ലൈംഗിക വൈകൃതങ്ങളുടെ ഡയറിക്കുറിപ്പ്... അമ്മയുടെ കാമുകൻ 7 വയസ്സുകാരിയെ പീഡിപ്പിച്ചതിന് കൂടുതൽ തെളിവുകൾ
കോഴിക്കോട്: കാമുകനൊപ്പം നാടുവിട്ട വീട്ടമ്മയുടെ മകള്‍ക്കും ലൈംഗിക പീഡനം നേരിടേണ്ടി വന്നതിന്റെ തെളിവുകള്‍ പുറത്ത്. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട യുവാവിനൊപ്പം ആയിരുന്നു കോഴിക്കോട് സ്വദേശിനിയായ വീട്ടമ്മ നാടുവിട്ടത്.
വേളാങ്കണ്ണിയില്‍ താമസിക്കവെ വീട്ടമ്മയുടെ ഏഴുവയസ്സുകാരിയായ മകളും പീഡനത്തിന് ഇരയായി എന്നാണ് റിപ്പോര്‍ട്ട്. പെണ്‍കുട്ടിയുടെ മൊഴി സത്യമാണെന്ന് തെളിയിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ ആണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
മൂന്ന് മാസത്തോളം ആണ് കുട്ടി പീഡിപ്പിക്കപ്പെട്ടത്. ഇതിന് തെളിവായി അമ്മയുടെ കാമുകന്റെ ഡയറിക്കുറിപ്പുകളും ഉണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

കൊല്ലം സ്വദേശിക്കൊപ്പം
കൊല്ലം സ്വദേശിയായ യുവാവിനൊപ്പം ആയിരുന്നു വീട്ടമ്മ നാടുവിട്ടത്. ഫേസ്ബുക്ക് വഴി ആയിരുന്നു ഇവര്‍ പരിചയപ്പെട്ടത്. നാടുവിടുമ്പോള്‍ ഏഴ് വയസ്സുകാരിയായ മകളേയും കൂടെ കൂട്ടിയിരുന്നു.

വേളാങ്കണ്ണിയില്‍
നാടുവിട്ട ഇവര്‍ വേളാങ്കണ്ണിയില്‍ ആയിരുന്നു മൂന്ന് മാസത്തോളം കഴിഞ്ഞിരുന്നത്. ഭാര്യാഭര്ത്താക്കന്മാര് ആണെന്ന് പറഞ്ഞായിരുന്നു വീടെടുത്ത് താമസം.

കുട്ടിക്കും ലൈംഗിക പീഡനം
ഈ കാലയളവില്‍ ഏഴ് വയസ്സുകാരിയായ പെണ്‍കുട്ടിയും ലൈംഗിക പീഡനത്തിന് ഇരയായിരുന്നു എന്നാണ് പറയുന്നത്. ക്രൂരമായ ശാരീരിക ആക്രമണങ്ങളും കുട്ടി നേരിടേണ്ടി വന്നു.

അമ്മയുടെ മുന്നില്‍ വച്ച്
അമ്മയുടെ മുന്നില്‍ വച്ച് പോലും പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടു. എതിര്‍ക്കാന്‍ ശ്രമിച്ച അമ്മയേയും ക്രൂരമായി മര്‍ദ്ദിച്ചു എന്നാണ് മൊഴി.

ഒറ്റമുറി വീട്ടില്‍
വേളാങ്കണ്ണിയില്‍ ഒരു ഒറ്റമുറി വീട്ടില്‍ ആയിരുന്നു ഇവര്‍ താമസിച്ചിരുന്നത്. കുട്ടിയെ കെട്ടിയിടുകയും മുറിയില്‍ ഒറ്റയ്ക്ക് പൂട്ടിയിടുകയും ഒക്കെ ചെയ്യുമായിരുന്നത്രെ. ശരീരത്തില്‍ ചൂടുവയ്ക്കുകയും ചെയ്തിരുന്നതായി പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കിയിരുന്നു.

ബക്കറ്റില്‍ മുഖം മുക്കിയും
പെണ്‍കുട്ടിയെ കുളിമുറിയിലെ ബക്കറ്റില്‍ മുഖം മുക്കിപ്പിടിച്ച് മര്‍ദ്ദിക്കുമായിരുന്നു എന്നും മൊഴിയുണ്ടായിരുന്നു. വേളാങ്കണ്ണിയില്‍ ഇവര്‍ താമസിച്ചിരുന്ന വീട്ടില്‍ പരിശോധന നടത്തിയപ്പോള്‍ പെണ്‍കുട്ടിയുടെ മൊഴി സാധൂകരിക്കുന്ന തെളിവുകളും പോലീസിന് ലഭിച്ചിട്ടുണ്ട്.

ഡയറിക്കുറിപ്പ്
യുവാവിന്റെ ഡയറിക്കുറിപ്പും പോലീസ് കണ്ടെടുത്തിട്ടുണ്ട്. അതില്‍ ലൈംഗിക വൈകൃതങ്ങളെ കുറിച്ചും രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നത്രെ.

സ്വകാര്യത
താനും കാമുകിയും ആയുള്ള സ്വകാര്യ നിമിഷങ്ങള്‍ക്ക് കുട്ടി വിലങ്ങ് തടിയാകുന്നതിനെ കുറിച്ചും ഇയാള്‍ ഡയറിയില്‍ എഴുതിയിരുന്നു എന്നാണ് റിപ്പോര്‍ട്ട്. യുവതിയുടെ കൈയ്യില്‍ ഉണ്ടായിരുന്ന പണം ഉപയോഗിച്ചായിരുന്നു ഇവര്‍ വേളാങ്കണ്ണിയില്‍ ജീവിച്ചിരുന്നത്.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications