തുവന്നത്.

ഇതിന് പിന്നാലെയാണ് ഡിവൈഎഫ്ഐ ഇരിങ്ങാലുക്കുട ബ്ലോക്ക് ജോയന്റ് സെക്രട്ടി ആര്‍എല്‍ ജീവന്‍ ലാലിനെതിരേയും പീഡന പരാതി ഉയര്‍ന്നത്. ഡിവൈഎഫ്ഐ നേതാവായ വനിത തന്നെയായിരുന്നു ഇവിടെയും പരാതിക്കാരി. സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുകയാണ് പരാതിക്കാരിയാ യുവതി.

പോലീസില്‍ പരാതി

പോലീസില്‍ പരാതി

ജീവന്‍ ലാലിനെതിരെ പോലീസില്‍ പരാതി കൊടുത്തതിനാല്‍ നേതാവിനെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഡിവൈഎഫ്ഐയും സിപിഎമ്മും ജീവന്‍ ലാലിനെ സംഘടനയില്‍ നിന്ന് പുറത്താക്കുക്കയും ചെയ്തു.

കൂടുതല്‍ വെളിപ്പെടുത്തലുകള്‍

കൂടുതല്‍ വെളിപ്പെടുത്തലുകള്‍

എന്നാല്‍ പരാതിയില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി യുവതി രംഗത്തെത്തിയതോടെ പാര്‍ട്ടി കൂടുതല്‍ പ്രതിരോധത്തിലായിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് പാര്‍ട്ടിയില്‍ അറിയിച്ചെങ്കിലും ഇയാള്‍ക്കെതിരെ നടപടിയുണ്ടായില്ല എന്നാണ് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍.

പാര്‍ട്ടിക്കുള്ളില്‍ പ്രശ്‌നം പരിഹരിക്കാന്‍

പാര്‍ട്ടിക്കുള്ളില്‍ പ്രശ്‌നം പരിഹരിക്കാന്‍

പാര്‍ട്ടിക്കുള്ളില്‍ പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കാതിരുന്നതോടെയാണ് പോലീസില്‍ പരാതി നല്‍കിയത്. മെഡിക്കല്‍ പ്രവേശനത്തിന് ശ്രമിച്ചുകൊണ്ടിരിക്കേയാണ് തന്നോട് ജീവന്‍ലാല്‍ തിരുവനന്തപുരത്തുള്ള കോച്ചിങ്ങ് സെന്ററിനെക്കുറിച്ച് പറയുന്നത്. അവിടെ സീറ്റ് ശരിയാക്കി തരാമെന്ന് വാഗ്ദാനവും ജീവന്‍ലാല്‍ നല്‍കി.

അയാള്‍ക്കൊപ്പം

അയാള്‍ക്കൊപ്പം

ഒരു കേസുമായി ബന്ധപ്പെട്ട് ജീവന്‍ലാലിന് തിരുവനന്തപുരത്ത് പോകേണ്ടതായിട്ടുണ്ടായിരുന്നു. അയാള്‍ക്കൊപ്പം ജൂലൈ ഒന്‍പതിന് ഞാനും തിരുവനന്തപുരത്തെത്തി. എംഎല്‍എ ഹോസ്റ്റലിലാണ് തങ്ങിയത്.

ആദ്യത്തെ ദിവസങ്ങളില്‍

ആദ്യത്തെ ദിവസങ്ങളില്‍

തന്റെ കാര്യങ്ങളൊക്കെ ശരിയാക്കിയിരുന്നെങ്കിലും ജീവന്‍ലാലിന് ഏതോ ഒരു പേപ്പര്‍ ശരിയാക്കാനുണ്ടെന്ന് പറഞ്ഞതിനാലാണ് ഒരു ദിവസംകൂടി അവിടെ തങ്ങേണ്ടി വന്നത്. ആദ്യത്തെ ദിവസങ്ങളില്‍ ജീവന്‍ ലാലില്‍ നിന്ന് ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല.

തിരിച്ച് പോരുന്ന അന്ന്

തിരിച്ച് പോരുന്ന അന്ന്

എന്നാല്‍ തിരിച്ച് പോരുന്ന അന്നാണ് അയാളില്‍ നിന്ന് മോശം അനുഭവം ഉണ്ടായത്. 11 ന് രാവിലെ തിരികെ പോകാനായി ബാഗെടുക്കാന്‍ മുറിയില്‍ എത്തിയ ജീവന്‍ലാല്‍ വാതില്‍ ഉള്ളില്‍നിന്ന് പൂട്ടി. കിടക്കയില്‍ തള്ളിയിടാന്‍ ശ്രമിച്ചു.

ഡിവൈഎഫ്‌ഐയിലെ മറ്റൊരു പെണ്‍കുട്ടിക്ക്

ഡിവൈഎഫ്‌ഐയിലെ മറ്റൊരു പെണ്‍കുട്ടിക്ക്

ഞാന്‍ ശബ്ദമുണ്ടാക്കി ഓടിമാറാന്‍ തുടങ്ങിയപ്പോള്‍ എന്റെ വായ് പൊത്തിപ്പിടിച്ചു. ഞാന്‍ ചെറുത്തുനിന്നതോടെ അയാള്‍ പിന്മാറി. പിന്നീട് മാപ്പ്‌റയാനും കരയാനും തുടങ്ങിയെന്ന് പെണ്‍കുട്ടി വ്യക്തമാക്കുന്നു. ഇതിനും മുമ്പ് ഡിവൈഎഫ്‌ഐയിലെ മറ്റൊരു പെണ്‍കുട്ടിക്ക് ഇയാളില്‍ നിന്ന് ഇത്തരം അനുഭവമുണ്ടായിട്ടുണ്ടെന്ന് പിന്നീടാണ് അറിഞ്ഞത്.

പുറത്തുപറഞ്ഞാല്‍ പാര്‍ട്ടിക്ക് പ്രശ്‌നം

പുറത്തുപറഞ്ഞാല്‍ പാര്‍ട്ടിക്ക് പ്രശ്‌നം

അവളോട് തന്റെ അനുഭവം പറഞ്ഞതോടെയാണ് സംഭവം ലോക്കല്‍ കമ്മറ്റിയില്‍ എത്തുന്നത്. എന്നാല്‍ സംഭവം പുറത്തുപറഞ്ഞാല്‍ പാര്‍ട്ടിക്ക് പ്രശ്‌നമാണെന്നായിരുന്നു അവരുടെയൊക്കെ നിലപാട്. സിപിഎം കുടുംബം എന്ന നിലയില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ പ്രശ്‌നം പരിഹരിക്കാമെന്നാണ് ഞങ്ങള്‍ കരുതിയത്.

ആരും സഹായിച്ചില്ല

ആരും സഹായിച്ചില്ല

രേഖാമൂലം പരാതി നല്‍കിയില്ല എന്ന് പറഞ്ഞതിനാലാണ് പിന്നീട് കമ്മറ്റിയില്‍ രേഖാമൂലം പരാതി നല്‍കുന്നത്. പിന്നീട് എരിയാ കമ്മിറ്റിയില്‍ നിന്ന് ജീവന്‍ ലാലിനെ പുറത്താക്കിയെന്ന് പറഞ്ഞെങ്കിലും അയാള്‍ സജീവമായി പാര്‍ട്ടിയില്‍ തുടരുന്നത് കണ്ടാണ് പോലീസില്‍ പരാതി നല്‍കിയത്. പാര്‍ട്ടി കുടംബമായിട്ടും ആരും സഹായിച്ചില്ലെന്നും യുവതി പരാതിപ്പെടുന്നു. പാര്‍ട്ടിയെ മോശക്കാരാക്കി എന്ന് പറഞ്ഞ് പലരും തങ്ങളെ കുറ്റപ്പെടുത്തുകയാണുണ്ടായതെന്നും അവര്‍ വ്യക്തമാക്കി.

English summary
sexual abuse case against dyfi leader jeevan lal; follow up
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X