Get Updates
Get notified of breaking news, exclusive insights, and must-see stories!

വീണ്ടും തീവണ്ടിയില്‍ പീഡന ശ്രമം; മംഗലാപുരം സ്വദേശിനി മലപ്പുറംകാരനെ കുടുക്കിയത് ഇങ്ങനെ..!

കണ്ണൂര്‍: തീവണ്ടിയിലെ പീഡന ശ്രമങ്ങള്‍ക്ക് അറുതിയല്ല. സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃതങ്ങള്‍ക്ക് എതിരെ ഉദ്യോഗസ്ഥര്‍ എത്രതോളം ജാഗ്രത പുലര്‍ത്തിയാലും ഞരമ്പ് രോഗികളുടെ ശല്ല്യം സംസ്ഥാനത്ത് കൂടി വരികയാണ്. തീവണ്ടിയില്‍ മംഗളഉരു സ്വദേശിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു.

മലപ്പുറം സ്വദേശിയായ ഷംസുദ്ദീനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം-അജ്മീര്‍ എക്‌സ്പ്രസിലാണ് സംഭവം. പെണ്‍കുട്ടി ബഹളം വെച്ചതിനെ തുടര്‍ന്ന് സഹയാത്രക്കാര്‍ ഇയാളെ പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

Molest

തിരുവനന്തപുരത്ത് പീഡനത്തിന് ഇരയായ പെണ്‍കുട്ടി സ്വാമിയുടെ ലിംഗം ഛേദിച്ച വാര്‍ത്ത പുറത്തു വന്നതിന് ശേഷവും പീഡനശ്രമങ്ങള്‍ തുടരുകയാണ്. സംസ്ഥനത്ത് വര്‍ധിച്ചു വരുന്ന സ്ത്രീപീഡനങ്ങള്‍ തടയാന്‍ വ്യത്യസ്ത ആശയവുമായി ജി സുധാകരന്‍ എത്തിയിരുന്നു.

കൃഷിപ്പണി ശീലമാക്കിയാല്‍ ലൈംഗിക പീഡനങ്ങള്‍ കുറയുമെന്നാണ് മന്ത്രി പറഞ്ഞത്. മന്ത്രിയുടെ പുതിയ നിര്‍ദേശം കേട്ടവര്‍ക്കൊന്നും ആദ്യം സംഗതി മനസിലായില്ല. പിന്നീട് അദ്ദേഹം കൂടുതല്‍ വ്യക്തമാക്കിയതോടെയാണ് മന്ത്രി ഉദ്ദേശിച്ചതെന്താണെന്ന് സദസിലുള്ളവര്‍ക്കും പിടികിട്ടിയത്. കൃഷിപ്പണിയില്‍ വ്യാപൃതനായാല്‍ പീഡനം ഉള്‍പ്പെടെ മറ്റൊന്നിനും സമയം കിട്ടില്ലെന്നുമാണ് അദ്ദേഹത്തിന്റെ വാദം.

സമൂഹത്തിന് ആത്മനിയന്ത്രണം ആവശ്യമാണെന്ന് പറഞ്ഞ ജി സുധാകരന്‍, ഇത് സര്‍ക്കാരിനെ കൊണ്ടോ പോലീസിനെ കൊണ്ടോ ചെയ്യാനാകില്ലെന്നും കൂട്ടിച്ചേര്‍ത്തു. പഞ്ചായത്തുകളും നഗരസഭകളുമാണ് ഇക്കാര്യത്തില്‍ ഇടപെടേണ്ടതെന്നും പഞ്ചായത്തംഗങ്ങള്‍ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ പ്രശ്‌നങ്ങള്‍ പഠിക്കണമെന്നും സുധാകരന്‍ പറഞ്ഞിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+